Widgets Magazine
11
Jan / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പൊലീസ് കസ്റ്റഡിയിൽ...പാലക്കാട് നിന്നാണ് രാഹുലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്, പുതിയ പരാതിയിൽ എടുത്ത കേസിലാണ് നടപടിയെന്നാണ് സൂചന


അയ്യപ്പനെ തൊട്ടാൽ അയ്യപ്പൻ അവരെ വെറുതെ വിടില്ലെന്ന പഞ്ച് ഡയലോഗ്; അയ്യപ്പൻ കെജിഎഫിലെ റോക്കിഭായ് ആണെന്ന് കരുതരുത്... അയ്യപ്പൻ ഒരു മാഫിയ ഡോൺ അല്ല: അയ്യപ്പനൊരു ശാന്തമൂർത്തിയാണ് - രാഹുൽ ഈശ്വർ


കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്...തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഗ്രീൻ അലർട്ടാണ്...അറബിക്കടലിനു മുകളിൽ ചക്രവാത ചുഴി സ്ഥിതി ചെയ്യുന്നു...


ആത്മഹത്യയിൽ നിന്നും രക്ഷിക്കാൻ ആ ചെറുപ്പക്കാരന് അധികം നേരം ചിന്തിക്കേണ്ടി വന്നില്ല..എലിവിഷം ഓർഡർ ചെയ്ത യുവതിയെ അതിൽ നിന്നും സമയോചിതമായി ഇടപെട്ട് പിന്തിരിപ്പിച്ച യുവാവിന്റെ വീഡിയോ..


ആത്മഹത്യയിൽ നിന്നും രക്ഷിക്കാൻ ആ ചെറുപ്പക്കാരന് അധികം നേരം ചിന്തിക്കേണ്ടി വന്നില്ല..എലിവിഷം ഓർഡർ ചെയ്ത യുവതിയെ അതിൽ നിന്നും സമയോചിതമായി ഇടപെട്ട് പിന്തിരിപ്പിച്ച യുവാവിന്റെ വീഡിയോ..

ജയചന്ദ്രന്റെ ഈ വിയോഗത്തില്‍ അങ്ങേയറ്റം ദു:ഖമുണ്ട്- യേശുദാസ്

10 JANUARY 2025 09:52 AM IST
മലയാളി വാര്‍ത്ത

മലയാളികളുടെ പ്രിയ ഗായകന്‍ പി ജയചന്ദ്രന്‍ അന്തരിച്ചു. 81 വയസായിരുന്നു. ആറു പതിറ്റാണ്ടോളം മലയാളികളുടെ ജീവിതത്തിന്റെ ഭാഗമായിരുന്ന ശബ്ദമാണ് നിലച്ചിരിക്കുന്നത്. തൃശ്ശൂര്‍ അമല ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. അർബുദ രോഗത്തിന് ചികിത്സയില്‍ കഴിയുകയായിരുന്നു. ഭാവഗായകന്‍ എന്ന് സംഗീത പ്രേമികള്‍ സ്‌നേഹത്തോടെ വിളിച്ചിരുന്ന ജയചന്ദ്രന്‍ സിനിമകള്‍ക്ക് പുറമെ ലളിതഗാനത്തിലും ഭക്തിനാഗത്തിലുമെല്ലാം സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സംഗീത ലോകത്തിന് തീരാനഷ്ടമാണ് പി ജയചന്ദ്രന്റെ വിടവ്. അദ്ദേഹത്തിന് അനുശോചനം അറിയിച്ചിരിക്കുകയാണ് ഗാനഗന്ധര്‍വ്വന്‍ കെ.ജെ യേശുദാസ്. സഹോദര തുല്യനായിരുന്ന ജയചന്ദ്രന്റെ വിയോഗത്തില്‍ ദു:ഖമുണ്ടെന്ന് യേശുദാസ് പറഞ്ഞു. 'ജയചന്ദ്രന്റെ ഈ വിയോഗത്തില്‍ അങ്ങേയറ്റം ദു:ഖമുണ്ട്. ഓര്‍മകള്‍ മാത്രമാണ് ഇനി പറയാനും അനുഭവിക്കാനുമുള്ളു. അദ്ദേഹത്തിന്റെ ജ്യേഷ്ഠന്‍ സുധാകരന്‍ വഴിയായിരുന്നു ഞങ്ങളുടെ ബന്ധം. ഒരു ചെറിയ അനുജനായി ഞങ്ങള്‍ക്കൊപ്പം ചേര്‍ന്ന വ്യക്തിയാണ്. സംഗീതത്തില്‍ വാസനയുള്ള സഹോദരനായിരുന്നു. സംഗീതമാണ് ഞങ്ങളുടെ ബന്ധം. ആ സംഗീത ബന്ധത്തില്‍ ഒരു സഹോദര സ്ഥാനം അദ്ദേഹം നേടിയിരുന്നു. അത് വേര്‍പ്പെട്ടപ്പോള്‍ ഉണ്ടായ വിഷമം പറഞ്ഞറിയിക്കാന്‍ വയ്യ. എന്തായാലും ജയനെ സ്‌നേഹിച്ചിരുന്നവരെ പോലെ തന്നെ അദ്ദേഹത്തിന് വിയോഗത്തില്‍ ദു:ഖമുണ്ടെന്ന് അറിയിച്ചുകൊള്ളുന്നു'-.യേശുദാസ് പറഞ്ഞു.
വ്യാഴാഴ്ച രാത്രി 7.54-ന് സ്വകാര്യാശുപത്രിയിലാണ് പി.ജയചന്ദ്രന്‍ അന്തരിച്ചത്. ഒരുവര്‍ഷമായി അര്‍ബുദരോഗത്തിന് ചികിത്സയിലായിരുന്നു. രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് കഴിഞ്ഞയാഴ്ചയാണ് തൃശ്ശൂരിലെ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബുധനാഴ്ച ആശുപത്രി വിട്ടിരുന്നെങ്കിലും വ്യാഴാഴ്ച സന്ധ്യയോടെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.പൂങ്കുന്നത്തെ വീട്ടിൽ വെള്ളിയാഴ്ച എട്ടു മുതൽ 10 വരെയും റീജണൽ തിയേറ്ററിൽ 12 വരെയും പൊതുദർശനം. സംസ്കാരം ശനിയാഴ്ച എറണാകുളം ചേന്ദമംഗലത്തുള്ള പാലിയം തറവാട്ട് ശ്മശാനത്തിൽ.

മലയാളികളുടെ പ്രണയത്തിനും വിരഹത്തിനും ആഘോഷത്തിനും സങ്കടങ്ങള്‍ക്കുമെല്ലാം കൂട്ടായി മാറിയ ശബ്ദമാണ് നിലച്ചിരിക്കുന്നത്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നഡയിലും ഹിന്ദിയിലുമെല്ലാം അദ്ദേഹം പാടിയിട്ടുണ്ട്. മികച്ച ഗായകനുള്ള ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 2020 ല്‍ ജെസി ഡാനിയേല്‍ പുരസ്‌കാരം നല്‍കി ആദരിക്കുകയും ചെയ്തിരുന്നു. മലയാളത്തിന് പുറമെ തമിഴ്‌നാട് സര്‍ക്കാരിന്റെ മികച്ച ഗായകനുള്ള പുരസ്‌കാരം അദ്ദേഹം നേടിയിട്ടുണ്ട്. തന്റെ ശബ്ദത്തിലെ ഭാവമായിരുന്നു അദ്ദേഹത്തെ മലയാളികളുടെ പ്രിയങ്കരനാക്കി മാറ്റിയത്. ഇന്ത്യന്‍ സംഗീതത്തിലെ ഇതിഹാസ തുല്യരായ സംഗീത സംവിധായകര്‍ മുതല്‍ പുതുതലമുറയിലെ സംഗീത സംവിധായകര്‍ക്കൊപ്പം വരെ പാടിയിട്ടുണ്ട്. 1944 മാര്‍ച്ച് മൂന്നിനായിരുന്നു പി ജയചന്ദ്രന്റെ ജനനം. കൊച്ചിയില്‍ വച്ചായിരുന്നു ജനനം. പിന്നീട് കുടുംബം തൃശ്ശൂരിലേക്ക് താമസം മാറുകയായിരുന്നു. സംഗീത കുടുംബത്തിലായിരുന്നു ജനനം. കളിത്തോഴന്‍ എന്ന സിനിമയില്‍ ജി ദേവരാജന്‍ സംഗീതം നിര്‍വ്വഹിച്ച മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി എന്ന ഗാനം പാടിയാണ് പിന്നണി ഗാന രംഗത്തിലേക്ക് എത്തുന്നത്. അഞ്ച് തവണ മികച്ച ഗായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുര്‌സകാരവും രണ്ട് തവണ തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ഒരു തവണ മികച്ച ഗായകനുള്ള ദേശീയ പുരസ്‌കാരവും നേടിയിട്ടുണ്ട്. മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി, തേരിറങ്ങും മുകിലേ, ഓലഞ്ഞാലി കുരുവി, അറിയാതെ അറിയാതെ, ഇതളൂര്‍ന്നു വീണ, പാട്ടില്‍ ഈ പാട്ടില്‍, അനുരാഗഗാനം പോലെ, ആരു പറഞ്ഞു, സുപ്രഭാതം തുടങ്ങിയ അദ്ദേഹത്തിന്റെ പാട്ടുകള്‍ എന്നും മലയാളികളുടെ മനസില്‍ മായാതെയുണ്ടാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തന്ത്രി കണ്‌ഠരര് രാജീവരർക്കെതിരെ അതിശക്തമായ  (6 minutes ago)

പുരയിടത്തിലെ കുറ്റിക്കാടിന് തീയിടുന്നതിനിടെ മധ്യവയസ്കൻ വെന്തു മരിച്ചു...  (17 minutes ago)

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു  (29 minutes ago)

പത്തുമാസം പ്രായമായ കുഞ്ഞിനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ  (35 minutes ago)

പഴുതടച്ച നീക്കം....രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പൊലീസ് കസ്റ്റഡിയിൽ  (54 minutes ago)

തന്ത്രി കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്തതില്‍ പരിഹസിച്ച് രാഹുല്‍ ഈശ്വര്‍  (7 hours ago)

കൊല്ലം ഒറ്റക്കലില്‍ വന്‍ തീപിടിത്തം  (7 hours ago)

തന്ത്രി കണ്ഠര് രാജീവരുടെ വീട്ടിലെ പരിശോധന പൂര്‍ത്തിയാക്കി എസ്‌ഐടി; ഉച്ചയ്ക്ക് 2.50ഓടെ പൊലീസ് അകമ്പടിയോടെ വീട്ടിലെത്തിയ സംഘം 8 മണിക്കൂര്‍ നീണ്ട പരിശോധനകള്‍ക്കൊടുവില്‍ മടങ്ങി  (7 hours ago)

ലാന്റിങിനിടെ ശക്തമായ കാറ്റില്‍ ആടിയുലഞ്ഞ വിമാനം പൈലറ്റ് സമയോചിതമായി റണ്‍വേ തൊടാതെ തിരിച്ചുപറത്തി  (7 hours ago)

ഒന്നാം ക്ലാസുകാരന്റെ സ്‌കൂള്‍ ബാഗില്‍ നിന്ന് മൂര്‍ഖന്‍ പാമ്പിനെ പിടികൂടി വനംവകുപ്പ്  (8 hours ago)

വിജയ് ആരാധകര്‍ക്ക് പൊങ്കല്‍ സമ്മാനമായി 'തെരി' സിനിമയുടെ റീറിലീസ് പ്രഖ്യാപിച്ചു  (8 hours ago)

അയോദ്ധ്യയില്‍ മാംസാഹാര വില്പന പൂര്‍ണമായും നിരോധിച്ചു  (8 hours ago)

ജയ്പുരില്‍ അമിതവേഗത്തിലെത്തിയ കാര്‍ ഇടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (8 hours ago)

കോര്‍പ്പറേഷനിലെ കൗണ്‍സിലര്‍മാര്‍ക്ക് ലോക്ഭവനില്‍ വിരുന്നൊരുക്കി ഗവര്‍ണര്‍  (9 hours ago)

കര്‍ണാടകയില്‍ ഉറങ്ങിക്കിടന്ന അച്ഛനെ തലയ്ക്കടിച്ചു കൊന്ന് മകന്‍  (9 hours ago)

Malayali Vartha Recommends