വര്‍ഷങ്ങള്‍ക്ക് ശേഷവും ഒരു മാറ്റവുമില്ലാതെ തിരിച്ചെത്തുകയാണ് വാണി വിശ്വനാഥ്

വര്‍ഷങ്ങള്‍ക്ക് ശേഷവും ഒരു മാറ്റവുമില്ലാതെ തിരിച്ചെത്തുകയാണ് വാണി വിശ്വനാഥ്. ശ്രീനാഥ് ഭാസി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന നവാഗതനായ ജോ ജോര്‍ജ് സംവിധാനം ചെയ്യുന്ന ആസാദി എന്ന ചിത്രത്തിലെ വാണി വിശ്വനാഥിന്റെ ചിത്രം പുറത്ത്. വാണി വിശ്വനാഥ് ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം തിരികെയെത്തുന്നു എന്ന പ്രത്യേകതയുണ്ട്. കിംഗിലും ഉസ്താദിലും കണ്ട അതേ ലുക്കില്‍ തന്നെയാണ്. വാണിയുടെ മാസ്റ്റര്‍ പീസായ പൊലീസ് വേഷം തന്നെ രണ്ടാം വരവിലും അവതരിപ്പിക്കുന്നു.
ശ്രീനാഥ് ഭാസിയുടെ അന്‍പതാമത്തെ ചിത്രമായ ആസാദി ത്രില്ലര്‍ ഗണത്തില്‍പ്പെടുന്നു. രവീണ രവിയാണ് നായിക. ലാല്‍, സൈജു കുറുപ്പ്, ടി.ജി. രവി, രാജേഷ് ശര്‍മ്മ, ബോബന്‍ സാമുവല്‍, സാബു ആമി, ജിലു ജോസഫ്, അഭിരാം, ആന്റണി ഏലൂര്‍, അബിന്‍ ബിനോ എന്നിവരാണ് മറ്റ് താരങ്ങള്‍. സംവിധായകന്‍ സാഗര്‍ ആണ് രചന. ഛായാഗ്രഹണം സനീഷ് സ്റ്റാന്‍ലി, ഗാനങ്ങള്‍ - ബി. കെ ഹരി നാരായണന്‍, സംഗീതം - വരുണ്‍ ഉണ്ണി, എഡിറ്റിംഗ് - നൗഫല്‍ അബ്ദുള്ള, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ആന്റണി ഏലൂര്‍. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ് - പ്രതാപന്‍ കല്ലിയൂര്‍, സുജിത് അയണിക്കല്‍, ലിറ്റില്‍ ക്രൂ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഫൈസല്‍ രാജയാണ് നിര്‍മ്മാണം. പി. ആര്‍. ഒ പി. ശിവപ്രസാദ്.
https://www.facebook.com/Malayalivartha


























