കുറ്റ്യാടി ചുരത്തില്‍ മണ്ണിടിഞ്ഞു....ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു....

വടക്കന്‍ കേരളത്തില്‍ അതിശക്തമായ മഴ കണക്കിലെടുത്ത് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ മുന്നറിയിപ്പ് നല്‍കി.
ശക്തമായ മഴയെത്തുടര്‍ന്ന് വിവിധയിടങ്ങളില്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്്. കുറ്റ്യാടി ചുരത്തില്‍ മണ്ണിടിഞ്ഞു. ചുരം പത്താം വളവിലാണ് മണ്ണിടിഞ്ഞത്. കാസര്‍കോട് ചെറുവത്തൂരില്‍ കുളങ്ങാട് മലയില്‍ മണ്ണിടിച്ചിലുണ്ടായി. മഴ ശക്തമായ സാഹചര്യത്തില്‍ കുറ്റ്യാടി ചുരത്തിലൂടെ ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചിരിക്കുകയാണ് .
കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വ്യാഴാഴ്ച റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്,മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടുമാണ്. കോഴിക്കോട് മരുതോങ്കര പഞ്ചായത്തിലെ തൃക്കന്തോട് ഉരുള്‍പ്പൊട്ടി.
https://www.facebook.com/Malayalivartha