ഒരു ലക്കിന്റെ പുറത്ത് കിട്ടുന്നതാണ്. ശിക്കാരി ശംഭു എന്നൊക്കെ വേണമെങ്കില്‍ വിളിക്കാം.... 'ഞാന്‍ എപ്പോഴും രണ്ടാമത്തെയും മൂന്നാമത്തെയും ഓപ്ഷന്‍ ആണ്'
മികച്ച നടിക്കുള്ള സംസഥാന അവാര്‍ഡ് നേടിയ നടിയാണ് വിന്‍സി അലോഷ്യസ്.എന്നാല്‍ തന്റെ തുടക്ക കാലഘട്ടങ്ങളില്‍ സിനിമ തെരഞ്ഞെടുക്കാന്‍ തനിക്ക് അറിയില്ലെന്നും ഭയങ്കര കണ്‍ഫ്യൂഷന്‍ ആയിരുന്നുവെന്നുമാണ് വിന്‍സി അലോഷ്യസ് പറയുന്നത്. ഒരു സിനിമയില്‍ ആരൊക്കെയാണ് ഉള്ളതെന്നാണ് താന്‍ നോക്കിയിരുന്നുവെന്നും രേഖ സിനിമ മുതലാണ് നോക്കി ചെയ്യാന്‍ തുടങ്ങിയതെന്നും വിന്‍സി പറയുന്നു. താന്‍ ചെയ്ത പല കഥാപാത്രങ്ങളും പലരും നോ പറഞ്ഞതാണെന്നും താന്‍ പലര്‍ക്കും രണ്ടാമത്തെയോ മൂന്നാമത്തെയോ ഓപ്ഷന്‍ ആയിരുന്നുവെന്നും വിന്‍സി പറയുന്നുണ്ട്.സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
'ഞാന്‍ ലൈഫില്‍ സ്റ്റീരിയോടൈപ്പ് ബ്രേക്ക് ചെയ്യാന്‍ ശ്രമിക്കുന്നതേയുള്ളൂ.ചിലപ്പോള്‍ അത് പാളി പോകാറുമുണ്ട് .ഒരു ലക്കിന്റെ പുറത്ത് കിട്ടുന്നതാണ്. ശിക്കാരി ശംഭു എന്നൊക്കെ വേണമെങ്കില്‍ വിളിക്കാം. ഞാന്‍ എവിടെ വേണമെങ്കിലും പറയാം എന്റെ തുടക്ക സമയത്ത് നമുക്ക് മൂവീസ് ഒന്നും സെലക്ട് ചെയ്യാന്‍ അറിയത്തില്ല.
തുടക്കകാലഘട്ടത്തില്‍ ഭയങ്കര കണ്‍ഫ്യൂഷന്‍ ഉള്ള സമയമായിരിക്കും. എങ്ങോട്ടാണ് പോകുന്നത് എന്ന് അറിയില്ല. എന്ത് സെലക്ട് ചെയ്യണം എങ്ങനെ തെരഞ്ഞെടുക്കണം എന്ന ഒരു ഐഡിയയും ഇല്ല. നമ്മള്‍ അന്ന് നോക്കുന്ന ക്രൈറ്റീരിയാസ് എന്തൊക്കെയാണെന്ന് വെച്ചാല്‍ ആ പടത്തില്‍ ആരൊക്കെയുണ്ട് എന്നതായിരിക്കും.
ആരൊക്കെയാണ് ടെക്‌നീഷ്യന്മാര്‍.അതില്‍ ഓരാള്‍ ഉണ്ടായാല്‍ മതി.വികൃതി ചെയ്യുമ്‌ബോള്‍ സൗബിന്‍, സുരഭി, സുരാജേട്ടന്‍ വലിയ ടീം. എല്ലാവര്‍ക്കും അവാര്‍ഡ് കിട്ടിയിട്ടുണ്ട്. എന്നാല്‍ പിന്നെ ഞാനും, അങ്ങനെയൊക്കെയാണ് ഓരോ സിനിമ എടുത്തിരുന്നത്. വികൃതി കഴിഞ്ഞിട്ട് ജന ഗണ മനയാണ് പിന്നെ കോള്‍ വന്നത്. അതില്‍ പൃഥിരാജേട്ടനും സുരാജേട്ടനും ഉണ്ട്. കനകത്തില്‍ വരുമ്‌ബോള്‍ നിവിന്‍ പോളി, രതീഷ് ബാലകൃഷ്ണ പൊതുവാള്‍ ഉണ്ട്. ഭീമന്റെ വഴിയില്‍ ടെക്‌നിക്കല്‍ സൈഡില്‍ ഗിരീഷ് ഗംഗാധരന്‍ ഉണ്ട്, പിന്നെ ചെമ്ബന്‍ ചേട്ടന്‍, ചാക്കോച്ചന്‍. അതില്‍ പുള്ളിക്കാരന്റെ പെയര്‍ ആയിട്ടാണ്.
രേഖ മുതലാണ് നമ്മള്‍ സ്വന്തമായിട്ട് നോക്കി ചെയ്യാന്‍ തുടങ്ങിയത്. സ്റ്റീരിയോടൈപ്പ് ബ്രേക്ക് ചെയ്യുന്ന ക്യാരക്ടര്‍ ഞാന്‍ മനപ്പൂര്‍വം സെലക്ട് ചെയ്യുന്നതല്ല. എന്നെ തേടി വന്നതാണ്. കുറെ ആളുകള്‍ നോ പറഞ്ഞിട്ടാണ് എന്റെ അടുത്തേക്ക് വരിക. ഞാന്‍ ഓള്‍വേയ്‌സ് ഒരു സെക്കന്‍ഡ് അല്ലെങ്കില്‍ തേര്‍ഡ് ഓപ്ഷന്‍ ആയിരിക്കും. ചക്ക വീണ് മുയല്‍ ചത്തു എന്നൊക്കെ പറയുന്ന പോലെ സെറ്റായി വരുന്നതാണ്. ഇപ്പോള്‍ ഞാന്‍ കുറച്ചോക്കെ കോണ്‍ഷ്യസ് ആണ്,' വിന്‍സി അലോഷ്യസ് പങ്കുവെച്ചു.
https://www.facebook.com/Malayalivartha