ലക്ഷ്മി നക്ഷത്രയുടെ ചോദ്യത്തിന് ദിലീപ് പറഞ്ഞ വാക്കുകള്‍ വൈറല്‍ ആവുകയാണ്

ലക്ഷ്മി നക്ഷത്ര അവതാരകയായിട്ട് എത്തുന്ന ടെലിവിഷന്‍ പരിപാടിയാണ് സൂപ്പര്‍ ഷോ. ഷോയുടെ പ്രൊമോ വീഡിയോകള്‍ പുറത്തുവന്നിരിക്കുകയാണ്. ജനപ്രിയ നടന്‍ ദിലീപ്, സുരാജ് വെഞ്ഞാറമൂട്, ധ്യാന്‍ ശ്രീനിവാസന്‍, നടി നവ്യ നായര്‍ എന്നിവരാണ് ആദ്യദിവസം ഷോയില്‍ പങ്കെടുക്കാന്‍ എത്തിയത്.
താരങ്ങളെ വേദിയിലിരുത്തിയശേഷം രസകരമായ ചോദ്യങ്ങളാണ് ലക്ഷ്മി ചോദിക്കുന്നത്. അതിലൊന്ന് യൂട്യൂബ് ചാനല്‍ തുടങ്ങാന്‍ നിങ്ങള്‍ തീരുമാനിച്ചാല്‍ അതിനെന്ത് പേരിടും എന്നതായിരുന്നു. നവ്യ നായര്‍ക്ക് നേരത്തെ യൂട്യൂബ് ചാനല്‍ ഉള്ളതിനാല്‍ ബാക്കിയുള്ളവരോടാണ് ചോദ്യം. ഇതിന് ദിലീപ് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്.
ഞാന്‍ സ്വന്തമായി ചാനല്‍ തുടങ്ങിയിട്ട് ഇല്ലെങ്കിലും എന്റെ പേരില്‍ യൂട്യൂബുമായി ജീവിക്കുന്ന ഒരുപാട് ആളുകള്‍ ഉണ്ടെന്ന് നടന്‍ പറയുന്നു. 'ഞാന്‍ കാരണം യൂട്യൂബ് ചാനലുകള്‍ തുടങ്ങിയ ഒരുപാട് ആളുകളുണ്ട്. ഞാനൊന്ന് വെറുതെ ഇരുന്നു കൊടുത്താല്‍ മതി. അതിലൂടെ അവരൊക്കെ ലക്ഷങ്ങളാണ് ഉണ്ടാക്കുന്നത്. ഞാന്‍ സ്വന്തമായി ചാനല്‍ തുടങ്ങിയില്ലെങ്കിലും ഇവരൊക്കെ എന്നെ കൊണ്ട് ഉണ്ടാക്കുന്നതിന്റെയൊക്കെ ഒരു വിഹിതം എനിക്ക് തന്നാല്‍ മതിയായിരുന്നു.
കേശു ഈ വീടിന്റെ നാഥന്‍ എന്ന് പറയുന്ന പോലെ ഞാനാണ് അവരുടെ ഐശ്വര്യം. അവരുടെയൊക്കെ അംബാസിഡര്‍ ആണ് ഞാന്‍' എന്നും ദിലീപ് പറയുന്നു. അതിനര്‍ത്ഥം ദിലീപേട്ടന്‍ യൂട്യൂബ് ചാനല്‍ തുടങ്ങില്ല എന്നാണോ എന്ന ലക്ഷ്മിയുടെ മറുചോദ്യത്തിന് താന്‍ അങ്ങനെയല്ല പറഞ്ഞതൊന്നും യൂട്യൂബ് ചാനല്‍ തുടങ്ങുമോ ഇല്ലയോ എന്നൊന്നും പറയാന്‍ പറ്റില്ലെന്നും ദിലീപ് കൂട്ടിചേര്‍ത്തു.
വളരെ തമാശയോടെ ദിലീപ് പറഞ്ഞ വാക്കുകള്‍ വൈറല്‍ ആവുകയാണ്. നടി കാവ്യ മാധവനുമായി രണ്ടാമതും വിവാഹം കഴിച്ചത് മുതലാണ് ദിലീപ് പരിഹാസങ്ങള്‍ ഏറ്റുവാങ്ങി തുടങ്ങിയത്. അതിന് ശേഷം നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് ജയിലില്‍ പോയതോടുകൂടി വിവാദങ്ങളും വിമര്‍ശനങ്ങളും കൂടി. ഇതുമായി ബന്ധപ്പെട്ട് നടനെതിരെയുള്ള കഥകള്‍ യൂട്യൂബില്‍ നിറഞ്ഞിരുന്നു.
ഇതാണ് പരിഹാസരൂപേണ ദിലീപ് പറഞ്ഞത്. യൂട്യൂബിന് ഇടാന്‍ ഉദ്ദേശിക്കുന്ന പേരിനെ പറ്റി ധ്യാന്‍ ശ്രീനിവാസനോട് ചോദിച്ചാല്‍ താന്‍ ധ്യാനകേന്ദ്രം എന്ന പേര് നല്‍കുമെന്നാണ് ഹാസ്യരൂപേണ ധ്യാന്‍ മറുപടി പറഞ്ഞത്. സുരാജ് വെഞ്ഞാറമൂട് ആണെങ്കില്‍ വെഞ്ഞാറമൂടുമായി ബന്ധമുള്ള രീതിയില്‍ മൂഡ് എന്ന പേരിടും എന്നും പറയുന്നു.
https://www.facebook.com/Malayalivartha