Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കാട്ടാളന് ഹരം പകരാൻ ഹനാൻഷായും, നിഹാൽസാദിഖും!!

09 MAY 2026 06:03 PM IST
മലയാളി വാര്‍ത്ത

നിഹാൽസാദിഖും, ഹനാൻ ഷായും പുതിയ തലമുറക്കാരുടെ ഹരം പകരുന്ന ഗായകരാണ്. നവമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന ഇവർക്ക് പ്രേഷകരുടെ ഇടയിൽ വലിയ സ്വീകാര്യതയാണുള്ളത്. ഇരുവരും ഒന്നിച്ചുള്ള ചിറാപുഞ്ചി എന്ന് തുടങ്ങുന്ന മ്യൂസിക്ക് ആൽബം ഏറെ പോപ്പുലറാണ്. അതിനു ശേഷം ഇരുവരും ഒന്നിച്ച് പാടി അഭിനയിക്കുന്ന ഹണ്ടർ ആന്തമാണ് കാട്ടാളനു വേണ്ടി തയ്യാറാക്കിയിരിക്കുന്നത്.

ക്യൂബ്സ് എന്റർടൈൻമെൻ്റിൻ്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളൻ സിനിമക്ക് വേണ്ടി ഒരുക്കിയ പ്രൊമോഷൻ ഗാനമാണിത്. ഈ ഗാനം കമ്പോസ് ചെയ്തിരിക്കുന്നതും നിഹാലാണ്. ആരെയും വളരെപ്പെട്ടെന്നു തന്നെ ആകർഷിക്കാൻ പോരും വിധത്തിലുള്ളതാണ് ഈ ഗാനവും ദൃശ്യാവിഷ്‌ക്കരണവും.

മെയ് ഇരുപത്തിയെട്ടിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രം ഇതിനകം തന്നെ വലിയ വാർത്താ പ്രാധാന്യമാണ് നേടിയിരിക്കുന്നത്. ഹനാൻഷാ ഈ ചിത്രത്തിൽ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുമുണ്ട്. കഴിഞ്ഞ ഒരു വർഷക്കാലയളവിൽ ഏറെ ശ്രദ്ധയാകർഷിച്ച ചിത്രം കൂടിയാണ് കാട്ടാളൻ. മാർക്കോ ഒരുക്കിയ ക്യൂബ്സ് എന്റർടൈൻമെന്റ് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ഓരോ അപ്‌ഡേഷനും പ്രേഷകർക്ക് ഏറെ ആസ്വാദനം നൽകിപ്പോന്നു.

ഇത് ചിത്രത്തിൻ്റെ പ്രതീക്ഷകൾക്ക് ഏറെ ഗുണകരവുമായി. മലയാളത്തിലെ ഹൈഡോസ് ആക്‌ഷൻ - വയലൻസ് ചിത്രമായിരുന്നു മാർക്കോ. അതിനും മുകളിൽ നിൽക്കും വിധത്തിൽത്തന്നെയാണ് കാട്ടാളന്റേയും അവതരണം. നൂറ്റി നാൽപ്പത് ദിവസത്തോളം നീങ്ങുനിന്ന ചിത്രീകരണം സൗത്ത് ഇൻഡ്യയിലേയും ബോളിവുഡ്ഡിലേയും മികച്ച അഭിനേതാക്കൾ.

ഇന്ന് ഇൻഡ്യൻ സംഗീതത്തിലെ ഏറ്റവും ഹരമായ രവി ബ്രസൂറിൻ്റെ സംഗീതം, ലോക പ്രശസ്‌തി നേടിയ ആക്ഷൻ കോറിയോഗ്രാഫർ കെച്ചകെമ്പടിക്ക എന്നിങ്ങനെ മികച്ച സാങ്കേതിക വിദഗ്ധരുടെ ഒരു നിര തന്നെ ഈ ചിത്രത്തിൻ്റെ ഭാഗമാകുന്നത് ചിത്രത്തിൻ്റെ മികവിന് ഏറെ മാറ്റുകൂട്ടുന്നു. കാടാണ് ചിത്രത്തിൻ്റെ പ്രധാന പശ്ചാത്തലം.

ഒരു കാട്ടാളൻ വേട്ടക്കിറങ്ങുന്നതും കാടിനോടും, കാട്ടുമൃഗങ്ങളോടും സാഹസ്സികമായി ഏറ്റുമുട്ടി കരുത്തിൻ്റെ പ്രതീകമാകുന്ന സാഹസ്സികതയുടെ മുഖമുദ്രയായ ഒരു ചെറുപ്പക്കാരൻ്റെ ഉശിരൻ പോരാട്ടത്തിൻ്റെ കഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ നായകനായി എത്തുന്ന ആന്റണി വർഗീസ് ( പെപ്പെ ) യുവതലമുറയിലെ ഏറ്റവും മികച്ച ആക്ഷൻ ഹീറോ എന്ന ലെവലിലേക്ക് നയിക്കപ്പെടാൻ സാഹചര്യമൊരുക്കുകയാണ് കാട്ടാളനിലൂടെ.

കബീർദുഹാൻ സിംഗ്, തുഷാര വിജയൻ, ജഗദീഷ്, ആൻസൺ പോൾ, സിദ്ദിഖ്, റാജ് തിരൺ ദാസ്, ഷോൺ ജോ,വിവിധ രംഗങ്ങളിൽ വലിയ ആസ്വാദകവൃന്ദത്തിന്റെ ഉടമകളായ റാപ്പർജിനി, കിൽ താരം പാർത്ഥ്തിവാരി, ഷിബിൻ എസ്. രാഘവ് ( ലോക ഫെയിം ), ഹിപ്സ്റ്റർ പ്രണവ് രാജ്. കോൾമീവെനം തുടങ്ങിയ പ്രതിഭകളും ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഗാനങ്ങൾ - വിനായക് ശശികുമാർ, സുഹൈൽ കോയ, സംഭാഷണം - ഉണ്ണി. ആർ, ഛായാഗ്രഹണം - രണ ദേവ്, എഡിറ്റിംഗ് - ഷമീർ മുഹമ്മദ്, കലാസംവിധാനം സുനിൽ ദാസ്, മേക്കപ്പ് - റോണക്സ് സേവ്യർ, കോസ്റ്റ്യും ഡിസൈൻ - ധന്യാ ബാലകൃഷ്ണൻ, സ്റ്റിൽസ് - അമൽ സി. സദർ.
ക്രിയേറ്റീവ് പ്രൊഡ്യൂസർ - ഡിപിൽദേവ്, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ - ജുമാന ഷെരീഫ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് - ബിനു മണമ്പൂർ, പ്രവീൺ എടവണ്ണപ്പാറ, പ്രൊഡക്ഷൻ കൺട്രോളർ - ദീപക് പരമേശ്വരൻ, പി ആർ - വാഴൂർ ജോസ് . 

മെയ് മാസത്തിൽ തായ്ലാന്റ്, ഇടുക്കി, തേനി, മുംബൈ, പൂന, ചെന്നൈ, കൊച്ചി, രാമേശ്വരം എന്നിവിടങ്ങളിലായാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്. മെയ് ഇരുപത്തിയെട്ടിന് ലോകമെമ്പാടും, ക്യൂബ്സ് എന്റെർടൈൻമെന്റ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്  (1 minute ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം‌...  (20 minutes ago)

സങ്കടക്കാഴ്ചയായി... ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു...  (28 minutes ago)

പൊതുരംഗത്ത് പ്രശസ്തിയും ആദരവും തേടിയെത്തുന്ന രാശികൾ ഏതെല്ലാം  (47 minutes ago)

പ്രതീക്ഷയോടെ.... ശുഭ്മന്‍ ഗില്ലും സംഘവും സിംഹളീസ് സ്‌പോര്‍ട്‌സ് ക്ലബ് ഗ്രൗണ്ടില്‍ ഇന്ന് ഇറങ്ങുന്നു....  (54 minutes ago)

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....  (1 hour ago)

72-ാമത് നെഹ്റുട്രോഫി ജലോത്സവത്തിൽ വി​ജയി​യായി അരോമ ചുണ്ടൻ...  (1 hour ago)

ഞായറാഴ്ചയും നബിദിനവും റേഷന്‍ കടകള്‍ക്ക് പ്രവൃത്തി ദിനം...  (1 hour ago)

ഗുരുവായൂരിൽ കല്ല്യാണ മേളം.... 437 വിവാഹങ്ങൾ...  (1 hour ago)

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതച്ചുഴി .... സംസ്ഥാനത്ത് ഈ മാസം 26 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, നാലു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (2 hours ago)

പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതികളുടെ ഓണാഘോഷവും റീല്‍സ് ചിത്രീകരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു  (9 hours ago)

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (10 hours ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (10 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (10 hours ago)

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (10 hours ago)

Malayali Vartha Recommends