Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പൂവിളികളുമായി മലയാളികൾക്ക് വീണ്ടുമൊരു ഓണക്കാലം കൂടി... അത്തം പിറന്നതോടെ ഓണാവേശത്തിലേക്ക് മലയാളികൾ


ഓഗസ്റ്റ് 16 ഞായറാഴ്ച രാശിഫലം: സൂര്യന്റെ അനുഗ്രഹവും അത്ഭുത ധനയോഗങ്ങളും!


കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... 12 ജില്ലകളിൽ മഴയ്ക്ക് സാധ്യത


കൊച്ചുമകളോട് ലൈം​ഗികാതിക്രമം.. യുവാവിനെ വടിവാൾ കൊണ്ടി വെട്ടി മുത്തശ്ശി..പൊലീസ് സ്റ്റേഷനിലേക്ക് വലിച്ചിഴച്ചു..നടുകുന്ന് ദൃശ്യങ്ങൾ പുറത്ത്..


സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും ബോണസ് അനുവദിച്ചു കൊണ്ടുള്ള ഉത്തരവിറക്കി സംസ്ഥാന സർക്കാർ...വി ഡി സതീശന്‍ സര്‍ക്കാരിൻ്റെ ആദ്യ ബോണസ് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്..

ഓസ്‌കറില്‍ തിളങ്ങാന്‍ പ്രിയങ്ക പൊടിച്ചത് 54 കോടി

29 FEBRUARY 2016 12:35 PM IST
മലയാളി വാര്‍ത്ത.

ഓസ്‌കര്‍ റെഡ് കാര്‍പ്പറ്റില്‍ രാജകുമാരിയെ പോലെയായിരുന്നു പ്രിയങ്ക. ബോളിവുഡിലെ ഒരു ഖാന്‍ നായകനാകുന്ന സിനിമയുടെ മുടക്കുമുതലിന്റെ അത്രയും വില വരുന്ന ഡയമണ്ട് ആഭരണങ്ങളണിഞ്ഞാണ് പ്രിയങ്ക എത്തിയത്. 8 മില്യണ്‍ യുഎസ് ഡോളര്‍. അതായത് 54 കോടി 77 ലക്ഷം രൂപ. ഓസ്‌കറില്‍ ആദ്യമായിട്ടാണെങ്കിലും ഡയമണ്ട് കമ്മലില്‍ തുടങ്ങി മുഖത്തെ ഭാവഭേദങ്ങളില്‍ വരെ ഒരു രാജകീയ മട്ട്. പ്രത്യേകിച്ച് അണിഞ്ഞിരുന്ന ഓഫ് ഷോള്‍ഡര്‍ ഗൗണ്‍ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. സുഹൈര്‍ മുരാദിന്റെ ക്രിയാത്മകതയില്‍ നെയ്‌തെടുത്ത ആ ഓഫ് ഷോള്‍ഡര്‍ ഗൗണിന്റെ മനോഹാരിതയെ വശ്യമാക്കിയതില്‍ കാതിലും കൈകളിലുമുള്ള ഡയമണ്ട് ആഭരണങ്ങളുടെ പങ്ക് ചെറുതല്ല.

അറബിക്‌ഹോളിവുഡ് ക്ലാസിക് സ്‌റ്റൈലിനെ കൂട്ടിക്കലര്‍ത്തിയാണ് പ്രിയങ്കയ്ക്ക് ഗൗണ്‍ മുരാദ് ചെയ്തു നല്‍കിയതെങ്കില്‍ ഡയമണ്ട് ആഭരണങ്ങള്‍ ലൊറൈന്‍ ഷോര്‍ട്‌സില്‍ നിന്നാണ്. പ്രിയങ്കയുടെ നക്ഷത്രത്തിളക്കത്തിന് മാറ്റു കൂട്ടിയ കാതിലോലും മോതിരങ്ങളും കാമറക്കണ്ണുകളെ പോലും ആകര്‍ഷിച്ചുവെന്ന് പറയണം. തന്റെ ആഭരണങ്ങള്‍ തനിക്കെത്രത്തോളം അമൂല്യമാണെന്നറിയിച്ച് പ്രിയങ്ക ഇന്‍സ്റ്റാഗ്രാമിലൊരു ചിത്രം പങ്കുവച്ചിരുന്നു.

പെണ്‍കുട്ടികളുടെ ഉറ്റ സുഹൃത്തുക്കളാണ് ഡയമണ്ടുകള്‍ എന്ന അടിക്കുറിപ്പോടെ. എണ്‍പതു ലക്ഷത്തിന്റെ കുഞ്ഞന്‍ ആഭരണങ്ങള്‍ അത്രത്തോളം സ്‌പെഷ്യല്‍ ആയില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ. മൊത്തം ലുക്ക് വിശിഷ്ടമാക്കിയതിന് പ്രിയങ്കയ്ക്ക് അഭിനന്ദനങ്ങളും ഏറെയാണ്. ആഘോഷങ്ങളുടെ ആഡംബരങ്ങളുടെ പരവതാനിയില്‍ ഈ ഇന്ത്യന്‍ സുന്ദരിയെ വീണ്ടും മനോഹരിയാക്കിയത് ലക്ഷങ്ങളുടെ വസ്തുക്കളാണ്.

ഹോളിവുഡിലേക്ക് അരങ്ങേറാനുള്ള ചിത്രത്തിന്റെ തിരക്കുകള്‍, അതിനിടയില്‍ ഓസ്‌കര്‍ വേദിയില്‍ ഇന്ത്യന്‍ ചലച്ചിത്ര ലോകത്തെ പ്രതിനിധീകരിക്കുക. ഇത് പ്രിയങ്ക ചോപ്രയുടെ നാളുകളാണെന്ന് പറയാതെ വയ്യ. ഹോളിവുഡിലെ ആദ്യ ചിത്രത്തിലെ അഭിനയത്തെ കുറിച്ച് നല്ല വാര്‍ത്തകള്‍ മാത്രം വന്നുകൊണ്ടിരിക്കുന്നു. ഏറ്റവുമൊടുവിലായി ഓസ്‌കര്‍ വേദിയിലെത്തിയപ്പോള്‍ അതിനേക്കാള്‍ സുന്ദരമായ വിശേഷവും. ഓസ്‌കറില്‍ മികച്ച എഡിറ്റിങിനുള്ള പുരസ്‌കാരമാണ് പ്രിയങ്ക സമ്മാനിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണം മോടിയാക്കാനായി പത്തനംതിട്ട ജില്ലയി​ലെ ഗ്രാമങ്ങളി​ൽ ബന്ദിപ്പൂക്കൾ പൂത്തുലഞ്ഞു...  (16 minutes ago)

ഓണാഘോഷ ദിനത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന എട്ടാം ക്ലാസ് മലയാളം രണ്ടാം പേപ്പർ പരീക്ഷ വിദ്യാഭ്യാസ വകുപ്പ് മാറ്റിവെച്ചു... ഓണാവധി കഴിഞ്ഞ് സെപ്റ്റംബർ ഒന്നിന് നടക്കും  (40 minutes ago)

ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് പാ​ല​ക്കാ​ട്-​ത​മി​ഴ്നാ​ട് അ​തി​ര്‍ത്തി കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ചെ​ക് പോ​സ്റ്റു​ക​ളി​ലും ഇ​ട​വ​ഴി​ക​ളി​ലും വി​വി​ധ വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ച് സം​യു​ക്ത പ​രി​ശോ​ധ​  (57 minutes ago)

മലയാളികളുടെ സ്വന്തം ക്രിക്കറ്റ് കാര്‍ണിവലായ കെസിഎല്‍ സീസണ്‍-3യുടെ ഔദ്യോഗിക ടീം ലോഞ്ച് തിങ്കളാഴ്ച്ച തിരുവനന്തപുരത്ത് നടക്കും  (1 hour ago)

  ചെങ്ങന്നൂരിൽ വൈദ്യുതി ലൈനിൽ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് ലൈൻമാന് ദാരുണാന്ത്യം  (1 hour ago)

 ഇന്തോനേഷ്യയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ വീണ്ടും ഭൂചലനം... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി  (1 hour ago)

ഓണത്തിന്റെ വരവറിയിച്ച് ഇന്ന് തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര... അത്താഘോഷ പരിപാടികളുടെ സംസ്ഥാന ഉദ്ഘാടനം മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും  (1 hour ago)

ഓണക്കാലത്തെ യാത്രാത്തിരക്ക് പരിഗണിച്ച് ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് സ്‌പെഷൽ ട്രെയിൻ പ്രഖ്യാപിച്ചു...  (1 hour ago)

ഉത്തരാഖണ്ഡ് ചമോലിയിലെ ജലവൈദ്യുത പദ്ധതി തുരങ്കത്തിലുണ്ടായ അപകടത്തിൽ മരണസംഖ്യ എട്ടായി... തെരച്ചിൽ ഊർജ്ജിതമാക്കി  (2 hours ago)

പൂവിളികളുമായി മലയാളികൾക്ക് വീണ്ടുമൊരു ഓണക്കാലം കൂടി... അത്തം പിറന്നതോടെ ഓണാവേശത്തിലേക്ക് മലയാളികൾ  (2 hours ago)

പ്രണയസാഫല്യവും വിവാഹയോഗവും: ഞായറാഴ്ച ദിനത്തിലെ പ്രധാന മാറ്റങ്ങൾ!  (2 hours ago)

പുരുഷ ഹോക്കി ലോകകപ്പില്‍ ഇന്ത്യയ്ക്ക് ഗംഭീര തുടക്കം...  (2 hours ago)

കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... 12 ജില്ലകളിൽ മഴയ്ക്ക് സാധ്യത  (2 hours ago)

"കൈയിൽ കൊന്തയും ബൈബിളും ദൈവം വിളിച്ച് സാറേ.. തള്ളയെയും തന്തയെയും വെട്ടിക്കൊന്ന് തലച്ചോർ പുറത്ത്.. ലവന്റെ മോങ്ങൽ"  (10 hours ago)

VVR-ന്റെ ഒന്നൊന്നര നട്ടെല്ല്..! വൻ ബോംബിട്ട് മേയർ..! വന്ദേമാതരം വിഴുങ്ങി VD-യും പിണറായിയും..!  (10 hours ago)

Malayali Vartha Recommends