Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പൂവിളികളുമായി മലയാളികൾക്ക് വീണ്ടുമൊരു ഓണക്കാലം കൂടി... അത്തം പിറന്നതോടെ ഓണാവേശത്തിലേക്ക് മലയാളികൾ


ഓഗസ്റ്റ് 16 ഞായറാഴ്ച രാശിഫലം: സൂര്യന്റെ അനുഗ്രഹവും അത്ഭുത ധനയോഗങ്ങളും!


കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... 12 ജില്ലകളിൽ മഴയ്ക്ക് സാധ്യത


കൊച്ചുമകളോട് ലൈം​ഗികാതിക്രമം.. യുവാവിനെ വടിവാൾ കൊണ്ടി വെട്ടി മുത്തശ്ശി..പൊലീസ് സ്റ്റേഷനിലേക്ക് വലിച്ചിഴച്ചു..നടുകുന്ന് ദൃശ്യങ്ങൾ പുറത്ത്..


സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും ബോണസ് അനുവദിച്ചു കൊണ്ടുള്ള ഉത്തരവിറക്കി സംസ്ഥാന സർക്കാർ...വി ഡി സതീശന്‍ സര്‍ക്കാരിൻ്റെ ആദ്യ ബോണസ് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്..

ഇത് അനീതി തന്നെ... മോഹന്‍ലാലിന് മണിക്കൂറുകള്‍ നല്‍കി ലാലിസത്തിന്റെ കേടുപാട് തീര്‍ത്തപ്പോള്‍ മികച്ച നടന്‍ പൃഥ്വിരാജിന് പൂര്‍ണ അവഗണന

24 FEBRUARY 2016 11:13 PM IST
മലയാളി വാര്‍ത്ത.

ഏഷ്യാനെറ്റിന്റെ സിനിമാ അവാര്‍ഡില്‍ പൃഥ്വിരാജിനെ പൂര്‍ണമായി തഴഞ്ഞതായി സോഷ്യല്‍ മീഡിയയും. സൂപ്പര്‍ താരങ്ങളെ എന്നും വാനോളം പുകഴ്ത്തുന്ന ഏഷ്യാനെറ്റ് മാനേജ്‌മെന്റ് യുവ താരങ്ങളെ തഴയുന്നതിനെതിരെ മുമ്പും പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഇത്തവണയും ഏഷ്യാനെറ്റിന്റെ അവാര്‍ഡ് നിശയെ ചൊല്ലി വിവാദമുണ്ടായി. പൃഥ്വീരാജിന്റെ ആരാധകര്‍ വിവാദം കത്തിക്കുകയാണ്.
ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡില്‍ പൃഥ്വിരാജിന് ബെസ്റ്റ് ആക്ടറിനുള്ള അവാര്‍ഡായിരുന്നു പൃഥ്വിരാജിന് ലഭിച്ചത്. എന്നാല്‍, മികച്ച നടനുള്ള പുരസ്‌ക്കാരം നല്‍കിയിട്ടും താരത്തെ അവഹേളിച്ചു എന്നതാണ് ആരാധകരുടെ പരാതി. അവാര്‍ഡ് പ്രഖ്യാപിച്ച ശേഷം സ്‌ക്രീനില്‍ പൃഥ്വിരാജിനെ കുറിച്ചുള്ള പ്രൊഫൈല്‍ വേണ്ട വിധത്തില്‍ കാണിച്ചില്ലെന്നതാണ് ആക്ഷേപത്തിന്റെ അടിസ്ഥാനം. പൃഥ്വിരാജിനെ തികച്ചും തരം താഴ്തിയും വില കുറച്ചും ആണ് ഏഷ്യാനെറ്റ് അവതാരകര്‍ സ്വാഗതം ചെയ്തതെന്നും ആരാധകര്‍ പരിതപിക്കുന്നു.
മറ്റ് എല്ലാ അവാര്‍ഡുകള്‍ക്കും അവാര്‍ഡ് ജേതാക്കള്‍ക്കെല്ലാം പ്രൊഫൈല്‍ കാണിച്ച ശേഷമാണ് പുരസ്‌കാരം നല്‍കിയതെന്നും എന്നാല്‍ പൃഥ്വിരാജിന്റെ മാത്രം പ്രൊഫൈല്‍ കാണിച്ചില്ല എന്നതുമാണ് കാരണമായിപ്പറയുന്നത്. ഫിലിം അവാര്‍ഡിലെ ഏറ്റവും വലിയ അവാര്‍ഡില്‍ ഒന്നാണ് പൃഥ്വി നേടിയത്. പുരസ്‌കാരം സമ്മാനിക്കാനായി തമിഴ് നടന്‍ വിക്രം പൃഥ്വിരാജിന്റെ പേര് പ്രഖ്യാപിച്ച ശേഷം, സ്‌ക്രീനില്‍ പ്രൊഫൈല്‍ വരുമെന്ന് പ്രതീക്ഷിച്ച് പൃഥ്വിരാജും ഇരുന്നു. എന്നാല്‍ പ്രൊഫൈല്‍ കാണിച്ചില്ല.
ഇത് കൂടാതെ ബെസ്റ്റ് ആക്ടര്‍ അവാര്‍ഡ് നോമിനേഷന്‍ ലിസ്റ്റില്‍ ബാക്കി അഭിനേതാക്കളുടെ എല്ലാം ഒന്നില്‍ കൂടുതല്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍, 2015 ല്‍ തൊട്ടതെല്ലാം പൊന്നാക്കിയ പൃഥ്വിരാജിന്റെ ഒരു പടം മാത്രമേ കാണിച്ചുള്ളൂ എന്നതും ആക്ഷേപിക്കുന്നതിന് തുല്യമാണെന്ന് ആരാധകര്‍ പറയുന്നു. ഇതൊക്കെ കൂടിയായപ്പോള്‍ പൃഥ്വി ആരാധകര്‍ക്ക് കടുത്ത നിരാശയിലാണ്. ചാനലിനോട് പകരം ചോദിക്കണമെന്ന് പറഞ്ഞു കൊണ്ട് അദ്ദേഹത്തിന്റെ ആരാധകര്‍ ഫേസ്ബുക്കില്‍ ഇപ്പോള്‍ നിരന്തരമായി പോസ്റ്റുകളിടുന്നുണ്ട്. പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ തന്നെ കമന്റുകളായി ഇക്കാര്യം കാണിക്കുന്നുണ്ട്.
സംഗതി ഏഷ്യാനെറ്റായതു കൊണ്ട് പൃഥ്വി പരിഭവം പുറത്തു പറയുന്നില്ലെന്നേയുള്ളൂ. ഉള്ളില്‍ നന്നായി വേദനയുണ്ട്. ഏറ്റവും മികച്ച നടന്റെ അഭിനയ മുഹൂര്‍ത്തങ്ങള്‍ ജനങ്ങളുടെ മുമ്പില്‍ കാണിക്കാത്തത് വലിയ നഷ്ടമായിപ്പോയി. പരിപാടി നടക്കുന്ന സമയത്ത് പ്രൊഫൈല്‍ കാണിക്കാന്‍ എന്തെങ്കിലും സാങ്കേതിക തടസം ഉണ്ടായിരുന്നെങ്കില്‍ പിന്നീട് പരിപാടി ടെലികാസ്റ്റ് ചെയ്യാനായി എഡിറ്റ് ചെയ്ത് കാണിക്കാമായിരുന്നല്ലോ എന്നാണ് അടുത്ത സുഹൃത്തുക്കള്‍ ചോദിക്കുന്നത്. അതിനാലാണ് ഇത് മനപൂര്‍വമായ അവഹേളനമായി കരുതുന്നതും.
മാത്രമല്ല മഹാനടന്‍ മോഹന്‍ലാലിന് മണിക്കൂറുകളാണ് നല്‍കിയത്. ഈ പരിപാടി മോഹന്‍ലാലിന് ലാലിസത്തില്‍ നിന്നുള്ള കേടുപാട് തീര്‍ക്കാനായെന്ന് ഏഷ്യാനെറ്റ് ചെയര്‍മാന്‍ പോലും പറഞ്ഞു. മോഹന്‍ലാലിന്റെ പ്രകടനത്തിന് തികഞ്ഞ കൈയ്യടിയും ലഭിച്ചു. അതിന് ശേഷമാണ് ഒരു ചടങ്ങ് പോലെ പൃഥ്വിരാജിന് മികച്ച നടനുള്ള അവാര്‍ഡ് നല്‍കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശ​ബ​രി​മ​ല​യി​ൽ ചി​ങ്ങ​മാ​സ പൂ​ജ​യ്ക്കാ​യി ഇ​ന്ന് വൈ​കുന്നേരം ന​ട തു​റ​ക്കും  (2 minutes ago)

ഓണം മോടിയാക്കാനായി പത്തനംതിട്ട ജില്ലയി​ലെ ഗ്രാമങ്ങളി​ൽ ബന്ദിപ്പൂക്കൾ പൂത്തുലഞ്ഞു...  (18 minutes ago)

ഓണാഘോഷ ദിനത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന എട്ടാം ക്ലാസ് മലയാളം രണ്ടാം പേപ്പർ പരീക്ഷ വിദ്യാഭ്യാസ വകുപ്പ് മാറ്റിവെച്ചു... ഓണാവധി കഴിഞ്ഞ് സെപ്റ്റംബർ ഒന്നിന് നടക്കും  (42 minutes ago)

ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് പാ​ല​ക്കാ​ട്-​ത​മി​ഴ്നാ​ട് അ​തി​ര്‍ത്തി കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ചെ​ക് പോ​സ്റ്റു​ക​ളി​ലും ഇ​ട​വ​ഴി​ക​ളി​ലും വി​വി​ധ വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ച് സം​യു​ക്ത പ​രി​ശോ​ധ​  (59 minutes ago)

മലയാളികളുടെ സ്വന്തം ക്രിക്കറ്റ് കാര്‍ണിവലായ കെസിഎല്‍ സീസണ്‍-3യുടെ ഔദ്യോഗിക ടീം ലോഞ്ച് തിങ്കളാഴ്ച്ച തിരുവനന്തപുരത്ത് നടക്കും  (1 hour ago)

  ചെങ്ങന്നൂരിൽ വൈദ്യുതി ലൈനിൽ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് ലൈൻമാന് ദാരുണാന്ത്യം  (1 hour ago)

 ഇന്തോനേഷ്യയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ വീണ്ടും ഭൂചലനം... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി  (1 hour ago)

ഓണത്തിന്റെ വരവറിയിച്ച് ഇന്ന് തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര... അത്താഘോഷ പരിപാടികളുടെ സംസ്ഥാന ഉദ്ഘാടനം മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും  (1 hour ago)

ഓണക്കാലത്തെ യാത്രാത്തിരക്ക് പരിഗണിച്ച് ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് സ്‌പെഷൽ ട്രെയിൻ പ്രഖ്യാപിച്ചു...  (1 hour ago)

ഉത്തരാഖണ്ഡ് ചമോലിയിലെ ജലവൈദ്യുത പദ്ധതി തുരങ്കത്തിലുണ്ടായ അപകടത്തിൽ മരണസംഖ്യ എട്ടായി... തെരച്ചിൽ ഊർജ്ജിതമാക്കി  (2 hours ago)

പൂവിളികളുമായി മലയാളികൾക്ക് വീണ്ടുമൊരു ഓണക്കാലം കൂടി... അത്തം പിറന്നതോടെ ഓണാവേശത്തിലേക്ക് മലയാളികൾ  (2 hours ago)

പ്രണയസാഫല്യവും വിവാഹയോഗവും: ഞായറാഴ്ച ദിനത്തിലെ പ്രധാന മാറ്റങ്ങൾ!  (2 hours ago)

പുരുഷ ഹോക്കി ലോകകപ്പില്‍ ഇന്ത്യയ്ക്ക് ഗംഭീര തുടക്കം...  (2 hours ago)

കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... 12 ജില്ലകളിൽ മഴയ്ക്ക് സാധ്യത  (2 hours ago)

"കൈയിൽ കൊന്തയും ബൈബിളും ദൈവം വിളിച്ച് സാറേ.. തള്ളയെയും തന്തയെയും വെട്ടിക്കൊന്ന് തലച്ചോർ പുറത്ത്.. ലവന്റെ മോങ്ങൽ"  (10 hours ago)

Malayali Vartha Recommends