പ്ലീസ് തിരിച്ചുവരിക...ഞങ്ങളെ രക്ഷിക്കുക... സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രനോട് ആവശ്യപ്പെട്ട് നടന്‍ ഹരീഷ് പേരടി

നിങ്ങള്‍ സിനിമ നിര്‍ത്തിയാല്‍ വിദഗദ്ധനായ ഡോക്ടറെ നഷ്ടപ്പെട്ട അനാഥരായ രോഗികളാവും ഞങ്ങള്‍, സിനിമ നിര്‍ത്തരുതെന്ന് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രനോട് ആവശ്യപ്പെട്ട് നടന്‍ ഹരീഷ് പേരടി. സിനിമ നിര്‍ത്തിയാല്‍ അല്‍ഫോണ്‍സ് രോഗത്തിനെതിരായ മരുന്ന് നിര്‍ത്തിയെന്നേ പറയൂ എന്നും ഹരീഷ് പേരടി ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് തനിക്ക് ഓട്ടിസം സ്പെക്ട്രം ഡിസോര്‍ഡര്‍ എന്ന രോഗാവസ്ഥയാണെന്നും സിനിമ കരിയര്‍ നിര്‍ത്തുകയാണെന്നും അല്‍ഫോണ്‍സ് പുത്രന്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചത്. നിരവധി ആരാധകര്‍ ആശങ്കപ്പെട്ടതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്തു. ഇതിനുപിന്നാലെ നിരവധി പേരാണ് സിനിമാ കരിയര്‍ അവസാനിപ്പിക്കരുതെന്ന് അല്‍ഫോണ്‍സ് പുത്രനോട് ആവശ്യപ്പെട്ടത്.
അല്‍ഫോണ്‍സ് പറഞ്ഞ വിഷയത്തിന്റെ ഗൗരവം താന്‍ ഉള്‍ക്കൊള്ളുന്നതായും സിനിമ തന്നെയാണ് അല്‍ഫോണ്‍സ് താങ്കള്‍ക്കുള്ള മരുന്നെന്നും കേരളം മുഴുവന്‍ കൂടെയുണ്ടെന്നും നടന്‍ പറയുന്നു. നിങ്ങളുടെ പ്രേമമാണ് കലുഷിത മാനസികാവസ്ഥയില്‍ ഞങ്ങള്‍ മൂന്നുനേരം കഴിക്കാറുള്ളത് എന്നും നിങ്ങള്‍ സിനിമ നിര്‍ത്തിയാല്‍ വിദഗ്ദ്ധനായ ഡോക്ടറെ നഷ്ടപ്പെട്ട അനാഥരായ രോഗികളാകും തങ്ങളെന്നും ഹരീഷ് കുറിക്കുന്നു.
ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് കുറിപ്പ് പൂര്‍ണരൂപം:
അല്‍ഫോണ്‍സ് താങ്കള്‍ പറഞ്ഞ വിഷയത്തിന്റെ ഗൗരവം ഉള്‍ക്കൊള്ളുന്നു..എന്നാലും നിങ്ങളെപോലെയുള്ള ഒരു പ്രതിഭയുടെ സിനിമകള്‍ ഞങ്ങള്‍ക്ക് ഇനിയും കാണണം..അതിന് താങ്കള്‍ സിനിമ ചെയ്തേപറ്റു...ഏത് രോഗാവസ്ഥയേയും പ്രതിസന്ധികളേയും മറികടക്കാനുള്ള ഉത്തമ ഔഷധമാണ് കല...നിങ്ങള്‍ സിനിമ നിര്‍ത്തിയാല്‍ നിങ്ങളുടെ രോഗത്തിനെതിരെയുള്ള മരുന്ന് നിങ്ങള്‍ നിര്‍ത്തി എന്ന് ഞാന്‍ പറയും...സിനിമ തന്നെയാണ് അല്‍ഫോണ്‍സ് നിങ്ങള്‍ക്കുള്ള മരുന്ന് ...നിങ്ങളുടെ സിനിമ തന്നെയാണ് ഞങ്ങളുടെയും മാനസിക പ്രതിസന്ധികളിലെ മരുന്ന് ...നിങ്ങളുടെ പ്രേമമാണ് കലുഷിതമായ മാനസികാവസ്ഥകളില്‍ ഞങ്ങള്‍ മുന്ന് നേരം കഴിക്കാറുള്ളത്...നിങ്ങള്‍ സിനിമ നിര്‍ത്തിയാല്‍ വിദഗദ്ധനായ ഡോക്ടറെ നഷ്ടപ്പെട്ട അനാഥരായ രോഗികളാവും ഞങ്ങള്‍...പ്ലീസ് തിരിച്ചുവരിക...ഞങ്ങളെ രക്ഷിക്കുക..നിങ്ങള്‍ സിനിമ ചെയ്ത് കാണാന്‍ ഞാന്‍ അത്രയും ആഗ്രഹിക്കുന്നു...കേരളം മുഴുവന്‍ കൂടെയുണ്ട്..സിനിമ ചെയ്തേ പറ്റു.
https://www.facebook.com/Malayalivartha


























