നവീൻ നസീമിന്റെ വിവാഹ നിശ്ചയ വേദിയിൽ ഭാവി നാത്തൂന് നടി നസ്രിയ സമ്മാനിച്ചത് വിലപിടിച്ച രത്നങ്ങൾ പതിച്ച നെക്ലേസ്...
നടി നസ്രിയ നസീമിന്റെ സഹോദരനും നടനുമായ നവീൻ നസീമിന്റെ വിവാഹ നിശ്ചയ വേദിയിൽ വിലപിടിപ്പുള്ള മാല സമ്മാനമായി നൽകി ഞെട്ടിച്ച് നസ്രിയ. കുടുംബത്തിലേക്ക് വരുന്ന പുതിയ ആളെ സ്നേഹത്തോടു കൂടി സ്വീകരിക്കുകയും ഒപ്പം ഒരു ഡയമണ്ട് നെക്‌ലേസ് അണിയിക്കുകയും ചെയ്യുന്ന നസ്രിയയുടെ വിഡിയോ വൈറലാണ്. എല്ലാത്തിനും സാക്ഷിയായി വേദിയിൽ ഫഹദ് ഫാസിലുമുണ്ടായിരുന്നു. ഫിസ സജീൽ ആണ് നവീൻ നാസിമിന്റെ പ്രതിശ്രുത വധു. നസ്രിയ തന്റെ ഭാവി നാത്തൂന് നൽകിയ സമ്മാനം സമൂഹമാധ്യമങ്ങളിൽ വളരെ പെട്ടെന്ന് ശ്രദ്ധ നേടി. നസ്രിയ സമ്മാനമായി നൽകിയത് വിലപിടിച്ച രത്നങ്ങൾ പതിച്ച മാലയാണ്. ഒരു പെട്ടിയിൽ അടച്ചു കൊണ്ടുവന്ന ആഭരണം ഉയർത്തി സദസിനെ കാണിച്ചതിന് ശേഷമാണ് നസ്രിയ ഭാവി നാത്തൂന്റെ കഴുത്തിൽ അണിയിച്ചത്.
നസിമുദീനിന്റെയും ബീനയുടെയും മക്കളാണ് നസ്രിയയും നവീനും. നിശ്ചയ വേദിയിൽ നവീനിന്റെ കയ്യിൽ വാച്ച് അണിയിച്ചത് ഫഹദാണ്. ആഘോഷങ്ങൾക്ക് ഒട്ടും കുറവില്ലാതെയാണ് ചടങ്ങുകൾ നടന്നത്. അടുത്ത ബന്ധുക്കൾ പങ്കെടുത്ത വിവാഹനിശ്‌ചയത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. സ്വകാര്യ ചടങ്ങായതുകൊണ്ടുതന്നെ ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഫഹദും നസ്രിയയുമായിരുന്നു ചടങ്ങിനു ചുക്കാൻ പിടിച്ചത്.
സൗബിൻ ഷാഹിർ, വിവേക് ഹർഷൻ, സുഷിൻ ശ്യാം, മാഷർ ഹംസ എന്നിവരും ചടങ്ങിനെത്തിയിരുന്നു. കൊച്ചിയിൽ വച്ചായിരുന്നു വിവാഹനിശ്ചയം. നസ്രിയയുടെ ഏക സഹോദരനാണ് നവീൻ. ഇരുവരും തമ്മിൽ കൃത്യം ഒരു വയസ്സിന്റെ വ്യത്യാസവും, ഒരേ ദിവസം ജന്മദിനം ആഘോഷിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. നസിമുദീൻ, ബീഗം ബീന ദമ്പതികളുടെ മക്കളാണ് നസ്രിയയും നവീനും. മലയാള ചിത്രം ‘അമ്പിളി’യിൽ നവീൻ ഒരു പ്രധാന വേഷം ചെയ്തിരുന്നു. ഫഹദ് നായകനായ ‘ആവേശം’ സിനിമയിൽ നവീൻ അസിസ്റ്റന്റ് ആയി പ്രവർത്തിച്ചിട്ടുണ്ട്. ആർക്കിടെക്ച്ചറിൽ ഉന്നതപഠനം നടത്തിയിട്ടുണ്ട് നവീൻ.
നവീൻ നസീമിൻ്റെ വിവാഹ നിശ്ചയ ചിത്രങ്ങളും നസ്രിയ പങ്കുവച്ചിട്ടുണ്ട്. ഫാഷൻ സ്റ്റൈലിസ്റ്റാണ് ഫിസാ സജീലാൽ. ചിത്രങ്ങൾക്കൊപ്പം ഫിസയെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നു എന്ന കുറിപ്പും നസ്രിയ പങ്കുവെച്ചിട്ടുണ്ട്. അതിസുന്ദരിയായാണ് നസ്രിയ ചടങ്ങിനെത്തിയത്. ഒലീവ് ഗ്രീൻ നിറത്തിലുള്ള ജാക്കറ്റ് ചോളിയായിരുന്നു നസ്രിയയുടെ വേഷം. ചോക്ക്ലേറ്റ് ബ്രൗണ്‍ നിറത്തിലുള്ള കുർത്തിയണിഞ്ഞാണ് ഫഹദ് എത്തിയത്. വരൻ നവീൻ പേസ്റ്റൽ ബ്ലു നിറത്തിലുള്ള ഷേർവാണിയും വധു ലൈലാക്ക് നിറത്തിലുള്ള ഹെവി ലെഹങ്കയുമാണ് അണിഞ്ഞിരുന്നത്.
ചടങ്ങ് മുന്നിൽ നിന്ന് നിയന്ത്രിച്ച് നടത്തുന്നത് ഫഹദും നസ്രിയയും തന്നെയാണ്. നവീനുള്ള ഏക അളിയനാണ് ഫഹദ്. അതുകൊണ്ട് തന്നെ കുഞ്ഞളിയന്റെ പ്രധാനപ്പെട്ട ദിവസം മനോഹരമാക്കാൻ ഫഹദും ശ്രമിക്കുന്നുണ്ട്. വധുവിനെ ഡയമണ്ടിൽ തീർത്ത ഹെവി നെക്ലേസ് ചടങ്ങിൽ വെച്ച് നസ്രിയ അണിയിച്ചു.
കുട്ടിക്കാലം മുതൽ മലയാളികൾ കാണുന്ന മുഖമാണ് നടി നസ്രിയ നസീമിന്റേത്. ടെലിവിഷൻ പ്രോഗ്രാമുകളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും ശ്രദ്ധിക്കപ്പെട്ടാണ് നസ്രിയ ബാലതാരമായി മലയാളത്തിൽ സിനിമകൾ ചെയ്ത് തുടങ്ങുന്നത്. പിന്നീട് മലയാളത്തിലെ പ്രസിദ്ധമായ അവാർഡ് ഷോകളിലും മഞ്ച് സ്റ്റാർ സിംഗർ ജൂനിയർ പോലുള്ള റിയാലിറ്റി ഷോകളിലും അവതാരകയായി.
ശേഷം മ്യൂസിക്ക് വീഡിയോയിൽ നായികയായി. പിന്നീടാണ് സിനിമയിൽ നായികയായി നസ്രിയ എത്തുന്നത്. ഇതുവരെയുള്ള കരിയറിൽ നസ്രിയ ചെയ്ത ഒട്ടുമിക്ക സിനിമകളും ഹിറ്റാണ്. മിനിമം ഗ്യാരണ്ടിയുള്ള തിരക്കഥകൾ മാത്രമെ നസ്രിയ തെരഞ്ഞെടുക്കാറുള്ളു. അടുത്തിടെ താരത്തിന്റേതായി പുറത്തിറങ്ങിയ സിനിമ സൂക്ഷ്മദർശിനിയും വൻ ഹിറ്റായി മാറി കഴിഞ്ഞു. നാല് വർഷത്തിനുശേഷം നസ്രിയ മലയാളത്തിൽ ചെയ്ത സിനിമ കൂടിയാണ് സൂക്ഷ്മദർശിനി.
സിനിമ തന്നെയാണ് ചേച്ചിയെപ്പോെല തന്നെ നവീന്റെയും പ്രവർത്തന മേഖല.മുസ്ലീം വിവാഹനിശ്ചയത്തിനുള്ള പതിവ് ചടങ്ങുകളുടെ ഭാഗമായിട്ടാണ് വരന്റെ കുടുംബാംഗങ്ങൾ വധുവിന് ആഭരണം സമ്മാനമായി നൽകിയത്. നസ്രിയയുടെ അനുജൻ ആയതിനാൽ നവീൻ തീരെ ചെറുപ്പമല്ലേയെന്ന് സംശയങ്ങൾ ചോദിച്ചുള്ള കമന്റുകളുമുണ്ട്. എന്നാൽ നവീന് ഇരുപത്തിയെട്ട് വയസുണ്ട്. നസ്രിയയും നവീനും തമ്മിൽ ഒരു വയസിന്റെ വ്യത്യാസം മാത്രമാണുള്ളത്. ഇരുവരും ഒരേ ദിവസത്തിലാണ് ജനിച്ചത്. അതുകൊണ്ട് താര സഹോദരങ്ങൾ പിറന്നാൾ ആഘോഷിക്കുന്നതും ഒരുമിച്ചാണ്. സഹോദരനൊപ്പമുള്ള ചിത്രങ്ങൾ ഇടയ്ക്കിടെ നസ്രിയ സോഷ്യൽമീഡിയയിൽ പങ്കിടാറുണ്ട്.
https://www.facebook.com/Malayalivartha