Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രയേലിന്റെ പരമോന്നത സിവിലിയൻ ധീരതാ പുരസ്കാരം നൽകി ആദരിക്കും


മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി ഉത്തരവ്; ഇ.ഡി റിപ്പോർട്ടിൽ അടിയന്തര അന്വേഷണം....


ഭാഗ്യാനുഭവങ്ങളും കാര്യവിജയവും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...

ഗോസിപ്പുകള്‍ക്കെതിരെ പ്രതികരിച്ച് നടി മഞ്ജു പിള്ള

25 AUGUST 2025 10:43 PM IST
മലയാളി വാര്‍ത്ത

മലയാള സിനിമയില്‍ തന്റേതായ സ്ഥാനമുറപ്പിച്ച താരമാണ് മഞ്ജു പിള്ള. ഇപ്പോഴിതാ ഇതിനെ ചുറ്റിപറ്റി പ്രചരിക്കുന്ന ഗോസിപ്പുകള്‍ക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് താരം. ഞാന്‍ ആരുടേയും ചിലവില്‍ അല്ല ജീവിക്കുന്നത്. ഒരുപാട് ഗോസിപ്പുകള്‍ തന്നെ പറ്റി ഇറങ്ങുന്നുണ്ടെന്നും, അതൊന്നും കാര്യമാക്കാറില്ലെന്നും ഗോസിപ്പുകള്‍ തന്നെ ബാധിക്കുന്ന കാലം കഴിഞ്ഞുവെന്നും താരം പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.

മഞ്ജു പിള്ളയുടെ വാക്കുകള്‍:

എന്തുവായിത്… ഇതാ ഞാന്‍ പറയാറുള്ളത്. ഇവന്മാര്‍ക്ക് ഇങ്ങനെ എന്തെങ്കിലും ഒക്കെ ഉണ്ടാക്കി ഇടാന്‍ അറിയാവൂ… പണി എടുത്ത് ജീവിക്കാന്‍ അറിയില്ലല്ലോ. ഇപ്പൊ ഈ പറഞ്ഞതിന്റെ പേരില്‍ ഇനിയും എന്നെക്കുറിച്ചു പലതും എഴുതും ഇവര്.

എടൊ… എന്റെ ജീവിതത്തിന്റെ മുക്കാല്‍ ഭാഗം കഴിഞ്ഞു. ജീവിതം പകുതിയില്‍ കൂടുതല്‍ ഞാന്‍ ജീവിച്ചു തീര്‍ത്തു കഴിഞ്ഞു… ഇനി ആരെ പേടിക്കാന്‍? എന്തിനെ പേടിക്കാന്‍? എനിക്ക് ഇപ്പോള്‍ ഒന്നിനെയും പേടിയില്ല… ഇനി പേടിക്കുന്നത് നാണക്കേടല്ലേ… ഇനി മാക്‌സിമം പോയാല്‍, പണ്ടൊക്കെ ഉള്ള ആളുകള്‍ 80, 90 വയസ്സ് വരെയൊക്കെ ജീവിക്കുമായിരുന്നു. ഇപ്പോള്‍ അത് കുറഞ്ഞു വരികയാണ്. ശ്രദ്ധിച്ചാല്‍ മനസ്സിലാവും. നമ്മുട ഒക്കെ വയസ്സ് ആവുമ്പോള്‍ മാക്‌സിമം 75ല്‍ കഴിയും. അങ്ങനെ നോക്കിയാല്‍, ഏറിപ്പോയാല്‍ ഇനി പത്ത് – ഇരുപത്തിയഞ്ചു വര്‍ഷമേയുള്ളു. അതിലും, ഇനി ഇപ്പോള്‍ ഞാന്‍ പുറത്തേക്ക് ഇറങ്ങുമ്പോള്‍ ഒരു വണ്ടി തട്ടിയാല്‍ തീരാവുന്ന കേസേയുള്ളു. അത് കൊണ്ട്, ഇനിയുള്ള ജീവിതം കണ്ടവര്‍ക്ക് വേണ്ടി തല പുകയ്ക്കാതെ, നമ്മുടെ ജീവിതം നമ്മള്‍ സന്തോഷമായിട്ട് ജീവിച്ചു തീര്‍ക്കുക എന്നേയുള്ളു. എന്റെ അച്ഛനെയും അമ്മയെയും മകളെയും അല്ലാതെ ആരെയും എനിക്ക് നോക്കേണ്ട കാര്യമില്ല.

ഞാന്‍ ആരുടേയും ചിലവില്‍ അല്ല ജീവിക്കുന്നത്. രാവും പകലും നല്ല കഷ്ടപ്പെട്ട് ജോലി ചെയ്ത് കാശുണ്ടാക്കിയാണ് ഞാന്‍ ജീവിക്കുന്നത്. എന്നാല്‍ ഇങ്ങനെ അസഭ്യങ്ങള്‍ വന്ന് കമന്റ് ചെയ്യുന്നവര്‍ മാത്രമല്ല, തന്നെ ഏറെ സ്‌നേഹിക്കുകയും, പിന്തുണയ്ക്കുകയും ചെയ്യുന്ന ഒരുപാട് നല്ല സുഹൃത്തുക്കളും സൈബര്‍ ഇടത്തില്‍ തനിക്ക് ഉണ്ടെന്നും നടി കൂട്ടിച്ചേര്‍ത്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രയേലിന്റെ പരമോന്നത സിവിലിയൻ ധീരതാ പുരസ്കാരം നൽകി ആദരിക്കും  (1 hour ago)

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്...  (1 hour ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിന് നാളെ കിക്കോഫ്...  (2 hours ago)

വോട്ടർപട്ടിക പുനഃപരിശോധനയ്ക്കും പുതിയ വോട്ടർമാരെ ചേർക്കാനുമായി സംസ്ഥാന വ്യാപകമായി പ്രത്യേക എന്റോൾമെന്റ് ഡ്രൈവ് 15 മുതൽ വരെ നടക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ  (2 hours ago)

മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി ഉത്തരവ്; ഇ.ഡി റിപ്പോർട്ടിൽ അടിയന്തര അന്വേഷണം....  (2 hours ago)

റിസർവ് ബാങ്ക് പുതിയ പണനയത്തിൽ റിപ്പോ നിരക്ക് 0.25 ശതമാനം വർദ്ധിപ്പിച്ചു... വിവിധ ബാങ്കുകൾ വായ്‌പകളുടെ പലിശനിരക്ക് ഉയർത്തി  (2 hours ago)

സിഎംആർഎൽ എക്സാലോജിക് സാമ്പത്തിക ഇടപാടിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ്  (2 hours ago)

സ‍ൗഹൃദ ഫുട്‌ബോളിൽ ഇന്ത്യൻ പുരുഷ ടീമിന്‌ പിന്നാലെ വനിതകൾക്കും ദയനീയ പരാജയം  (2 hours ago)

നവരാത്രി മഹോത്സവത്തോടനുബന്ധിച്ചുള്ള വിഗ്രഹ ഘോഷയാത്ര ശുചീന്ദ്രത്തുനിന്ന്‌ പ്രയാണം ആരംഭിച്ചതോടെ തലസ്ഥാനത്തിന്റെ നവരാത്രി ആഘോഷങ്ങൾക്ക്‌ തുടക്കം....  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർദ്ധനവ്.... പവന് 840 രൂപയുടെ വർദ്ധനവ്  (2 hours ago)

പിന്നോട്ടില്ലാതെ ഇറാൻ... അമേരിക്ക–ഇറാൻ യുദ്ധം: ആക്രമണത്തിന് ഇടവേളയോ, അമേരിക്കയുടെ തന്ത്രപരമായ പിൻവാങ്ങലോ?  (3 hours ago)

ഐഎഫ്എ ഷീൽഡ് ഫൈനലിൽ ചിരവൈരികളായ ഈസ്റ്റ് ബംഗാളിനെ മറുപടിയില്ലാത്ത ഒരു ഗോളിന് കീഴടക്കി മോഹൻ ബഗാൻ സൂപ്പർ ജയന്റ്  (4 hours ago)

സ്വകാര്യ ബസുകൾ തമ്മിലുള്ള ഓട്ടപ്പാച്ചിലും, സമയക്രമം തെറ്റുമ്പോഴുള്ള തർക്കങ്ങളും റോഡിലെ അപകടകരമായ മത്സരയോട്ടവും അവസാനിപ്പിക്കാൻ പുതിയ സാങ്കേതികവിദ്യയുമായി എസ്ടിഎ രം​ഗത്ത്  (4 hours ago)

  മൂന്ന് സംസ്ഥാനങ്ങളിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കും അസമിലെ ഒരു ലോക്സഭാ മണ്ഡലത്തിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു...  (5 hours ago)

സിഎംആര്‍എല്‍ - എക്‌സാലോജിക് മാസപ്പടി വിവാദം... പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ ടി വീണ, മുന്‍മന്ത്രി പിഎ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാത്തത് ചോദ്യം ചെയ്ത  (5 hours ago)

Malayali Vartha Recommends