Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രയേലിന്റെ പരമോന്നത സിവിലിയൻ ധീരതാ പുരസ്കാരം നൽകി ആദരിക്കും


മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി ഉത്തരവ്; ഇ.ഡി റിപ്പോർട്ടിൽ അടിയന്തര അന്വേഷണം....


ഭാഗ്യാനുഭവങ്ങളും കാര്യവിജയവും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...

ബിനാലെ ഫൗണ്ടേഷന്റെ ചലച്ചിത്ര വര്‍ക്ക് ഷോപ്പില്‍ പിറന്നത് നാല് സിനിമകള്‍...

02 SEPTEMBER 2025 05:02 PM IST
മലയാളി വാര്‍ത്ത

കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ (കെബിഎഫ്) നടത്തിയ ചലച്ചിത്ര വര്‍ക്ക് ഷോപ്പിൽ നാല് യുവ ചലച്ചിത്രകാരന്മാര്‍ ഒരുക്കിയത് നാല് ഹ്രസ്വചിത്രങ്ങള്‍. സമകാലിക വിഷയങ്ങള്‍ അവതരിപ്പിക്കുന്ന ഈ സിനിമകള്‍ ചലച്ചിത്രനിര്‍മ്മാണത്തിന്റെ അടിസ്ഥാന പാഠങ്ങള്‍ പരിചയപ്പെടുത്തിക്കൊണ്ട് സിനിമയുടെ ലോകത്തേക്ക് കടന്നുവരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മുതല്‍ക്കൂട്ടാണെന്ന് ഫൗണ്ടേഷന്‍ അഭിപ്രായപ്പെട്ടു.

യുവ കലാകാരന്മാര്‍ക്കായി ഡിജിറ്റല്‍ സ്റ്റോറി ടെല്ലിംഗില്‍ പരിശീലനം നല്‍കുന്നത് ലക്ഷ്യമിട്ട് ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫൂട്ട്പ്രിന്റ് സെന്റര്‍ ഫോര്‍ ലേണിംഗിന്റെ (എഫ്പിസിഎല്‍) നേതൃത്വത്തിലാണ് രണ്ട് ദിവസത്തെ വര്‍ക്ക്ഷോപ്പ് കെബിഎപ് നടത്തിയത്. കേരളത്തിനകത്തും പുറത്തുനിന്നുമായി 16-നും 24-നും ഇടയില്‍ പ്രായമുള്ള 13 വിദ്യാര്‍ത്ഥികളാണ് പരിശീലന കളരിയില്‍ പങ്കെടുത്തത്.

ഫോര്‍ട്ട് കൊച്ചിയിലെ ഡേവിഡ് ഹാളിലാണ് സ്വതന്ത്ര ചലച്ചിത്രകാരന്മാരായ ബിദിഷ റോയ് ദാസ്, പ്രിയഞ്ജന ദത്ത എന്നിവര്‍ നയിച്ച പരിശീലനകളരി നടന്നത്. ആശയ രൂപീകരണം മുതല്‍ സിനിമയുടെ ഫൈനല്‍ കട്ട് വരെയുള്ള കാര്യങ്ങള്‍ പരിശീലനകളരിയില്‍ അവര്‍ക്ക് പരിചയപ്പെടുത്തി. കൂടാതെ, ഒന്‍പത് ആണ്‍കുട്ടികളും നാല് പെണ്‍കുട്ടികളും അടങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തിരക്കഥാരചനയിലും സ്റ്റോറി ബോര്‍ഡിംഗിലും വിദഗ്ദ്ധര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി. ഇതിനൊപ്പം സാങ്കേതിക വശങ്ങളെക്കുറിച്ചും എഡിറ്റിംഗിനെക്കുറിച്ചും പഠിപ്പിക്കുകയും ചെയ്തു.

കഴിഞ്ഞ ഞായറാഴ്ച അവസാനിച്ച വര്‍ക്ക്ഷോപ്പില്‍ വിദ്യാര്‍ത്ഥികള്‍ നാല് ഹ്രസ്വചിത്രങ്ങളാണ് നിര്‍മ്മിച്ചതെന്ന കെബിഎഫിന്റെ പ്രോഗ്രാം മാനേജര്‍ റെബേക്ക മാര്‍ട്ടിന്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളെ നാല് ഗ്രൂപ്പുകളായി തിരിച്ചാണ് വര്‍ക്ക്ഷോപ്പ് നടത്തിയത്. കൊല്‍ക്കത്തയില്‍ നിന്നും ഹൈദരാബാദില്‍ നിന്നും രണ്ട് പേര്‍ വീതമുണ്ടായിരുന്നു. അറുപതോളം അപേക്ഷകരില്‍ നിന്നാണ് 13 പേരെ തിരഞ്ഞെടുത്തതെന്നും റെബേക്ക പറഞ്ഞു.

ഒരു റെസ്റ്റോറന്റിലെ അനുഭവവും പ്രണയകഥയുമൊക്കെ നാല് ഹ്രസ്വചിത്രങ്ങളില്‍ വിഷയങ്ങളായി. പത്രപ്രവര്‍ത്തകയും ക്ലാസിക്കല്‍ സംഗീതജ്ഞയുമാണ്് പരിശീലന പരിപാടി നയിച്ച ബിദിഷ. 2020-ല്‍ ആരംഭിച്ച എഫ്പിസിഎല്‍-ന്റെ വാര്‍ഷിക ഫൂട്ട്പ്രിന്റ് ഫിലിം ഫെസ്റ്റിവലിന്റെ സ്ഥാപകരാണ് ഷില്ലോംഗ് സ്വദേശിയായ പ്രിയഞ്ജനയും ബിദിഷയും.

ഡിസംബര്‍ പന്ത്രണ്ടിനാണ് കൊച്ചി-മുസിരിസ് ബിനാലെ 2025 നടക്കുന്നത്. 'ഫോര്‍ ദി ടൈം ബീയിംഗ്' എന്ന പ്രമേയത്തില്‍ നടക്കുന്ന 110 ദിവസത്തെ സമകാലീനകലാ വിരുന്നിന് ആര്‍ട്ടിസ്റ്റ് നിഖില്‍ ചോപ്രയുടെ മേല്‍നോട്ടത്തില്‍ ഗോവ ആസ്ഥാനമായുള്ള ആര്‍ട്ടിസ്റ്റ് ഓര്‍ഗനൈസേഷനായ എച്ച്എച്ച് ആര്‍ട്ട് സ്‌പേസസ് ക്യൂറേറ്റ് ചെയ്യുന്നു. 2026 മാര്‍ച്ച് 31-നാണ് ബിനാലെ സമാപിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രയേലിന്റെ പരമോന്നത സിവിലിയൻ ധീരതാ പുരസ്കാരം നൽകി ആദരിക്കും  (20 minutes ago)

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്...  (1 hour ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിന് നാളെ കിക്കോഫ്...  (1 hour ago)

വോട്ടർപട്ടിക പുനഃപരിശോധനയ്ക്കും പുതിയ വോട്ടർമാരെ ചേർക്കാനുമായി സംസ്ഥാന വ്യാപകമായി പ്രത്യേക എന്റോൾമെന്റ് ഡ്രൈവ് 15 മുതൽ വരെ നടക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ  (1 hour ago)

മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി ഉത്തരവ്; ഇ.ഡി റിപ്പോർട്ടിൽ അടിയന്തര അന്വേഷണം....  (1 hour ago)

റിസർവ് ബാങ്ക് പുതിയ പണനയത്തിൽ റിപ്പോ നിരക്ക് 0.25 ശതമാനം വർദ്ധിപ്പിച്ചു... വിവിധ ബാങ്കുകൾ വായ്‌പകളുടെ പലിശനിരക്ക് ഉയർത്തി  (1 hour ago)

സിഎംആർഎൽ എക്സാലോജിക് സാമ്പത്തിക ഇടപാടിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ്  (2 hours ago)

സ‍ൗഹൃദ ഫുട്‌ബോളിൽ ഇന്ത്യൻ പുരുഷ ടീമിന്‌ പിന്നാലെ വനിതകൾക്കും ദയനീയ പരാജയം  (2 hours ago)

നവരാത്രി മഹോത്സവത്തോടനുബന്ധിച്ചുള്ള വിഗ്രഹ ഘോഷയാത്ര ശുചീന്ദ്രത്തുനിന്ന്‌ പ്രയാണം ആരംഭിച്ചതോടെ തലസ്ഥാനത്തിന്റെ നവരാത്രി ആഘോഷങ്ങൾക്ക്‌ തുടക്കം....  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർദ്ധനവ്.... പവന് 840 രൂപയുടെ വർദ്ധനവ്  (2 hours ago)

പിന്നോട്ടില്ലാതെ ഇറാൻ... അമേരിക്ക–ഇറാൻ യുദ്ധം: ആക്രമണത്തിന് ഇടവേളയോ, അമേരിക്കയുടെ തന്ത്രപരമായ പിൻവാങ്ങലോ?  (3 hours ago)

ഐഎഫ്എ ഷീൽഡ് ഫൈനലിൽ ചിരവൈരികളായ ഈസ്റ്റ് ബംഗാളിനെ മറുപടിയില്ലാത്ത ഒരു ഗോളിന് കീഴടക്കി മോഹൻ ബഗാൻ സൂപ്പർ ജയന്റ്  (3 hours ago)

സ്വകാര്യ ബസുകൾ തമ്മിലുള്ള ഓട്ടപ്പാച്ചിലും, സമയക്രമം തെറ്റുമ്പോഴുള്ള തർക്കങ്ങളും റോഡിലെ അപകടകരമായ മത്സരയോട്ടവും അവസാനിപ്പിക്കാൻ പുതിയ സാങ്കേതികവിദ്യയുമായി എസ്ടിഎ രം​ഗത്ത്  (3 hours ago)

  മൂന്ന് സംസ്ഥാനങ്ങളിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കും അസമിലെ ഒരു ലോക്സഭാ മണ്ഡലത്തിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു...  (4 hours ago)

സിഎംആര്‍എല്‍ - എക്‌സാലോജിക് മാസപ്പടി വിവാദം... പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ ടി വീണ, മുന്‍മന്ത്രി പിഎ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാത്തത് ചോദ്യം ചെയ്ത  (4 hours ago)

Malayali Vartha Recommends