"ലഡു ഉടൻ വരും! ദിലീപ് - കാവ്യ ദർശനത്തിന് പിന്നിൽ വമ്പൻ ഗൂഢാലോചന? വക്കീലിന്റെ വെല്ലുവിളി ഏറ്റെടുത്ത് സോഷ്യൽ മീഡിയ...

ദിലീപും കാവ്യ മാധവനും തിരുപ്പതിയിൽ നടത്തിയ ദർശനം സോഷ്യൽ മീഡിയയിൽ വൈറലായെങ്കിലും ഇപ്പോൾ ആ യാത്രയെക്കുറിച്ച് പുറത്തുവരുന്ന വാർത്തകൾ കേരളത്തെ ഞെട്ടിക്കുന്നതാണ്. പതിവ് യാത്രകളിൽ നിന്ന് വ്യത്യസ്തമായി മക്കളായ മീനാക്ഷിയെയോ മഹാലക്ഷ്മിയെയോ ഈ ചിത്രങ്ങളിൽ എവിടെയും കാണാനില്ല. മക്കളെ മാറ്റിനിർത്തിക്കൊണ്ട് ദിലീപും കാവ്യയും നടത്തിയ ഈ യാത്രയ്ക്ക് പിന്നിൽ മറ്റൊരു ലക്ഷ്യമുണ്ടായിരുന്നോ?അതിജീവിതയുടെ അഭിഭാഷകയായിരുന്ന ടി.ബി. മിനിയുടെ പുതിയ ഫേസ്ബുക്ക് പോസ്റ്റ് ഈ സംശയങ്ങൾക്ക് ആക്കം കൂട്ടുകയാണ്.
ദിലീപിനൊപ്പം ഒരു 'വലിയ നേതാവ്' തിരുപ്പതിയിൽ ഉണ്ടായിരുന്നു എന്നാണ് അവരുടെ ആരോപണം. മക്കളെ മാറ്റിനിർത്തിയത് ആ രഹസ്യ നേതാവുമായുള്ള കൂടിക്കാഴ്ചയ്ക്ക് വേണ്ടിയാണോ എന്ന ചോദ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പുകയുന്നത്. 'മുട്ട് പണ്ടേ പോയി, ഇനിയാണ് പൂരം' എന്ന് തുടങ്ങുന്ന വക്കീലിന്റെ മറുപടികൾ ആരെയാണ് ലക്ഷ്യം വയ്ക്കുന്നത്?
https://www.facebook.com/Malayalivartha























