ചര്‍മ്മത്തെ ബാധിച്ച ഓട്ടോ ഇമ്യൂണ്‍ അവസ്ഥ തന്നെ വലച്ചു; രോഗാവസ്ഥയെക്കുറിച്ച് വെളിപ്പെടുത്തി നടി ഷോൺ റോമി...

കമ്മട്ടിപ്പാടം എന്ന ചിത്രത്തിലെ റോളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയും മോഡലുമായ ഷോണ്‍ റോമി ഇട്ട ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധ നേടുകയാണ്. 502K ഫോളോവർമാരുള്ള ഇൻസ്റ്റഗ്രാം പേജിന്റെ ഉടമയാണ് ഷോൺ റോമി. മലയാളത്തിലെ താരങ്ങളും കൂട്ടുകാരുമായ അഹാന, പേളി തുടങ്ങിയവർ ഫോളോ ചെയ്യുന്ന പേജ് ആണിത്. പുതുവത്സരദിനത്തിൽ പലരും പുതിയ വർഷത്തെ സ്വീകരിക്കാനും ആഘോഷിക്കാനുമായി പോസ്റ്റുകൾ ഇടുന്ന തിരക്കിലായിരുന്നുവെങ്കിൽ, പോയവർഷം ഷോൺ റോമിയേ സംബന്ധിച്ച് വെല്ലിവിളികളുടെ കൂമ്പാരമായിരുന്നു.
'വൈൽഡ്' എന്ന് ഷോൺ റോമി പേരിട്ട ആ വർഷത്തിൽ അവർ നേരിട്ട പ്രതിസന്ധികൾ ഏറെയാണ്. പ്രത്യേകിച്ചും ആരോഗ്യ സംബന്ധിയായി. അതേക്കുറിച്ച് താരം ഒരു കുറിപ്പ് പോസ്റ്റ് ചെയ്തു. കഴിഞ്ഞ വര്‍ഷം താന്‍ നേരിട്ട പ്രതിസന്ധികള്‍ ആണ് നടിയുടെ പോസ്റ്റിൽ എടുത്ത് പറഞ്ഞിരിക്കുന്നത്. ചര്‍മ്മത്തെ ബാധിച്ച ഓട്ടോ ഇമ്യൂണ്‍ അവസ്ഥ തന്നെ വലച്ചുവെന്നാണ് പുതുവര്‍ഷത്തില്‍ ഇട്ട ഇന്‍സ്റ്റപോസ്റ്റില്‍ ഷോണ്‍ റോമി പറയുന്നത്. ഭ്രാന്താമായിരുന്നു 2024, എന്‍റെ ഓട്ടോ ഇമ്മ്യൂൺ അവസ്ഥ എല്ലാ പിടിയും വിട്ടു. ചിലത് കൈവിടേണ്ടിവന്നു,
ചിലത് ദൈവത്തില്‍ ഏല്‍പ്പിക്കേണ്ടിവന്നു. ഞാൻ എന്‍റെ ബെസ്റ്റിയെ ബന്ധപ്പെട്ടു, അവളെ സ്വര്‍ഗ്ഗത്തില്‍ നിന്നും അയച്ചതാണെന്ന് കരുതുന്നു. അവളുടെ വാക്കുകൾ വിശ്വസിച്ചത് ഞാൻ ഓർക്കുന്നു. ഇത് ഒരു ഘട്ടം മാത്രമാണെന്ന് അവൾ പറഞ്ഞു.ഒരു മാസത്തിനുള്ളിൽ നിന്‍റെ മുടിയെല്ലാം തിരികെ വരും എന്ന് അവള്‍ പറഞ്ഞു. അങ്ങനെ സംഭവിച്ചു.
ആദ്യ രണ്ടാഴ്ച കൂടുമ്പോഴും ആഗസ്ത് മുതൽ ഇപ്പോൾ വരെ എല്ലാ മാസവും സ്റ്റിറോയിഡ് കുത്തിവയ്പ്പുകൾ എടുക്കുന്നു. വര്‍ക്ക് ഔട്ട് ചെയ്യാൻ എനിക്ക് ഭയമായിരുന്നു, കാരണം ചെയ്താൽ എനിക്ക് ഉടൻ തന്നെ ആർത്തവം ആരംഭിക്കും. എനിക്ക് ശരിക്കും ജീവിതത്തിന്‍റെ വേഗത കുറയ്ക്കേണ്ടി വന്നു. ഗോവയിലേക്ക് മാറിയത് ഏറെ സഹായിച്ചു. 2024 കഠിനവും എന്നാല്‍ ശക്തിയും പരിവർത്തനവും നല്‍കി. അറിയാതെയും നിയന്ത്രണത്തിലാകാതെയും സുഖമായിരിക്കാൻ ഞാൻ പഠിച്ചു, എന്നാണ് - ഷോണ്‍ റോമി റീലിന്‍റെ കൂടെ എഴുതിയത്.
ഇത്രയുമെല്ലാം വാക്കുകളിൽ ഒതുക്കാതെ താൻ കടന്നു പോയ ഘട്ടങ്ങളെ ക്യാമറയിൽ പകർത്തി സൂക്ഷിച്ചിരുന്നു ഷോൺ റോമി. ആ ദൃശ്യങ്ങൾ ഒരു കൊളാഷ് രൂപത്തിലാക്കി ഷോൺ റോമി പോസ്റ്റ് ചെയ്തു. പലരും താരത്തിന് പിന്തുണ അറിയിച്ച് കമന്റ് ചെയ്തു. നടി നൈല ഉഷയാണ് അതിലൊരാൾ. അസുഖങ്ങളില്‍ നിന്നും അണുബാധകളില്‍ നിന്നും പ്രാഥമികമായി നമുക്ക് സംരക്ഷണം നല്‍കുന്നത് നമ്മുടെ ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനം തന്നെയാണ്.
ഈയൊരു സംവിധാനത്തിന്റെ അമിതവും വികലവുമായ പ്രതികരണമാണ് ഓട്ടോ ഇമ്യൂണ്‍ ഡിസോര്‍ഡേഴ്‌സ് എന്ന പേരില്‍ അറിയപ്പെടുന്ന ഒരു വിഭാഗം അസുഖങ്ങള്‍. ഇപ്പോള്‍ ഓട്ടോ ഇമ്യൂണ്‍ ഡിസോര്‍ഡേഴ്‌സ് വളരെ സാധാരണമാകുന്നുണ്ട്. പാരമ്പര്യം ഇതിന് ഒരു വലിയ സ്വാധീനമാണ്. കൂടുതലായും യുവതികളിലാണ് ഈ അസുഖത്തിന് സാദ്ധ്യത കൂടുതല്‍. ശരീരത്തിന്റെ വിവിധ അവയവങ്ങള്‍ക്ക് ഒരുമിച്ച് അസുഖം ബാധിക്കുന്ന സാഹചര്യങ്ങളിലാണ് ഓട്ടോ ഇമ്യൂണ്‍ അസുഖങ്ങളെ കുറിച്ച് സംശയിക്കേണ്ടത്. പ്രായം കുറഞ്ഞ പെണ്‍കുട്ടികളില്‍ കാണപ്പെടുന്ന ദീര്‍ഘകാല ശ്വാസകോശ രോഗങ്ങള്‍, വാതരോഗങ്ങള്‍, വിളര്‍ച്ച തുടങ്ങിയവയെല്ലാം ഓട്ടോ ഇമ്യൂണ്‍ അസുഖങ്ങളുടെ ഭാഗമാണോ എന്ന് തിട്ടപ്പെടുത്തേണ്ടതാണ്.
https://www.facebook.com/Malayalivartha