ഒളിച്ചോടാന്‍ തീരുമാനിച്ചിരുന്നതായി നടി ഭാവന

താന്‍ കന്നഡ നിര്‍മ്മാതാവുമായി പ്രണയത്തിലാണെന്ന വെളിപ്പെടുത്തലിന് പിന്നാലെ ഒളിച്ചോടാന്‍ തീരുമാനിച്ചിരുന്നതായി നടി ഭാവന. ഒരു ടിവി ചാനല്‍ അഭിമുഖത്തിലാണ് ഭാവന വെളിപ്പെടുത്തല്‍ നടത്തിയത്. അഞ്ചുവര്‍ഷമായി പ്രണയത്തിലാണെന്നും ഈ വര്‍ഷം വിവാഹമുണ്ടാകുമെന്നും ഭാവന പറയുന്നു. എന്നാല്‍ ഭാവി വരന്‍ ആരാണെന്ന് തുറന്നുപറയാന്‍ ഭാവന തയ്യാറായിട്ടില്ല.
കഴിഞ്ഞ ദിവസം രണ്ട് ചാനലുകളിലൂടെയാണ് ഭാവന പ്രണയം വെളിപ്പെടുത്തിയത്. താന്‍ ഒരു കന്നഡ സിനിമാ നിര്‍മ്മാതാവുമായി പ്രണയത്തിലാണെന്നും കഴിഞ്ഞ വര്‍ഷം വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നതായും ഭാവന പറഞ്ഞിരുന്നു. എന്നാല്‍ ചില കാരണങ്ങളാല്‍ വിവാഹം നീണ്ടുപോവുകയായിരുന്നുവെന്നും താരം വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























