വ്യാജ വാര്‍ത്തയ്‌ക്കെതിരെ പ്രതികരിച്ച് നടി മംമ്ത മോഹന്‍ദാസ്

സിനിമാ താരങ്ങളുടെ ജീവിതത്തെക്കുറിച്ച് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് വൈറലാകാന്‍ ശ്രമിക്കുവരെ വിമര്‍ശിച്ച് നടി മംമ്ത മോഹന്‍ദാസ് രംഗത്ത്. തന്റെ പേരില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച ചില ഓണ്‍ലൈന്‍ മാധ്യമത്തിനെതിരെയാണ് മംമ്ത രംഗത്തെത്തിയത്. ഇനി പിടിച്ചു നില്‍ക്കാന്‍ വയ്യ, ഞാന്‍ മരണത്തിന് കീഴടങ്ങുന്നു, പ്രിയ നടി മംമ്ത മോഹന്‍ദാസിന്റെ ദുരിത ജീവിതം എന്ന തലക്കെട്ടോടെയാണ് വാര്‍ത്ത വന്നത്.
തങ്ങളുടെ പ്രിയ താരം മരണത്തിന് കീഴടങ്ങുന്നു എന്ന വാര്‍ത്ത ഉള്‍ക്കൊള്ളാനാകാതെ പലരും കമന്റുകളും ഇടുന്നുണ്ടായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട് ഈ വാര്‍ത്ത വന്ന ഓണ്‍ലൈന്‍ പേജിന് താഴെ കമന്റുമായി താരം എത്തുകയായിരുന്നു.
ലൈക്കിനും പരസ്യത്തിനും എന്തും പറയാമെന്ന് കരുതിയോ, ഇതുപോലുള്ള വ്യാജ പേജുകള്‍ പിന്തുടരാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇത് വളരെ തെറ്റിദ്ധരിപ്പിക്കുന്നതാണ് എന്നും നടി കുറിച്ചു. അതോടെ നടിയുടെ അഭിപ്രായത്തെ പിന്തുണച്ച് കൂടുതല്‍ ആളുകള്‍ എത്തിയതോടെ വാര്‍ത്ത നീക്കം ചെയ്യുകയും പേജ് ഡീആക്ടിവേറ്റ് ചെയ്യുകയും ചെയ്തിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























