Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പ്ലേഗ് അണുബാധ മൂലം ജീവനക്കാരി മരിച്ച സംഭവം.. കൃത്യമായ വിവരങ്ങള്‍ പുറത്തുവിടാത്ത റഷ്യ എന്താണ് ഒളിപ്പിക്കുന്നത്..? കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടണമെന്ന് WHO..


ഇൻഡിഗോ വിമാനത്തിന് 17,000 അടി ഉയരത്തിൽ വച്ച് മിന്നലേറ്റു..ഇടിമിന്നലിൽ വിമാനത്തിന്റെ മുൻഭാഗത്തിന് കേടുപാടുകൾ സംഭവിച്ചു..മിന്നലേറ്റാൽ യാത്രക്കാർക്ക് എന്തെങ്കിലും സംഭവിക്കില്ലേ?


ഒടുവില്‍ നിശബ്ദത വെടിഞ്ഞ് മറുപടിയുമായി ബി.ജെ.പി നേതാവുമായ ആര്‍. ശ്രീലേഖ..ഒക്ടോബര്‍ 11, ഞായറാഴ്ച വരെ ദയവായി കാത്തിരിക്കൂ..സോഷ്യൽ മീഡിയയിലൂടെ സസ്പെൻസ്..


ഇ പോസ് സെർവറുകൾ തകരാറിൽ.... സംസ്ഥാനത്തെ റേഷൻ വിതരണം മുടങ്ങി


ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും

കൊല്ലം സുധിയുടെ കുടുംബത്തിന് നൽകിയ വീടിന്റെ പരിപൂർണ്ണ അവകാശികൾ അദ്ദേഹത്തിന്റെ രണ്ട്‌ മക്കൾ മാത്രമാണ്; രേണുവിനെ വിമർശിക്കുന്നവർ അറിയാൻ...

20 FEBRUARY 2025 03:54 PM IST
മലയാളി വാര്‍ത്ത

രണ്ട് വര്‍ഷം മുന്‍പാണ് ഒരു വാഹനാപകടത്തില്‍പ്പെട്ട് മിമിക്രിതാരവും നടനുമായ കൊല്ലം സുധി മരിച്ചത്. സുധിയുടെ വേര്‍പാടുണ്ടാക്കിയ വേദനയിലാണ് ഇപ്പോഴും ആരാധകർ. നടന്റെ കുടുംബത്തിന് ആശ്വാസമായി നിരവധി പേര്‍ രംഗത്ത് വന്നിരുന്നു. ഭാര്യയെയും മക്കളെയും സംരക്ഷിക്കുകയും അവര്‍ക്ക് വീട് നിര്‍മ്മിച്ച് കൊടുക്കുകയുമൊക്കെ ചെയ്തു. പിന്നാലെ സുധിയുടെ ഭാര്യ രേണു അഭിനയ രംഗത്തും ചുവടുറപ്പിച്ചു. അടുത്തിടെയാണ് രേണു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ഷോര്‍ട്ട് ഫിലിം പുറത്ത് വരുന്നത്.

ഇന്നിതാ രേണു അഭിനയിച്ച ഒരു മ്യൂസിക് ആല്‍ബവും പുറത്തിറക്കിയിരിക്കുകയാണ്. ഇന്‍സ്റ്റാഗ്രാമിലൂടെ താരപത്‌നി പങ്കുവെച്ച വീഡിയോ വളരെ പെട്ടെന്ന് വൈറലായി. ഒപ്പം ഇത് ഇത്തിരി കടന്ന് പോയില്ലേ എന്ന ചോദ്യവുമായിട്ടാണ് സോഷ്യല്‍ മീഡിയ എത്തിയിരിക്കുന്നത്. രേണു പങ്കുവെച്ച ആല്‍ബത്തിന് താഴെയും ഇതിന്റെ പിന്നണി കാഴ്ചകള്‍ക്കുമാണ് നെഗറ്റീവ് പ്രതികരണം വന്നത്. 'സുധിയെ ഓര്‍ത്ത് ജീവിച്ചോളാമെന്ന് പറഞ്ഞവളാണോ ഈ കാട്ടിക്കൂട്ടുന്നത്, നാണമുണ്ടോ ഇങ്ങനെ ചെയ്യാന്‍' എന്നൊക്കെയാണ് ഭൂരിഭാഗം കമന്റുകളും.

എന്നാല്‍ രേണുവിന് പിന്തുണ നല്‍കി കൊണ്ടുള്ള കമന്റുകളും ഇതിനൊപ്പമുണ്ട്. 'സുധി ജീവിച്ചിരിക്കുന്ന സമയത്ത് ഇതുപോലെ അഭിനയിക്കാനൊക്കെ അവസരങ്ങള്‍ കിട്ടിയിരുന്നേല്‍ നെഗറ്റീവ് കമന്റ് ഒഴിവായി പോയേനെ. ആള് പോയതിനു ശേഷം ഇങ്ങനൊക്കെ സീന്‍ ചെയ്യുമ്പോള്‍ സ്വാഭാവികമായും ആളുകള്‍ രണ്ട് സൈഡും ചിന്തിക്കും. നിങ്ങളുടെ ശരി എന്താണ് അത് ചെയ്യുക..

ദിലീപും ഗോപികയും കടലില്‍ കിടന്നു ഉരുണ്ടപ്പോള്‍ ആഹാ... പാവപ്പെട്ട ഒരു പെണ്ണ് ജീവിതത്തിലെ സകല സന്തോഷവും നഷ്ടപെട്ട് വിധവ എന്ന പേരും കേട്ട് കരഞ്ഞു കരഞ്ഞു ജീവിതത്തില്‍ അവളുടെതായ സന്തോഷം കണ്ടെത്തുമ്പോള്‍ അത് മോശം. ഇതൊരു റീല്‍ വീഡിയോ ആണ്. അത് മനസിലാക്കുക. ഒരു പെണ്ണിനെ ഇങ്ങനെ ആക്ഷേപിക്കാന്‍ നാണം ഇല്ലേ? ഇവര്‍ ജോലി ചെയ്തു ജീവിക്കുന്നില്ലെന്ന പരാതി ആയിരുന്നു. ഇപ്പോള്‍ അഭിനയിക്കാന്‍ പോയിട്ട് അതിനും പറ്റില്ല. അവര്‍ എങ്ങനെയെങ്കിലും ജീവിക്കട്ടെ. കുറെ കമെന്റൊളികള്‍ക്ക് സുധിചേട്ടനെ കുറിച്ചോര്‍ത്ത് ഭയങ്കര സങ്കടമാണിപ്പോള്‍. പുള്ളിയെ കളഞ്ഞിട്ട് അവള്‍ ഒളിച്ചോടി പോയതാണോ?

അവരുടെ ജീവിതം അവര്‍ക്ക് ശരി എന്നു തോന്നുന്ന രീതിയില്‍ ജീവിക്കട്ടെ, അതിന് നാട്ടുകാര്‍ എന്തിനാ വേവലാതി പിടിക്കണത്. ഒരു സ്ത്രീ ഭര്‍ത്താവില്ലാതായാല്‍ സമൂഹത്തിന്റെ മുന്നില്‍ റൂമിന്റെ ഉള്ളില്‍ അടച്ചു മൂടി ഇരിക്കണം എന്നാണോ? അവര്‍ക്കും ജീവിക്കണ്ടേ, അവരുടെ മക്കളെ നോക്കണ്ടേ, അതോ ഈ കുറ്റം പറയുന്ന മക്കള്‍ തിന്നാനും കുടിക്കാനും ഒക്കെ ഉള്ളത് കൊണ്ട് കൊടുക്കോ? സഹായിച്ചില്ലേലും അവരെ ഉപദ്രവിക്കാതെ ഇരുന്നാല്‍ മതി...' എന്നിങ്ങനെ നീളുകയാണ് കമന്റുകള്‍.

ആദ്യ ഭാര്യ ഉപേക്ഷിച്ച് പോയതിന് ശേഷം കൊല്ലം സുധിയുടെ ജീവിതത്തിലേക്ക് വന്നയാളാണ് രേണു. മകന്‍ കൂടി ജനിച്ച ശേഷം സുധിയുടെ എല്ലാമെല്ലാമായി ജീവിക്കുകയായിരുന്നു. ഇതിനിടയിലാണ് അപ്രതീക്ഷിതമായ അപകടമുണ്ടാവുന്നതും സുധി മരണപ്പെടുന്നതും. ഭര്‍ത്താവിന്റെ ആഗ്രഹപ്രകാരം സന്തോഷത്തോടെ ജീവിക്കാനാണ് രേണു തീരുമാനിച്ചത്.

എന്നാല്‍ ഭര്‍ത്താവ് മരിച്ച സ്ത്രീ മേക്കപ്പ് ഇട്ടെന്നും ഡാന്‍സ് കളിച്ചെന്നുമൊക്കെ കുറ്റപ്പെടുത്തി കഴിഞ്ഞ കുറേ കാലമായി രേണു സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയായി കൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് പുതിയ വീഡിയോ കൂടി വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയത്.


സുധിയുടെ കുടുംബത്തിന് അടുത്തിടെ വീട് വെച്ച് നൽകിയ കേരള ഹോം ഡിസൈൻസ് ഗ്രൂപ്പിനെ ടാഗ് ചെയ്തും രേണുവിനെ ആളുകൾ വിമർശിക്കുന്നുണ്ട്. അതുമായി ബന്ധപ്പെട്ട് നടക്കുന്ന സൈബർ ബുള്ളിയിങ്ങിലും വിവാദങ്ങളിലും പ്രതികരിച്ച് എത്തിയിരിക്കുകയാണ് കേരള ഹോം ഡിസൈൻസ് ഗ്രൂപ്പിന്റെ ചുമതലയുള്ളവരിൽ ഒരാളായ ഫിറോസ്. വീടും സ്ഥലവും കിട്ടിയതുകൊണ്ട് സുധിയുടെ കുടുംബത്തിന്റെ വയർ നിറയില്ലല്ലോയെന്നും അവർ അവരുടെ ജീവിതം എങ്ങനെയെങ്കിലും ജീവിക്കട്ടെ എന്നുമാണ് പ്രതികരിച്ച് ഫിറോസ് സോഷ്യൽമീഡിയയിൽ കുറിച്ചത്.

ഫിറോസിന്റെ കുറിപ്പിലൂടെ തുടർന്ന് വായിക്കാം.... കൊല്ലം സുധി മരിച്ചതിനുശേഷം അവർക്ക്‌ ഒരു വീട്‌ നൽകാൻ തയ്യാറായി ഞങ്ങൾ കേരള ഹോം ഡിസൈൻസ് ഗ്രൂപ്പ് മുന്നിൽ വന്ന സമയം... അന്ന് ആദ്യ മീറ്റിങ് 24 ചാനലിന്റെ ഓഫീസിൽ നടക്കുന്നു. ടിനി ടോം, കെഎസ് പ്രസാദേട്ടൻ എന്നീ സിനിമ പ്രവർത്തകരും ശ്രീകണ്ഠൻ നായർ പിന്നെ ഞാനും. ഷബൂസും ഷിയാസും ആയിരുന്നു ആദ്യ മീറ്റിങ്ങിൽ പങ്കെടുത്തത്‌.

അന്ന് അവരുടെ ഭാഗത്ത്‌ നിന്ന്... അതായത്‌ സുധിയുടെ ഫാമിലിയെ ഏറ്റവും അടുത്തറിയുന്നവർ എന്ന നിലയിൽ സംസാരിച്ചവരുടെ ഭാഗത്ത്‌ നിന്ന് വന്ന ആദ്യ നിർദ്ദേശം ഞാൻ നിങ്ങളുമായ്‌ ഇപ്പോൾ ഷെയർ ചെയ്യാൻ കാരണം... സുധിയുടെ ഭാര്യ അഭിനയിച്ച ഈ താഴെ കാണുന്ന വീഡിയൊ ഷൂട്ടിന്റെ ലിങ്കിൽ എന്നെ മെൻഷൻ ചെയ്യുന്നു അല്ലങ്കിൽ ആ ലിങ്ക്‌ എനിക്ക്‌ അയച്ച് തരുന്നുവെന്ന് മാത്രമല്ല പല സമയത്തും പലരും ഉന്നയിച്ച ഒരു ആശങ്കക്ക്‌ വിരാമം ഇടാനും കൂടെയാണ്.

അന്ന് ആദ്യ മീറ്റിങ്ങിൽ ഞങ്ങൾ ഒന്നിച്ചെടുത്ത തീരുമാനം മരണപെട്ട കൊല്ലം സുധിയുടെ രണ്ട് മക്കൾക്ക്‌ മാത്രമാണ് ‌ബഹുമാനപ്പെട്ട ബിഷപ്പ് നൽകിയ സ്ഥലത്തിനും അവിടെ ഞങ്ങൾ നൽകിയ വീടിനും അവകാശം ഉള്ളൂവെന്നതാണ്. ആ വീടും സ്ഥലവും 15 വർഷത്തേക്ക്‌ വിൽക്കാനോ കൈമാറാനോ സാധിക്കുകയുമില്ല എന്നതും ആ ആധാരത്തിൽ വ്യക്തമായ്‌ എഴുതി ചേർത്തിട്ടുള്ളതാണ്.

പറഞ്ഞ്‌ വന്നത്‌ ഇത്രയാണ്... കൊല്ലം സുധിയുടെ കുടുംബത്തിന് ഞങ്ങൾ നൽകിയ വീടിന്റെ പരിപൂർണ്ണ അവകാശികൾ അദ്ദേഹത്തിന്റെ രണ്ട്‌ മക്കൾ മാത്രമാണ്. മറ്റാർക്കും ആ വീടിനോ സ്വത്തിനോ ഒരു അവകാശവും ഇല്ല. ആ കുട്ടികളെ ആരും ആ വീട്ടിൽ നിന്നും അടിച്ചിറക്കുമെന്ന ആശങ്ക ആർക്കും വേണ്ട. നമുക്ക്‌ എല്ലാവർക്കും ഉള്ള അതേ ജനാധിപത്യ സ്വാതന്ത്ര്യം കൊല്ലം സുധിയുടെ കുടുംബാംഗങ്ങൾക്കും ഉണ്ടെന്ന കാര്യവും കൂടി ചേർക്കുന്നു.

അവരുടെ കുടുംബത്തെ നോക്കാൻ അവർ ജോലി ചെയ്യട്ടെ. വീടും സ്ഥലവുമാണ് അവർക്ക്‌ കിട്ടിയത്‌. അതുകൊണ്ട്‌ അവരുടെ വയർ നിറയില്ലല്ലോ. അവർ അവരുടെ ജീവിതം എങ്ങനെയെങ്കിലും ജീവിക്കട്ടെ. നമ്മളെന്തിന് സദാചാര പോലീസാവുന്നു എന്നായിരുന്നു ഫിറോസിന്റെ കുറിപ്പ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

RUSSIA പുടിനെതിരെ കടുപ്പിച്ച് ഡബ്ല്യു.എച്ച്.ഒ;  (1 minute ago)

കർഷകർക്ക് കാർബൺ ക്രെഡിറ്റ് ലഭ്യമാക്കും; കർഷകർ കാലാവസ്ഥാ സൗഹൃദമായ കൃഷിരീതികളിലേക്ക് മാറുന്നതിന് സാമ്പത്തിക പ്രോത്സാഹനം ; കൃഷിമന്ത്രി ടി. സിദ്ദിഖ്ന്റെ നിർദേശം ലോകബാങ്ക് അംഗീകരിച്ചു  (4 minutes ago)

Indigo flight വിമാനത്തിന് കേടുപാടുകൾ  (7 minutes ago)

R Sreelekha പറയാനുള്ളത് പറഞ്ഞിട്ടേ പോവൂ..  (13 minutes ago)

കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ മഴ മുന്നറിയിപ്പ്; ജാഗ്രത വേണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

സങ്കടക്കാഴ്ചയായി... തിരുവനന്തപുരത്ത് പാമ്പുപിടിത്തക്കാരൻ പാമ്പുകടിയേറ്റു മരിച്ചു  (2 hours ago)

തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് പ്ലസ് വൺ വിദ്യാർഥിക്ക് ഗുരുതര പരിക്ക്..  (2 hours ago)

ഇ പോസ് സെർവറുകൾ തകരാറിൽ.... സംസ്ഥാനത്തെ റേഷൻ വിതരണം മുടങ്ങി  (3 hours ago)

61-ാം വയസ്സിൽ ലോക റെക്കോഡ് സ്വന്തമാക്കി കാനഡക്കാരി... സ്വന്തം പേരിലുണ്ടായിരുന്ന റെക്കോഡ് തിരുത്തിക്കുറിച്ച് വൈൽഡ്  (3 hours ago)

ദേശീയപാത 66-ലെ നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് താൽക്കാലികമായി നിർത്തിവച്ചു....  (4 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല.... പവന് 1,09,680 രൂപ  (4 hours ago)

സംസ്ഥാനത്തെ പ്രധാന പൊതുഗതാഗത സംവിധാനമായ കെ.എസ്.ആർ.ടി.സിക്ക് എംഎൽഎ ഫണ്ടിലൂടെ ആദ്യമായി പുതിയ ബസ് വാങ്ങാൻ പണം അനുവദിച്ച് അഡ്വ.കെ. പ്രവീൺ കുമാർ എംഎൽഎ  (4 hours ago)

ഓഹരി വിപണിയില്‍ ഇന്നും കനത്ത ഇടിവ്.. സെന്‍സെക്‌സ് 450 പോയിന്റ് താഴ്ന്ന നിലയിൽ  (5 hours ago)

സ്വാതന്ത്ര്യസമര സേനാനി സോഷ്യോ വാസു അന്തരിച്ചു...  (5 hours ago)

ദേശീയപാത 66-ലെ നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് തുടങ്ങുന്നതിനെതിരെ യുഡിഎഫ് പ്രവർത്തകർ നടത്തിയ ഉപരോധ സമരം സംഘർഷത്തിൽ കലാശിച്ചു...  (5 hours ago)

Malayali Vartha Recommends