മേഘ്‌നാ രാജിനെതിരെ വഞ്ചനാകുറ്റത്തിന് കേസ്

ദക്ഷിണേന്ത്യന്‍ സിനിമാതാരവും പ്രമുഖതാരങ്ങളായ സുന്ദര്‍രാജ്-പ്രമീള ജോഷി ദമ്പതികളുടെ മകളുമായ മേഘ്‌നാ രാജിനെതിരെ ബെംഗളൂരുവില്‍ വഞ്ചനാകുറ്റത്തിന് കേസ്. മേഘ്‌നയ്‌ക്കെതിരെ കേസ് കൊടുത്തത് തമിഴ്‌നാട്ടിലെ വ്യവസായിയായ ജനാര്‍ദനനാണ്. ജനാര്‍ദനന്‍ എന്ന വ്യക്തിയെ തനിക്ക് അറിയില്ലെന്ന് മേഘ്‌ന വ്യക്തമാക്കി. ഒരു തട്ടിപ്പുകേസുമായി ബന്ധപ്പെട്ടാണ് ബെംഗളൂരു പൊലീസ് ഇനി മേഘ്‌നയെ നിരീക്ഷിക്കുക. മേഘ്‌നയ്‌ക്കെതിരെ വഞ്ചനാകുറ്റത്തിനാണ് തമിഴ്‌നാട്ടില്‍നിന്നുള്ള പ്രമുഖ വ്യവസായി ജനാര്‍ദന്‍ പരാതി നല്‍കിയിരിക്കുന്നത്. സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് ഇ-മെയിലിലാണ് ജനാര്‍ദന്‍ പരാതി നല്‍കിയത്. വിവാഹവാഗ്ദാനം നല്‍കി വഞ്ചിച്ചു എന്നാണ് പരാതിയുടെ അടിസ്ഥാനം. വിവാഹത്തിന് സമ്മതിച്ചതിന് ശേഷം മേഘ്‌ന പിന്‍മാറിയെന്നും, ഇരുവരും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന രേഖകള്‍ തന്റെ പക്കലുണ്ടെന്നും ജനാര്‍ദന്‍ പരാതിയില്‍ പറയുന്നു. ബന്ധത്തിന്റെ പേരില്‍ ബിസിനസ് സംബന്ധമായ ചില രേഖകള്‍ കൈവശപ്പെടുത്തിയതായി പരാതിയില്‍ പരാമര്‍ശമുണ്ടെന്ന് പൊലീസും വെളിപ്പെടുത്തി. ബെംഗളൂരു സിറ്റി പൊലീസ് കമ്മിഷണര്‍ എന്‍.എസ് മേഘ്‌നഗിന് ലഭിച്ച പരാതി തുടര്‍ അന്വേഷണത്തിനായി ജെ.പി നഗര്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. ബന്ധത്തിന് അടിസ്ഥാനമായ ചില രേഖകളെക്കുറിച്ച് പരാതിയില്‍ പരാമര്‍ശമുണ്ടെങ്കിലും അവ സംബന്ധിച്ച കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിടാന്‍ പൊലീസ് തയ്യാറായില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























