Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

തോമസുകുട്ടീ വിട്ടോടാ... ആരാ ഈ മേതില്‍ ദേവിക?

24 OCTOBER 2013 12:47 PM IST
മലയാളി വാര്‍ത്ത.

പ്രണയം അതിന്‌ പ്രായമില്ലെന്നാണ്‌ പറയുന്നത്‌. പ്രണയം സാഫല്യമാകുന്നത്‌ വിവാഹത്തോടെയും. അത്‌ അറിയപ്പെടുത്ത ആള്‍ക്കാരാകുമ്പോള്‍ കേള്‍ക്കാന്‍ നാട്ടുകാര്‍ക്കും സുഖമാണ്‌. പ്രശസ്‌തനടന്‍ മുകേഷും പ്രശസ്‌ത നര്‍ത്തകി മേതില്‍ ദേവികയും വിവാഹിതരായി.

സിനിമാക്കാരുടെ വയസും പുരുഷന്മാരുടെ ജോലിയും ചോദിക്കരുതെന്നാണ്‌ നാട്ടു നടപ്പെങ്കിലും വിവാഹമാകുമ്പോള്‍ പ്രായം പറഞ്ഞേ പറ്റൂ. അങ്ങനെ സാധാരണ മലയാളികളുടെ ആകാംക്ഷകൊണ്ട്‌ ഈ ദമ്പതികളുടെ പ്രായം ഒരു രസത്തിന്‌ നോക്കി. മുകേഷ്‌ ബാബു എന്ന മുകേഷിന്റെ പ്രായം 53 (ജനനം: മാര്‍ച്ച്‌ 5 1960) മേതില്‍ ദേവികയുടെ വയസ്‌ 36 വയസ്‌.

മുകേഷിന്റെ പഴയ വിവാഹ കഥയൊക്കെ നമുക്കറിയാം. പ്രശസ്‌ത നടിയായ സരിതയുമായി മുകേഷ്‌ അടുത്തതും വിവാഹം കഴിച്ചതും 2007ല്‍ ബന്ധം വേര്‍പെടുത്തിയതും അവര്‍ക്ക്‌ 2 കുട്ടികളുള്ളതുമെല്ലാം അറിയാം.
എന്നാല്‍ ഇപ്പോള്‍ വിവാഹം കഴിച്ച മേതില്‍ ദേവികയാരാ?

പാലക്കാട്ടെ പുതിയങ്കത്തെ പ്രശസ്‌തമായ മേതില്‍ തറവാട്ടില്‍ നിന്നാണ്‌ മേതില്‍ ദേവികയുടെ വരവ്‌. എഴുത്തുകാരന്‍ മേതില്‍ രാധാകൃഷ്‌ണന്‍ ദേവികയുടെ അമ്മാവനും പ്രശസ്‌ത സാഹിത്യകാരന്‍ വികെഎന്‍ ദേവികയുടെ അമ്മയുടെ സഹാദരി ഭര്‍ത്താവുമായിരുന്നു. 

ദേവികയുടെ അച്ഛന്‍ യുഎഇയില്‍ ടെലികമ്മൂണിക്കേഷന്‍ എഞ്ചിനിയറായിരുന്നു. ആയതിനാല്‍ ദേവികയും കുടുംബവും നന്നേ ചെറുപ്പത്തിലേ വിദേശത്തായിരുന്നു. അങ്ങനെ ദേവികയുടെ പഠനം ഗള്‍ഫിലായി. 4 വയസുമുതലേ നൃത്തം അഭ്യസിച്ചു.
മദ്രാസ്‌ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഗോള്‍ഡ്‌ മെഡലോടെ എംബിഎ നേടി.

നൃത്തത്തിനോടുള്ള അമിതമായ സ്‌നേഹത്തിന്‌ അച്ഛനമ്മമാരുടെ സമ്മതം കൂടിയായപ്പോള്‍ ദേവിക ആധികാരികമായി നൃത്തമഭ്യസിച്ചു. അങ്ങനെ കല്‍ക്കട്ട രബീന്ദ്രഭാരതി യൂണിവേഴ്‌സിറ്റിയില്‍ നിന്നും എംഎ ഡാന്‍സില്‍ ഗോള്‍ഡ്‌ മെഡല്‍ നേടി.
തുടര്‍ന്ന്‌ നൃത്തത്തില്‍ ഗവേഷണം നടത്തുകയും അത്‌ അംഗീകരിക്കുകയും ചെയ്‌തു. ഇതിനിടെ ദേവിക ലോകമെമ്പാടും അറിയപ്പെടുന്ന മോഹിനിയാട്ട നര്‍ത്തകിയുമായി. കലാമണ്‌ഡലത്തിലെ അധ്യാപിക കൂടിയാണ്‌ ദേവിക.


മോഹിനിയാട്ടത്തിനൊപ്പം ഭരതനാട്യത്തിലും കുച്ചിപ്പുഡിയിലും വൈദഗ്‌ദ്ധ്യം നേടിയ പ്രതിഭയാണ്‌. കേന്ദ്രസംഗീത നാടക അക്കാദമി തെരഞ്ഞെടുത്ത സ്വര്‍ണ നൃത്യപ്രതിഭയുമാണ്‌ ദേവിക. പെര്‍ഫോമിങ്‌ ആര്‍ട്‌സില്‍ യു.ജി.സിയുടെ നാഷണല്‍ എലിജിബിലിറ്റി ടെസ്‌റ്റ് പാസായ ആദ്യകേരള നര്‍ത്തകി. 2007ലെ യുവപ്രതിഭകള്‍ക്കുള്ള ഉസ്‌താദ്‌ ബിസ്‌മില്ലാഖാന്‍ പുരസ്‌കാരം നേടി.

അമേരിക്ക, ജര്‍മ്മനി, സ്വിറ്റ്‌സര്‍ലന്‍ഡ്‌, സിംഗപ്പൂര്‍, ഗ്രീസ്‌, ഗള്‍ഫ്‌നാടുകള്‍ ഇവിടങ്ങളിലെല്ലാം നിരവധി നൃത്തപരിപാടികള്‍ , പ്രബന്ധാവതരണം, ലക്‌ചര്‍ ഡെമോണ്‍സ്‌ട്രേഷന്‍ എന്നിവയുമായി ബന്ധപ്പെട്ടു നടത്തിയ എണ്ണമറ്റ യാത്രകള്‍ .
പല റിയാലിറ്റി ഷോകളിലൂടെയും ജഡ്‌ജായി വന്ന ദേവികയെ മലയാളികള്‍ക്ക്‌ പരിചിതവുമാണ്‌.


ദേവികയുടെ സൗന്ദര്യവും നടനവുമെല്ലാം നിരവധി സിനിമാ ഓഫറുകളും കൊണ്ടു വന്നു. കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്ന ചിത്രത്തില്‍ ലക്ഷ്‌മി ഗോപല സ്വാമി ചെയ്‌ത വേഷം ദേവികയ്‌ക്കുള്ളതായിരുന്നു. എന്നാല്‍ ദേവിക അതൊന്നും സ്വീകരിച്ചില്ല.
ഇതിനിടയ്‌ക്ക്‌ വിവാഹവും കഴിച്ചു. കലാരംഗത്ത്‌ ഭര്‍ത്താവിന്റെ മികച്ച സപ്പോര്‍ട്ട്‌ ഉണ്ടായിരുന്നു. എന്നാല്‍ ഇടയ്‌ക്ക്‌ വച്ച്‌ ഇവര്‍ വഴിപിരിയുകയായിരുന്നു. ഇവര്‍ക്ക്‌ ഒരു മകനുണ്ട്‌.


ഇങ്ങനെ കലാമണ്‌ഡലത്തില്‍ ജോലിചെയ്യുന്ന വേളയിലാണ്‌ മുകേഷ്‌ സംഗീത നാടക അക്കാദമിയുടെ തലപ്പത്ത്‌ വരുന്നത്‌. അങ്ങനെ മുകേഷുമായി പ്രണയത്തിലാകുകയും വിവാഹം കഴിക്കുകയുമായിരുന്നു. മരടിലെ മുകേഷിന്റെ വസതിയില്‍ വെച്ചായിരുന്നു വിവാഹം. മരടിലെ സബ് രെജിസ്ട്രാര്‍ ഓഫീസിലെത്തി ഇരുവരും വിവാഹം രെജിസ്റ്റര്‍ ചെയ്തു. തൃപ്പൂണിത്തുറ പുതിയകാവ് ക്ഷേത്രത്തിലെത്തി പ്രത്യേക പൂജകളും നടത്തി.
അങ്ങനെ ഈ അതുല്യ കലാകാരി നമ്മുടെ പ്രയതാരം മുകേഷിന്റെ പത്‌നിയായികഴിഞ്ഞു. അതിനാല്‍ ഇനി നില്‍ക്കണ്ട, തോമസുകുട്ടീ വിട്ടോടാ...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (17 minutes ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (22 minutes ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (33 minutes ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (54 minutes ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (1 hour ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (1 hour ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (1 hour ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (2 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (2 hours ago)

കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്ര  (2 hours ago)

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .  (3 hours ago)

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...  (3 hours ago)

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...  (4 hours ago)

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....  (4 hours ago)

  മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം...  (4 hours ago)

Malayali Vartha Recommends