Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നടി ജയപ്രദയ്ക്ക് തിരിച്ചടി:മദ്രാസ് ഹൈക്കോടതി ഹർജി തള്ളി പിന്നാലെ ജയപ്രദയെ തേടി 8 ന്റെ പണിയും....

20 OCTOBER 2023 07:08 PM IST
മലയാളി വാര്‍ത്ത

ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും മികച്ച നടിമാരിൽ ഒരാളായിരുന്നു ജയപ്രദ. 7 ഭാഷകളിലായി 300-ലധികം ചിത്രങ്ങളിൽ ജയപ്രദ അഭിനയിച്ചിട്ടുണ്ട്. ചലച്ചിത്ര നടി മാത്രമല്ല മുൻ എം.പിയുമായിരുന്നു ജയപ്രദ. എന്നാൽ ജയപ്രദയെ അറസ്റ്റ് ചെയ്ത് 6 മാസത്തേയ്ക്ക് ശിക്ഷ വിധിച്ചത് വലിയ വാർത്തയായിരുന്നു. തിയറ്റർ നടത്തിപ്പുമായി ബന്ധപ്പെട്ട ഒരു കേസിൽ ചെന്നൈ എഗ്‌മോർ കോടതിയാണ് ആറ് മാസത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചിരുന്നത്. ജീവനക്കാരുടെ ഇഎസ്‌ഐ വിഹിതം അടയ്ക്കാത്തതിൽ ഓക്സ്റ്റിലായിരുന്നു താരത്തെ ശിക്ഷിച്ചത്. അണ്ണാശാലയിൽ ജയപ്രദയുടെ ഉടമസ്ഥതയിലുള്ള തിയറ്ററിലെ ജീവനക്കാർ, സ്ഥാപനം ഇഎസ്‌ഐ അടയ്ക്കുന്നില്ലെന്ന് പരാതിപ്പെട്ടതിനെ തുടർന്ന് ഇൻഷുറൻസ് കമ്പനി ആയിരുന്നു കേസ് നൽകിയത്. ജീവനക്കാരുടെ വിഹിതം പിടിച്ചെടുത്തിട്ടും ഇ.എസ്.ഐ അക്കൗണ്ടിൽ നിക്ഷേപിച്ചില്ലെന്നതായിരുന്നു പരാതി. ഇതിനെതിരേ ജയപ്രദ ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും കീഴ്‌ക്കോടതി കേസ് തീർപ്പാകട്ടെ എന്നായിരുന്നു ഹൈക്കോടതിയുടെ നിലപാട്.

6മാസത്തെ തടവും അയ്യായിരം രൂപ പിഴയുമായിരുന്നു ശിക്ഷയായി.എന്നാൽ ഇപ്പോൾ ജയപ്രദയെ കുറിച്ചുള്ള പുതിയ വാർത്തകളാണ് പുറത്തു വരുന്നത്. ജയപ്രദയ്ക്ക് മദ്രാസ് കോടതിയുടെ തിരിച്ചടി. ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്
ജയപ്രദ നൽകിയ ഹർജി കോടതി തള്ളുകയും കൂടാതെ 15 ദിവസത്തിനകം എഗ്മോർ കോടതിയിൽ കീഴടങ്ങുകയും, 20 ലക്ഷം രൂപ കെട്ടിവയ്ക്കുകയും ചെയ്‌താൽ മാത്രം ജാമ്യാപേക്ഷ പരിഗണിച്ചാൽ മതിയെന്നും ഹൈക്കോടതി ഉത്തരവിട്ടു. കേസിൽ ജയപ്രദയും കൂട്ടുപ്രതികളും ഇതുവരെ സ്വീകരിച്ച സമീപനം പരിഗണിച്ച് കൂടിയാണ് തീരുമാനം എന്ന് ജസ്റ്റിസ് ജി.ജയചന്ദ്രൻ പറഞ്ഞു.


തന്റെ പതിനാലാം വയസ്സിൽ സ്കൂളിൽ അവതരിപ്പിച്ച നൃത്തത്തിനിടയിൽ നിർമ്മാതാവും സംവിധായകനുമായ കെ.ബി.തിലക് ജയപ്രദയെ കാണുകയും ഭൂമികോസം എന്ന തന്റെ തെലുഗു ചിത്രത്തിൽ ഒരു വേഷം വാഗ്ദാനം ചെയ്യുകയും ചെയ്തു. ആദ്യം ജയ പ്രദക്ക് താൽപ്പര്യമില്ലായിരുന്നുവെങ്കിലും കുടുംബത്തിലെ നിർബന്ധം മൂലം അഭിനയിച്ചു. മൂന്നു മിനിറ്റ് മാത്രം നീണ്ടു നിൽക്കുന്ന ഒരു നൃത്തവേഷം ആയിരുന്നെങ്കിലും ഈ ചിത്രത്തിലെ അഭിനയം ഒരുപാട് ചിത്രങ്ങളിൽ അവസരം ലഭിക്കുവാൻ ജയക്ക് സഹായകരമായി.

1976-ൽ കെ. ബാലചന്ദറിന്റെ മന്മദലീലൈ പോലെയുള്ള ചിത്രങ്ങളിൽ വേഷമിട്ട ജയ പെട്ടെന്ന് തന്നെ ഒരു മികച്ച നടി എന്ന പേരെടുത്തു. തമിഴ്, മലയാളം, കന്നട ഭാഷാ ചിത്രങ്ങളിലും ധാരാളം ശ്രദ്ധേയ വേഷങ്ങൾ ജയപ്രദ കൈകാര്യം ചെയ്തിട്ടുണ്ട്. അടവി രാമുദു,സർഗം,കാംചോർ,ദേവത്, തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 7 ഭാഷകളിലായി 300-ലധികം ചിത്രങ്ങളിൽ ജയപ്രദ അഭിനയിച്ചിട്ടുണ്ട്. മികച്ച നടിക്കുള്ള നന്തി അവാർഡും ജയപ്രദയ്‍ക്ക് ലഭിച്ചിട്ടുണ്ട്. മോഹൻലാൽ നായകനായി എത്തിയ ഹിറ്റ് ചിത്രങ്ങളായ 'ദേവദൂതനി'ലും 'പ്രണയ'ത്തിലും ഒരു പ്രധാന വേഷത്തിൽ ജയപ്രദയുണ്ടായിരുന്നു. മലയാളത്തിൽ 'കിണർ' എന്ന ചിത്രത്തിലാണ് ഒടുവിൽ ജയപ്രദ വേഷമിട്ടത്.

 

തെലുങ്ക് ദേശം പാർട്ടിയിലൂടെയാണ് നടി ജയപ്രദ രാഷ്‍ട്രീയത്തിലേക്ക് എത്തുന്നത്. 1994ൽ പാർട്ടിക്കായി തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഭാഗമായിരുന്നു നടി. പിന്നീട് സമാജ്‍വാദ് പാർട്ടിയിൽ ചേർന്നു. 1996 മുതൽ 2002 വരെ രാജ്യസഭാംഗമായിരുന്ന ജയപ്രദ, 2004 മുതൽ 2014 വരെ ലോക്‌സഭാംഗവുമായി. തെലുങ്ക് ദേശം പാർട്ടിയിലൂടെയാണ് നടി ജയപ്രദ രാഷ്‍ട്രീയത്തിലേയ്ക്ക് എത്തുന്നത്.പിന്നീട് സമാജ്‍വാദി പാർട്ടിയിൽ ചേർന്നു. ഉത്തർപ്രദേശിൽ നിന്ന് ലോക്സഭയിലേക്കും എത്തി. 2019ലാണ് ബിജെപിയിൽ ചേർന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (14 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (14 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (14 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (14 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (17 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (17 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (17 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (17 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (17 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (17 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (17 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (17 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (17 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (17 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (17 hours ago)

Malayali Vartha Recommends