ജനപ്രിയ നായകന്റെ പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ അറിയിച്ച് കാവ്യ

മലയാളത്തിന്റെ ജനപ്രിയ നായകന് ആരാധകരും സഹപ്രര്‍ത്തകരും പിറന്നാള്‍ ആശംസകള്‍ അറിയിക്കുന്ന തിരക്കിലാണ്. അങ്ങനെ ദിലീപിന് ആശംസകള്‍ അറിയിച്ചുകൊണ്ടും കാവ്യം എത്തി. ദിലീപിനൊപ്പമുള്ള ഒരു പുതിയ ഫോട്ടോയ്ക്കൊപ്പമാണ് കാവ്യയുടെ പിറന്നാള്‍ ആശംസ. പ്രത്യേകിച്ച് അടിക്കുറിപ്പൊന്നും ഫോട്ടോയ്ക്ക് നല്‍കിയിട്ടില്ല.
ബ്ലാക്ക് ആന്റ് ബ്ലാക്ക് ഡ്രസ്സ് ഇട്ട് രണ്ടു പേരും നില്‍ക്കുന്ന ഒരു ഫോട്ടോയാണ് പങ്കുവച്ചിരിയ്ക്കുന്നത്. ഒരു കേക്കിന്റെയും ലവ്വിന്റെയും ഇമോജി മാത്രമാണ് ക്യാപ്ഷനായി നല്‍കിയത്. പതിവ് പോലെ ഇത്തവണയും കാവ്യ തന്റെ കമന്റ് ബോക്സ് ഓഫ് ചെയ്തു വച്ചിരിയ്ക്കുകയാണ്. കാവ്യ - ദിലീപ് ഫാന്‍സ് പേജുകളിലൂടെയും ഫോട്ടോ ഇതിനോടകം വൈറലായിക്കഴിഞ്ഞു.
കാവ്യ ആദ്യമായി നായികയായ ചിത്രത്തില്‍ നായകന്‍ ദിലീപ് ആയിരുന്നു. ഇരുവരും ഒന്നിച്ചെത്തിയ മിക്ക സിനിമകളും വിജയമായിരുന്നു. മലയാള സിനിമയിലെ മികച്ച താരജോഡികളായിരുന്നു ഇരുവരും. 2016ലാണ് കാവ്യയും ദിലീപും വിവാഹിതരാകുന്നത്. ദിലീപുമായുള്ള വിവാഹ ശേഷം സിനിമയില്‍ അഭിനയിച്ചില്ലെങ്കിലും പൊതുപരിപാടികളിലും മറ്റും ഇരുവരും ഒരുമിച്ച് എത്താറുണ്ട്.
" f
https://www.facebook.com/Malayalivartha


























