Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രിയയുടെ ഭർത്താവിന്റെ വിഷമം കണ്ടിട്ട് സഹിക്കാൻ വയ്യ; കുഞ്ഞിന്റെ അവസ്ഥ ഗുരുതരമാണ്... കണ്ണീരോടെ നടി പ്രിയയുടെ പിതാവ്

05 NOVEMBER 2023 05:50 PM IST
മലയാളി വാര്‍ത്ത

മിനി സ്ക്രീൻ നടിയും ഡോക്‌ടറുമായ പ്രിയയുടെ അപ്രതീക്ഷിത വിയോഗത്തിന്‍റെ ഞെട്ടല്‍ ഇനിയും മലയാളികളെയും, സീരിയൽ ലോകത്തെയും വിട്ട് മാറിയിട്ടില്ല. എട്ടുമാസം ഗര്‍ഭിണി ആയിരിക്കെയാണ് പ്രിയയുടെ അപ്രതീക്ഷിത വിടവാങ്ങള്‍. ചൈനയിൽ നിന്നും എംബിബിഎസ് പഠനം പൂർത്തിയാക്കിയ ശേഷമാണ് തിരുവനന്തപുരം പി ആർ എസ് ആശുപത്രിയിലെ ഗൈനക്കോളജി ഡിപ്പാർട്മെന്റിൽ പ്രിയ ജോലിയിൽ പ്രവേശിക്കുന്നത്. ഇതേ ഹോസ്പിറ്റലിൽ വെച്ചാണ് പ്രിയയുടെ മരണവും.

ചെറുപ്പം മുതൽ അഭിനയത്തിൽ സജീവമായിരുന്നു പ്രിയ. നിരവധി പരമ്പരകളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. പിന്നീട് പഠനവും വിവാഹവുമായി ബന്ധപ്പെട്ട് അഭിനയത്തിൽ നിന്നും ഇടവേള എടുക്കുകയായിരുന്നു. പ്രിയ പതിവ് പരിശോധനയ്ക്ക് ആശുപത്രിയില്‍ എത്തിയപ്പോഴാണ് ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് മരണം സംഭവിച്ചത്. ഇതിനിടെ സിസേറിയനിലൂടെ പുറത്തെടുത്ത പ്രിയയുടെ കുഞ്ഞ് ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ കഴിയുകയാണ്. പ്രിയയുടെ പിതാവിന്റെ പ്രതികരണവും ഇത് സംബന്ധിച്ച് പുറത്ത് വന്നിട്ടുണ്ട്.

ഡയേറിയയെ തുടർന്നാണ് പ്രിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും പെട്ടെന്ന് ആരോഗ്യസ്ഥിതി വഷളാവുകയായിരുന്നെന്നും അച്ഛൻ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. രണ്ടു ദിവസം മുൻപാണ് മോൾക്ക് ഇത് സംഭവിക്കുന്നത്. ആശുപത്രിയിൽ ചെന്ന സമയം ഡയേറിയ കൂടി വന്നു. അതിൽ നിന്നും ആരോഗ്യം വഷളായി. പിന്നെ ഓപ്പറേഷൻ ചെയ്തു, കുഞ്ഞിനെ എടുത്തു. പക്ഷേ ആള് അപ്പോഴേക്കും മരിച്ചു.

 

എട്ടാം മാസമായിരുന്നു, 31 ആഴ്ച കഴിഞ്ഞിരുന്നു. പ്രതീക്ഷ ഉണ്ടായിരുന്നു. പക്ഷേ ഇങ്ങനെ ഒക്കെയായി. ഇതിൽ ആരെയും പഴിക്കാനുമില്ല', അച്ഛൻ പറഞ്ഞു. 'ആശുപത്രിയുടെ അനാസ്ഥ എന്നൊന്നും നമ്മൾ പറയില്ല. മോൾ ഇവിടെ തന്നെ ജോലി ചെയ്തിരുന്ന ആളാണ്‌. ഗൈനക്കോളജിസ്റ്റ് ആയിരുന്നു. സീനിയർ ഡോക്ടറുടെ കീഴിൽ ആണ് പ്രാക്ടീസ് ചെയ്തത്. അവളോട് ഇവിടെ എല്ലാവർക്കും നല്ല സ്നേഹം ആയിരുന്നു. എവിടെയോ എന്തോ, ഇങ്ങനെ ആയിപ്പോയി. കുഞ്ഞിന്റെ സിറ്റുവേഷൻ വളരെ മോശം എന്നാണ് ഇവർ ഇപ്പോൾ പറയുന്നത്', അച്ഛൻ കൂട്ടിച്ചേർത്തു.

കുഞ്ഞിനെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയാൽ വല്ല മാറ്റവും ഉണ്ടാകുമോ എന്ന ചോദ്യത്തിന്, കുറവാണെന്നാണ് ആശുപത്രിക്കാർ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. 'വിവാഹശേഷമാണ് മോൾ അഭിനയത്തിൽ നിന്നും ഇടവേള എടുത്തത്. മോൾ പഠിക്കുകയായിരുന്നു. എംഡി പഠിക്കുകയിരുന്നു. അത് കഴിഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളൂ അവൾ. എന്ത് ചെയ്യാനാകും, നഷ്ടപ്പെട്ടുപോയില്ലേ, ഒരു മോളാണ്', അച്ഛൻ വികാരഭരിതനായി. അവളുടെ ഭർത്താവ് നല്ലൊരു മനുഷ്യൻ ആണ്. 

അവന്റെ വിഷമം കണ്ടിട്ട് നമ്മൾക്ക് സഹിക്കാൻ വയ്യ എന്നും പ്രിയയുടെ അച്ഛൻ പറഞ്ഞു. ശരവണൻ ആണ് പ്രിയയുടെ ഭർത്താവ്. വിവാഹശേഷം സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മ സംഘടിപ്പിച്ച പരിപാടിയിൽ പ്രിയക്കൊപ്പം ശരവണൻ എത്തിയിരുന്നു. അതേസമയം നടൻ കിഷോർ സത്യ ആണ് പ്രിയയുടെ വിയോഗ വാർത്ത ആരാധകരെ അറിയിച്ചത്. 'മലയാള ടെലിവിഷന്‍ മേഖലയില്‍ നൊമ്പരപെടുത്തുന്ന ഒരു അപ്രതീക്ഷിത മരണം കൂടി. 

ഡോക്ടര്‍ പ്രിയ ഇന്നലെ ഹൃദയ സ്തംഭനം മൂലം മരിച്ചു. 8 മാസം ഗര്‍ഭിണി ആയിരുന്നു. കുഞ്ഞ് ഐസിയുവി ലാണ്. മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നുമില്ലായിരുന്നു. ഇന്നലെ പതിവ് പരിശോധനകള്‍ക്ക് ആശുപത്രിയില്‍ പോയതാണ്. അവിടെ വച്ച് പെട്ടന്ന് ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു', എന്നാണ് കിഷോര്‍ സത്യ ഫേസ്‌ബുക്കിൽ കുറിച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (14 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (14 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (14 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (15 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (17 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (17 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (17 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (17 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (17 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (17 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (17 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (17 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (17 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (18 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (18 hours ago)

Malayali Vartha Recommends