തകര്‍ന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് പ്രതിസന്ധികള്‍ അഭിമുഖീകരിക്കാന്‍ വളരെ ബുദ്ധിമുട്ടായിരിക്കും... ആമിര്‍ ഖാനും മകള്‍ക്കുമെതിരെ കങ്കണ

നടന്‍ ആമിര്‍ ഖാന്റെ മകള്‍ ഇറ ഖാന്‍ മുമ്‌ബൊരിക്കല്‍ താന്‍ വിഷാദരോഗത്തിന് ചികിത്സയിലാണെന്ന് താരപുത്രി വെളിപ്പെടുത്തിയിരുന്നു. ഇറയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. അതേസമയം വിഷാദരോഗത്തെ കുറിച്ചുള്ള വെളിപ്പെടുത്തലിന് പിന്നാലെ ഇറക്കും പിതാവ് ആമിര്‍ ഖാനുമെതിരെ ഒളിയമ്ബുമായി കങ്കണ രംഗത്തെത്തിയിരുന്നു. തകര്‍ന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് പ്രതിസന്ധികള്‍ അഭിമുഖീകരിക്കാന്‍ വളരെ ബുദ്ധിമുട്ടായിരിക്കുമെന്നാണ് കങ്കണ പറഞ്ഞത്.
'16ാം വയസില്‍ എനിക്ക് ശാരീരിക അതിക്രമം നേരിടേണ്ടി വന്നു.ആസിഡ് കൊണ്ട് പൊള്ളലേറ്റ സഹോദരിയെ ഒറ്റക്ക് നോക്കി. ഒപ്പം മാധ്യമങ്ങളുടെ വേട്ടയാടലും നേരിട്ടു. ഡിപ്രഷനിലാകാന്‍ പല കാരണളും ഉണ്ടാകും. പക്ഷെ പൊതുവെ തകര്‍ന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്കാണ് പ്രതിസന്ധികള്‍ അഭിമുഖീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടാവുക. കുടുംബം വളരെ പ്രധാനമാണ്' എന്നായിരുന്നു കങ്കണ പറഞ്ഞത്.
നടിയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് ഇറ ഖാന്‍ രംഗത്തെത്തുകയും തന്റേത് തകര്‍ന്ന കുടുംബമല്ലെന്നും താന്‍ തീരെ ചെറുപ്പമായിരുന്നപ്പോഴാണ് മാതാപിതാക്കള്‍ വേര്‍പിരിഞ്ഞതെന്നുമാണ് ഇറ പറഞ്ഞത്. 'ഞാന്‍ തീരെ ചെറുതായിരിക്കുമ്പോഴാണ് മാതാപിതാക്കള്‍ വേര്‍പിരിഞ്ഞത്. അതെനിക്ക് ആഘാതമുണ്ടാക്കിയെന്ന് കരുതുന്നില്ല. കാരണം പരസ്പര സമ്മപ്രകാരമാണ് വേര്‍പിരിഞ്ഞത്. അവര്‍ അടുത്ത സുഹൃത്തുക്കളാണ്. ഞങ്ങളുടേത് ഒരു തരത്തിലും തകര്‍ന്ന കുടുംബം അല്ല' - ഇറ വ്യക്തമാക്കി. അതേസമയം ഇറയുടെ വിവാഹതീയതി ആമിര്‍ ഖാന്‍ ഒരു അഭിമുഖത്തില്‍ പങ്കുവെച്ചിരുന്നു. 2024 ജനുവരി മൂന്നിനാണ് ഇറയുടെ വിവാഹം. സുഹൃത്ത് നുപൂര്‍ ശിഖാരയാണ് വരന്‍.
https://www.facebook.com/Malayalivartha


























