ഒരിക്കലും തിരിച്ചു കിട്ടില്ലെന്നു കരുതിയ ആല്‍ബം കയ്യിലെത്തിയാല്‍ ആദ്യമായി ഞാന്‍ ഫെയ്‌സ്ബുക്കിന് നന്ദി പറയും: കാവ്യ

കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ ഒരു മെസേജ് വന്നു. ഞാന്‍ അതു തുറന്നു നോക്കുമ്പോള്‍, നിങ്ങളുടെ കുട്ടിക്കാല ചിത്രങ്ങള്‍ എന്നു പറഞ്ഞ് എന്റെ കുറെ ചിത്രങ്ങള്‍.
ഞാന്‍ ഓരോ ചിത്രവും അത്ഭുതത്തോടെയാണ് നോക്കിയത്. എന്റെ ശേഖരത്തില്‍പ്പോലുമില്ലാത്ത ചിത്രങ്ങള്‍. എന്റെ ശേഖരത്തില്‍ നിന്ന് നഷ്ടപ്പെട്ടുവെന്നു കരുതിയ ഒരു ആല്‍ബമാണിത്. വര്‍ഷങ്ങള്‍ക്കു ശേഷം ആ ചിത്രങ്ങളണ് എന്നെ തേടി വന്നിരിക്കുന്നത് ഫെയ്‌സ്ബുക്കിലൂടെ.
ഞാന്‍ അവര്‍ക്ക് മെസേജ് അയച്ചു. ആ ആല്‍ബം ഭദ്രമായി ഇരിപ്പുണ്ടെന്നും വരും ദിവസങ്ങളില്‍ അതെന്നെ ഏല്‍പ്പിക്കുമെന്നും അവര്‍ ഉറപ്പു തന്നു. പൊതുവെ ഞാന്‍ സോഷ്യല്‍ മീഡിയയുടെ ആരാധികയല്ല. ഒരിക്കലും തിരിച്ചു കിട്ടില്ലെന്നു കരുതിയ ആല്‍ബം കയ്യിലെത്തിയാല്‍ ആദ്യമായി ഞാന്‍ ഫെയ്‌സ്ബുക്കിന് നന്ദി പറയും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























