Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

25 വർഷത്തെ രാഷ്ട്രീയ ജീവിതം ഉപേക്ഷിക്കുന്നു; "ജീവിതത്തിലെ ഒരു സുപ്രധാന പ്രതിസന്ധി ഘട്ടത്തിലാണ് ഞാൻ: എന്നാൽ പ്രൊഫഷണലായും, വ്യക്തിപരമായും ഞാൻ നേരിട്ട പ്രതിസന്ധികളിൽ പാർട്ടിയിൽ നിന്നും നേതാക്കളിൽ നിന്നും പ്രതീക്ഷിച്ച പിന്തുണ ലഭിച്ചില്ല". കാരണം വ്യക്തമാക്കി നടി ഗൗതമി..!

23 OCTOBER 2023 06:52 PM IST
മലയാളി വാര്‍ത്ത

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരമായിരുന്നു ഗൗതമി തടിമല്ല. ഒരുകാലത്തു വെള്ളിത്തിരയിൽ നിറഞ്ഞു നിന്നിരുന്ന താരത്തെ അങ്ങനൊന്നും മറക്കാൻ കഴിയില്ല. അമല, രേവതി, ശോഭന, ഖുശ്ബു എന്നിങ്ങനെ ഒരുപാട് മത്സരാർത്ഥികൾ ഉണ്ടായിരുന്നിട്ടും സിനിമ ലോകത്ത് തന്റേതായിട്ടുള്ള കൈയൊപ്പ് പതിപ്പിക്കാൻ താരത്തിന് കഴിഞ്ഞു. തന്റെ വൈകാരികമായതും, നിഷ്കളങ്കവുമായ ഭാവത്തിൽ അഭിനയിച്ച താരത്തിന്റെ  പല വേഷങ്ങളും ആരാധകരെ കോരിത്തരിപ്പിച്ചു.

മോഹൻലാൽ, മമ്മൂട്ടി,ജയറാം,സുരേഷ് ഗോപി തുടങ്ങിയ മലയാളത്തിലെ രാജാക്കന്മാരുടെയെല്ലാം നടിയായി അഭിനയിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി തുടങ്ങിയ നിരവധി ചിത്രങ്ങളിലും ഗൗതമി തകർത്തഭിനയിച്ചു. നടി മാത്രമല്ല അവതാരകയായും, വസ്ത്രാലങ്കാരിയായും താരം തിളങ്ങി. കൂടാതെ സീരിയലിലും വേഷമിട്ടു.  വർഷങ്ങളോളം സിനിമയിൽ നിന്നും ഇടവേളയെടുത്ത താരം പതിനാറ് വർഷത്തിന് ശേഷം, തമിഴ് ചിത്രമായ പാപനാശത്തിലൂടെ വെള്ളിത്തിരയിലേക്ക് കാലെടുത്തു വെച്ചു.

സിനിമ രംഗത്ത് മാത്രമല്ല രാഷ്ട്രീയത്തിലും തിളങ്ങി നിന്ന തരാം കൂടിയാണ് ഗൗതമി. 1997ൽ എൽ കെ അദ്വാനിയുടെ നേതൃത്വത്തിലാണ് പാർട്ടിയിലേക്ക് താരം വരുന്നത്. അടൽ ബിഹാരി വാജ്‌പേയിക്ക് വേണ്ടി ആന്ധ്ര, കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിൽ വിപുലമായ പ്രചാരണവും നടത്തിയിട്ടുണ്ട്. എന്നാൽ ഗൗതമിയുടെ ഇപ്പോഴത്തെ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിൽ വയറലായി മാറിയിരിക്കുകയാണ്. 25 വർഷത്തെ രാഷ്ട്രീയ ജീവിതം ഉപേക്ഷിക്കുകയാണ് എന്നാണ് ഗൗതമി വ്യക്തമാക്കിയിരിക്കുന്നത്. ഒക്ടോബര് 23 ന് അയച്ച കത്തിലാണ് ഗൗതമി ഇത് വ്യക്തമാക്കിയത്.

25 വർഷങ്ങൾക്ക് മുൻമ്പായിരുന്നു ഗൗതമിയുടെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. "ജീവിതത്തിലെ ഒരു സുപ്രധാന പ്രതിസന്ധി ഘട്ടത്തിലാണ് ഞാൻ. എന്നാൽ പ്രൊഫഷണലായും, വ്യക്തിപരമായും താൻ നേരിട്ട പ്രതിസന്ധികളിൽ പാർട്ടിയിൽ നിന്നും നേതാക്കളിൽ നിന്നും പ്രതീക്ഷിച്ച പിന്തുണ ലഭിച്ചില്ല. തന്നോട് വിശ്വാസ വഞ്ചന നടത്തിയ എൻറെ സമ്പാദ്യം എല്ലാം തട്ടിയെടുത്ത ഒരു വ്യക്തിയെ പാർട്ടിയിലെ നിരവധി അംഗങ്ങൾ ഇപ്പോഴും പിന്തുണയ്ക്കുകയാണ് എന്ന് കത്തിൽ പറയുന്നു. അതുകൊണ്ട് തന്നെ 25 കൊല്ലമായി തുടരുന്ന ബിജെപി ബന്ധം ഞാൻ അവസാനിപ്പിക്കുയാണ്" എന്നാണ്  ഗൗതമി പറഞ്ഞത്.  

ഗൗതമിയുടെ വാക്കുകൾ ഇങ്ങനെ:  "ഞാനും മകളും വളരെ സുരക്ഷിതമാണ് എന്ന് കരുതിയ സമയത്താണ് സി അളഗപ്പൻ എൻറെ പണവും, സ്വത്തുക്കളും എല്ലാം കൈവശപ്പെടുത്തി എന്ന കാര്യം ഞാൻ മനസിലാക്കിയത്. 20 കൊല്ലം മുൻപ് ഞാൻ ഏകാന്തതയും, സുരക്ഷയില്ലായ്മയും അനുഭവിക്കുന്ന കാലത്താണ് അയാൾ എന്നെ സമീപിച്ചത്. അന്ന് മാതാപിതാക്കൾ നഷ്ടപ്പെട്ട ഒരു അനാഥ മാത്രമായിരുന്നില്ല ഞാൻ, ഒരു കൈകുഞ്ഞിൻറെ സിംഗിൾ മദർ കൂടിയായിരുന്നു. എന്നെ കരുതലോടെ നോക്കുന്ന എൻറെ രക്ഷിതാവ് എന്ന നിലയിൽ അയാൾ എൻറെ ജീവിതത്തിലും കുടുംബത്തിൽ കയറിക്കൂടി. ഏകദേശം 20 വർഷം മുൻപ് ഈ സാഹചര്യത്തിലാണ് എൻറെ സ്വത്തുക്കളും സ്ഥാപനങ്ങളും അദ്ദേഹത്തെ ഞാൻ ഏൽപ്പിച്ചത്. ഈയിടെയാണ് അയാൾ എന്നെയും മകളെയും കുടുംബം പോലെ കണ്ട് വഞ്ചിച്ചതായി ഞാൻ മനസിലാക്കിയത്" - ഗൗതമി കത്തിൽ പറയുന്നു.

കഴിഞ്ഞ സെപ്തംബറിലാണ് ദീർഘകാല കുടുംബ സുഹൃത്തായ അളഗപ്പനെതിരെ ഗൗതമി 20 കോടിയുടെ സ്വത്ത് പറ്റിച്ചുവെന്ന കേസ് നൽകിയത്. അതിൽ തമിഴ്നാട് പൊലീസ് എഫ്ഐആർ ഇട്ടിരുന്നു. അതിന് ശേഷം അളഗപ്പനിൽ നിന്നും വധ ഭീഷണി അടക്കം വന്നതായി ഗൗതമി ആരോപിച്ചിരുന്നു. ഈ കേസിൽ അന്വേഷണം നടക്കുകയാണ്. അളഗപ്പൻ ഒളിവിലാണ് എന്നാണ് പൊലീസ് പറയുന്നത്.  

എന്നാൽ ഇതിനെതിരെ താൻ നടത്തുന്ന നിയമ നടപടികൾ, അതിൻറെ നൂലാമാലകളിൽപ്പെട്ട് ഇഴയുകയാണെന്നും. ഈ സമയത്തെല്ലാം തനിക്ക് പാർട്ടിയിൽ നിന്നും ഒരു പിന്തുണയും ലഭിച്ചില്ലെന്നും ഗൗതമി  ആരോപിച്ചു. തൻറെ പരാതിയിൽ എഫ്ഐആർ ഇട്ടിട്ട് 40 ദിവസമായി ഇത്രയും ദിവസം അളഗപ്പന് ഒളിയിടം ഒരുക്കുന്നതും, അയാളെ സഹായിക്കുന്നതും പാർട്ടി നേതാക്കളാണെന്ന് ഗൗതമി പറഞ്ഞു. എന്നാൽ മുഖ്യമന്ത്രിയിലും പോലീസ് വകുപ്പിലും  നീതിന്യായ വ്യവസ്ഥയിലും വിശ്വാസമുണ്ടെന്നും താൻ വിജയിക്കുമെന്നും നീതി കിട്ടുമെന്നും പ്രതീക്ഷിക്കുന്നതായി  പറയുന്നു. ബിജെപിയിൽ നിന്നും രാജിക്കത്ത് എഴുതുന്നത് വളരെ വേദനയോടും സങ്കടത്തോടും കൂടിയാണ്, എന്നാൽ വളരെ ഉറച്ച തീരുമാനത്തോടെ എൻറെയും മകളുടെയും ഭാവിക്കായി പോരാടുകയാണ് എന്നും ഗൗതമി പറഞ്ഞു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (14 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (14 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (14 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (14 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (17 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (17 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (17 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (17 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (17 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (17 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (17 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (17 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (17 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (17 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (17 hours ago)

Malayali Vartha Recommends