നസ്രിയയുടെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറി ചര്‍ച്ചയാവുന്നു: ഒരു ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ സോഷ്യല്‍ മീഡിയ കണ്ടെത്തിയ കാരണങ്ങള്‍

മലയാളികളുടെ പ്രിയങ്കരിയായ നസ്രിയ നസീമിന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറി ശ്രദ്ധനേടുന്നു. 'കാളകള്‍ ചുവന്ന കൊടികളുടെ പിന്നാലെ പായുന്നത് വെറും ഭ്രാന്താണെന്നാണ് ഞാന്‍ കരുതിയിരുന്നത്, എന്നാല്‍ ഇപ്പോള്‍ ഞാനും അവിടെയെത്തിയിരിക്കുന്നു' എന്ന വരികളാണ് താരം സ്‌റ്റോറിയാക്കിയിരിക്കുന്നത്.
മോശം സ്വഭാവമുള്ള, അപകടകാരികളായ ആളുകളെ സൂചിപ്പിക്കാന്‍ സൈബര്‍ ലോകം ഉപയോഗിക്കുന്ന പദമാണ് റെഡ് ഫ്‌ളാഗ്. മോശം അനുഭവങ്ങളെയും സംഭവങ്ങളെയും റെഡ് ഫ്‌ളാഗായി വിശേഷിപ്പിക്കാറുണ്ട്. നസ്രിയയുടെ സ്‌റ്റോറിക്ക് പിന്നാലെ പലതരം അഭ്യൂഹങ്ങളാണ് പരക്കുന്നത്. മലയാളികളുടെ പ്രിയപ്പെട്ട താരജോഡികളായ നസ്രിയയും ഫഹദ് ഫാസിലും വേര്‍പിരിയുകയാണെന്ന പ്രചാരങ്ങളാണ് അവയില്‍ ചിലത്. ഡിവോഴ്‌സ് മണക്കുന്നുവെന്നാണ് സോഷ്യല്‍ മീഡിയയില്‍ നടിയുടെ സ്‌റ്റോറി പങ്കുവച്ചുകൊണ്ട് ചിലര്‍ പറയുന്നത്.
എന്നാല്‍ ടൊവിനോ തോമസിനൊപ്പം നസ്രിയ പ്രധാന വേഷത്തിലെത്തുന്ന 'എല്‍ ക്‌ളാസിക്കോ' എന്ന ചിത്രത്തിന്റെ ഭാഗമായുള്ള പ്രൊമോഷന്റെ ഭാഗമാണ് സ്‌റ്റോറിയെന്നാണ് മറ്റുചിലരുടെ വാദം. സ്‌പെയിനിന്റെ പശ്ചാത്തലത്തില്‍ കാളപ്പോരിനും ഫുട്‌ബോളിനും പ്രാധാന്യം നല്‍കുന്നതാണ് ചിത്രമെന്നാണ് വിവരം. മാത്രമല്ല, നസ്രിയയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഇപ്പോഴും ഫഹദിനൊപ്പമുള്ള ചിത്രങ്ങളുള്ളതും ചിലര്‍ ചൂണ്ടിക്കാട്ടുന്നു.
https://www.facebook.com/Malayalivartha


























