അന്‍സിബ വീണ്ടും പഠിക്കാന്‍ പോയി

ഷൂട്ടിംഗിന്റെ തിരക്കുകള്‍ മാറ്റിവെച്ച് അന്‍സിബ വീണ്ടും കോളജിലേക്ക്. കോയമ്പത്തൂരില്‍ വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ പഠിക്കുകയാണ് താരം. അടുത്തമാസം പരീക്ഷയാണ്. അത് കഴിഞ്ഞേ ഇനി അഭിനയമുള്ളൂ. ജോസ്‌തോമസിന്റെ ബിജുമേനോന്‍ ചിത്രം വെള്ളക്കടുവയിലാണ് പരീക്ഷയ്ക്ക് ശേഷം അഭിനയിക്കുന്നത്. ചിലപ്പോള്‍ ചിത്രത്തിന്റെ പേര് മാറ്റിയേക്കും. ചിത്രത്തില്‍ മൂന്ന് നായികമാരുണ്ട്. അതില്‍ ഒന്ന് താരമാണ്. അതിന് ശേഷം രാജീവ്‌നാഥ് സംവിധാനം ചെയ്യുന്ന ചിത്രം. അതിലും ബിജുമേനോനാണ് നായകന്‍. ഗോവിന്ദ് പത്മസൂര്യയും ഉണ്ടെന്ന് അറിയുന്നു.
പാക്കണം പോലെയിറുക്ക് എന്ന ചിത്രത്തില്‍ നായികയായി അഭിനയിച്ചു. വിജയ് യുടെ സുറയുടെ സംവിധായകന്‍ ഒരുക്കിയ സിനിമയാണ്. താമസിക്കാതെ തിയറ്ററിലെത്തും. തല്‍ക്കാലം തമിഴില്‍ അഭിനയിക്കേണ്ടെന്നാണ് തീരുമാനം. മലയാളത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. ദൃശ്യത്തിന് ശേഷം ബ്രേക്കായ കഥാപാത്രങ്ങളൊന്നും ലഭിച്ചില്ല. അതിനായി കാത്തിരിക്കുകയാണ്. അടുത്തിടെ താരം നന്നായി തടി കുറച്ചു. എന്നിട്ട് കോഴിക്കോട്ട് വെച്ച് ഫോട്ടോഷൂട്ട് നടത്തി. ഒരു ചെയ്ഞ്ച് ഫീല്‍ ചെയ്യാന്‍ വേണ്ടി എടുത്തതാണെന്ന് അന്‍സിബ പറഞ്ഞു.
സിനിമയില്‍ അഭിനയിക്കുന്നത് കൊണ്ട് മാത്രമല്ല വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ പഠിക്കുന്നത്. ഭാവിയില്‍ ഒരു പ്രൊഫഷനായി കാണാന്‍ വേണ്ടിയാണ് കോഴ്‌സിന് ചേര്‍ന്നതെന്നും താരം പറഞ്ഞു. പത്താംക്ലാസിലൊക്കെ ഉയര്‍ന്ന മാര്‍ക്ക് മേടിച്ചാണ് താരം പാസായത്. പിന്നെ സിനിമയുടെ തിരക്ക് കാരണം വേണ്ടത്ര പഠനത്തില്‍ ശ്രദ്ധിക്കാനായില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























