Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

കൊല്ലം സുധി മരിച്ചിട്ട് മൂന്ന് വര്‍ഷം

05 JUNE 2026 10:10 PM IST
മലയാളി വാര്‍ത്ത

നടിയും മോഡലുമായ രേണു സുധിയെ കുറിച്ചുള്ള വാര്‍ത്തകള്‍ എപ്പോഴും പ്രചരിക്കാറുണ്ട്. വാര്‍ത്തയുടെ വസ്തുത എന്തെന്ന കാര്യത്തില്‍ സ്ഥിരീകരണം വരും മുന്‍പേ കാട്ടുതീ പോലെ പടരുന്നതാണ് സാധാരണ പതിവ്. സോഷ്യല്‍ മീഡിയയിലെ പ്രധാന റോസ്റ്റിംഗ് പേജുകള്‍ എല്ലാം രേണുവിനെ കുറച്ച് ചര്‍ച്ചയിലാണ് കുറച്ച് നാളുകളായിട്ട്. പൊതുവേ ഒരു കാരണം ഉണ്ടെങ്കിലും ഇല്ലെങ്കിലും വളരെയേറെ വിമര്‍ശനം നേടാറുള്ള വ്യക്തിയാണ് രേണു സുധി.

പ്രമോഷന്റെ ഭാഗമായി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രേണു സുധി ബെഹ്‌റൈനിലാണ്. ബാര്‍ റെസ്‌റ്റോറന്റിന്റെ പ്രമോഷന് വേണ്ടിയാണ് താരം എത്തിയത്. പത്താം തിയ്യതി വരെ താന്‍ വിദേശത്ത് ആയിരിക്കുമെന്നും അതിനാല്‍ ഭര്‍ത്താവ് കൊല്ലം സുധിയുടെ ചരമ വാര്‍ഷികത്തിന് താന്‍ നാട്ടിലുണ്ടാവില്ലെന്നും രേണു നേരത്തെ തന്നെ പറഞ്ഞിരുന്നു.

മൂന്ന് വര്‍ഷം മുമ്പ് നടന്ന ഒരു കാര്‍ അപകടത്തിലാണ് കൊല്ലം സുധി എന്ന കലാകാരനെ മലയാളികള്‍ക്ക് നഷ്ടമായത്. സുധിയുടെ ചരമ വാര്‍ഷികം കഴിഞ്ഞ രണ്ട് വര്‍ഷവും രേണു പ്രാര്‍ത്ഥനയും മറ്റുമായി ആഘോഷിച്ചിരുന്നു. രണ്ടാമത്തെ ചരമ വാര്‍ഷികത്തിന്റെ അന്ന് അലിന്‍ ജോസ് പെരേരെ വിളിച്ച് ഡാന്‍സ് കളിപ്പിച്ചതിന്റെ പേരില്‍ വലിയ വിമര്‍ശനവും ഏറ്റുവാങ്ങിയിരുന്നു.

അതുകൊണ്ടെല്ലാം കൂടിയാണ് താന്‍ ഇത്തവണ അത്തരം ചടങ്ങുകള്‍ വേണ്ടെന്ന് വെച്ചതെന്നും രേണു പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം സുധിയുടെ മരണത്തെ കുറിച്ച് രേണു സംസാരിക്കുന്ന വീഡിയോ വൈറലായിരുന്നു. ജൂണ്‍ അഞ്ചാം തിയ്യതിയെന്ന് പറയുന്നത് ഒരിക്കലും എന്റെ മനസില്‍ പോലും അങ്ങനൊരു ദിവസം ഉണ്ടാവരുതെന്ന് പ്രാര്‍ത്ഥിക്കുന്നയാളായിരുന്നു ഞാന്‍. ഈ വരുന്ന ജൂണ്‍ അഞ്ചിന് സുധി ചേട്ടന്‍ മരിച്ചിട്ട് മൂന്ന് വര്‍ഷമാകും. പ്രമോഷനും ഒരു ഫങ്ഷനും അറ്റന്റ് ചെയ്യേണ്ടതുകൊണ്ട് ഞാനിപ്പോള്‍ ബെഹ്‌റൈനിലാണ്. പത്താം തിയ്യതിയെ മടങ്ങി പോവുകയുള്ളു. മൂന്നാം വര്‍ഷമായതുകൊണ്ട് ചടങ്ങുകളോ കാര്യങ്ങളോ ഒന്നുമില്ല.

എവിടെയായിരുന്നാലും അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ. ആ ഒരു പ്രാര്‍ത്ഥന മാത്രമെ എനിക്കുള്ളു. ഞാന്‍ അവിടെ ഇല്ലെങ്കിലും എന്റെ കുടുംബത്തെ എല്ലാം ഞാന്‍ പറഞ്ഞ് ഏല്‍പ്പിച്ചിട്ടുണ്ട്. വീടിന് സമീപത്തായുള്ള ഒരു അനാഥമന്ദിരത്തില്‍ ഭക്ഷണം വിതരണം ചെയ്യാനാണ് തീരുമാനിച്ചത്. റിതപ്പനും അന്നേ ദിവസം അവിടുത്തെ മക്കള്‍ക്കൊപ്പമിരുന്ന് ഒരു നേരത്തെ ആഹാരം കഴിക്കും. അതിനുള്ള കാര്യങ്ങളെല്ലാം ഞാന്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട് എന്നാണ് രേണു പറഞ്ഞത്. വീഡിയോ പ്രത്യക്ഷപ്പെട്ടപ്പോള്‍ പതിവുപോലെ വിമര്‍ശനമാണ് ലഭിച്ചത്.

ഇനിയെങ്കിലും അദ്ദേഹത്തെ വെറുതെ വിടൂ, ആല്‍മാവിനെ അല്‍ഫാമാക്കിയില്ലേ… ഇനിയെങ്കിലും വെറുതെ വിട്ടൂടെ എന്നിങ്ങനെ നീളുന്നു കമന്റുകള്‍. ഇപ്പോഴിതാ കഴിഞ്ഞ ദിവസം രേണു പങ്കിട്ട ഡാന്‍സ് വീഡിയോയും അതിന് വന്ന കമന്റുകള്‍ക്ക് രേണു നല്‍കിയ മറുപടിയുമാണ് ചര്‍ച്ചയാകുന്നത്. വസീഗര എന്ന തമിഴ് സോങിന് ഗ്ലാമറസായി വസ്ത്രം ധരിച്ച് നൃത്തം ചെയ്യുന്ന രേണുവാണ് വീഡിയോയിലുള്ളത്. റീല്‍ വൈറലായതോടെ നിരവധി പേര്‍ വിമര്‍ശനവുമായി എത്തി. രൂക്ഷമായി വിമര്‍ശിച്ച പലരേയും രേണു ചീത്ത വിളിച്ച് ഓടിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (23 minutes ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (44 minutes ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (54 minutes ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (1 hour ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (1 hour ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (1 hour ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (1 hour ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (2 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (3 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (3 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (3 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (3 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (4 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (6 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (6 hours ago)

Malayali Vartha Recommends