ഇനിയും എന്നെ ആരും കൊള്ളയടിക്കാന്‍ സമ്മതിക്കില്ല; നടി ഷക്കീല മനസ്സ് തുറക്കുന്നു

ഡി.എം.കെയില്‍ ചേര്‍ന്നെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് നടി ഷക്കീല. ജനുവരി അഞ്ചിന് ഡി.എം.കെ. നേതാവ് കനിമൊഴി എം. പിയുമായി കൂടിക്കാഴ്ചനടത്തിയതിന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വന്നതാണ് ആശയക്കുഴപ്പമുണ്ടാക്കിയതെന്ന് ഷക്കീല പറഞ്ഞു. കനിമൊഴിയുടെ പിറന്നാളിന് ആശംസനേരാനാണ് പോയതെന്നും അതിന് ഒരു വിധത്തിലുള്ള രാഷ്ട്രീയ ഉദ്ദേശവുമില്ലായിരുന്നെന്നും ഷക്കീല പറഞ്ഞു.
ജീവിതത്തില്‍ സന്തോഷം കണ്ടത്താനുള്ള വഴികളില്‍ കൂടി സഞ്ചരിച്ചുകോണ്ടിരിക്കുന്ന തിരക്കിലാണ് ഞാന്‍. എന്റെ ജീവിതത്തില്‍ എന്നും പരാജയങ്ങളെ സംഭവിച്ചിട്ടുള്ളൂ. സ്വന്തം അമ്മയും അനുജത്തിയും എല്ലാവരും എന്റെ പണത്തെ മാത്രമെ സ്‌നേഹിച്ചിട്ടുള്ളു. ഞാന്‍ എന്താണെന്നോ എന്റെ വിഷമങ്ങളോ അവര്‍ മനസിലാക്കാന്‍ ശ്രമിച്ചിട്ടില്ല. എന്റെ സമ്പാദ്യത്തിന്റെ നല്ല ഒരു ഭാഗം അവര്‍ തട്ടി എടുത്തിട്ടുണ്ട്. അന്ന് ഞാന്‍ അവരെ ഉപേക്ഷിച്ചതാണ്.
പിന്നീടാണ് ഞാന്‍ സ്‌നേഹം എന്താണെന്നും സ്‌നേഹം എങ്ങനെ കൈ മാറണം എന്നും സമൂഹത്താല്‍ ഏറ്റവും കൂടുതല്‍ ശപിക്കുന്നതും ക്രൂശിക്കപ്പെടുന്നതുമായ ഭിന്ന ലിംഗയായ എന്റെ ദത്ത് മാതാവ് കീര്‍ബയില്‍ നിന്നും പഠിച്ചത്. വിഷാദ രോഗം പിടിപ്പെട്ട അവസ്ഥയില്‍ നിന്നും എന്നെ തിരിച്ചു കൊണ്ട് വരാന്‍ സഹായിച്ചതും കീര്‍ബ് ആണ്.
എന്റെ 25 വര്‍ഷത്തെ സിനിമ ജീവിതത്തില്‍ ഞാന്‍ ഒരുപാട് പേരുമായി ഇടപഴുകിയിട്ടുണ്ട് പക്ഷെ എന്റെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ ഞാന്‍ പറയുകയാണ് നമ്മുക്ക് ലോകത്ത് ഏറ്റവും വിശ്വസിക്കാവുന്ന ഒരു വര്‍ഗ്ഗക്കരാണ് ഭിന്ന ലിംഗക്കാര്‍. സമൂഹം വിചാരികുന്നത് പോലെ ഒട്ടും പ്രശ്‌നക്കാര്‍ അല്ല അവര്‍, വളരെ സാധുകളാണ്. നമ്മളോട് ഒരു വികാരവും മനസ്സില്‍ ഒളിപ്പിച്ചല്ല അവര്‍ പെരുമാറുന്നത് സ്‌നേഹം എന്ന ഒരൊറ്റ വികാരാവേ അവരുടെ മനസ്സില്‍ നമ്മളോട് ഇടപഴകുമ്പോള്‍ ഉണ്ടാകു. അത് മനസ്സിലാക്കിയപ്പോഴേ ഞാന്‍ എന്റെ പെര്‍സണല്‍ സെക്രട്ടറിയായും, എന്റെ വീടിലെ അടുക്കള ജോലിക്കായും, വീട് നോക്കാനും എല്ലാം ഭിന്ന ലിംഗകാരെ തന്നെ നിയമിച്ചു. ഇനിയും എന്നെ ആരും കൊള്ളയടിക്കാന്‍ സമ്മതിക്കില്ല. എന്റെ മകളായും അമ്മയായും സഹോദരിമാരായും അവര്‍ എന്നും എന്നോടൊപ്പം തന്നെ കാണും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























