പാലസ്തീന്‍ കുഞ്ഞുങ്ങളുടെ ദൃശ്യങ്ങള്‍ വല്ലാതെ വേദനിപ്പിക്കുന്നുണ്ടെന്ന് നടന്‍ ഷെയ്ന്‍ നിഗം

പാലസ്തീന്‍ കുഞ്ഞുങ്ങളുടെ ദൃശ്യങ്ങള്‍ വല്ലാതെ വേദനിപ്പിക്കുന്നുണ്ടെന്ന് നടന്‍ ഷെയ്ന്‍ നിഗം. അവര്‍ തന്റെ മതമായിട്ടല്ല വിഷമം തോന്നുന്നതെന്നും മനുഷ്യത്വം കൊണ്ടാണ് വേദന തോന്നുന്നതെന്നും ഷെയ്ന്‍ നിഗം പറഞ്ഞു. സോഷ്യല്‍ മീഡിയ പേജുകള്‍ നോക്കുന്നത് ഇപ്പോള്‍ വിഷമമാണെന്നും കൊച്ചു കുഞ്ഞുങ്ങളെ വെള്ള തുണിയില്‍ പൊതിഞ്ഞു കിടത്തിയിരിക്കുന്നതൊക്കെ കാണുന്നത് തന്നെ വല്ലാതെ ബാധിക്കുന്നുണ്ടെന്നും ഷെയ്ന്‍ പറയുന്നു.
ഷെയ്ന്‍ നിഗത്തിന്റെ വാക്കുകള്‍...
'ഇന്‍സ്റ്റഗ്രാം നോക്കാന്‍ തന്നെ ഇപ്പോള്‍ വിഷമമാണ്. ഞാന്‍ ഫോളോ ചെയ്യുന്ന പേജുകള്‍ കൊണ്ടാണോ എന്നറിയില്ല. പലസ്തീനിലെ കുഞ്ഞുങ്ങളുടെ ദൃശ്യങ്ങള്‍ വല്ലാതെ വേദനിപ്പിക്കുന്നുണ്ട്. ചിലപ്പോള്‍ ഞാനൊരു സെന്‍സിറ്റീവ് മനുഷ്യനായത് കൊണ്ടാവാം. കൊച്ചു കുഞ്ഞുങ്ങളെ വെള്ള തുണിയില്‍ പൊതിഞ്ഞു കിടത്തിയിരിക്കുന്നതൊക്കെ കാണുന്നത് എന്നെ വല്ലാതെ ബാധിക്കുന്നു.
എന്റെ ആരുമല്ല അവരൊന്നും. ഇനി അവരെന്റെ മതമായത് കൊണ്ടാണോ അങ്ങനെ എന്ന് ചോദിച്ചാല്‍ അതുമല്ല. മനുഷ്യത്വം മാത്രമാണ്. ഈ അവസ്ഥ മാറണം. ഈ ലോകത്തില്‍ യുദ്ധത്തിന്റെ ആവശ്യമില്ല. നമ്മള്‍ ജനിക്കുന്നു, കര്‍മം ചെയ്യുന്നു, മരിക്കുന്നു. ഈ ലോകത്ത് നിന്ന് ഒന്നും നമ്മള്‍ കൊണ്ടു പോകുന്നില്ല. അപ്പോള്‍ ഈ യുദ്ധം കൊണ്ടൊക്കെ ആര്‍ക്കാണ് പ്രയോജനമെന്ന് ചിന്തിക്കണം.
എന്റെ പിതാവ് ആശുപത്രിയില്‍ കിടന്നപ്പോള്‍ മതം നോക്കിയല്ല ആളുകള്‍ രക്തം തന്നത്. അതൊക്ക ആ വ്യക്തിയോടുള്ള സ്നേഹം കൊണ്ടാണ്. മതത്തിന്റെ പേരിലോ സമുദായത്തിന്റെ പേരിലോ ആരെയും ഒന്നിനെയും മാറ്റി നിര്‍ത്താനോ ഒരു കുറ്റവും ആരോപിക്കാനോ പാടില്ല. അങ്ങനെ ചിന്തിച്ചു തുടങ്ങേണ്ട കാലം എന്നേ കഴിഞ്ഞു പോയി' - ഷെയ്ന്‍ നിഗം പറഞ്ഞു.
https://www.facebook.com/Malayalivartha


























