ഗ്ലാമറില്ലാതെ താരറാണിയായി

ഗ്ലാമറില്ലാതെ ബോളിവുഡില്‍ പിടിച്ച് നില്‍ക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് പരിണീതി ചോപ്ര. കരിയറിന്റെ തുടക്കത്തില്‍ തന്നെ ശ്രദ്ധേയയായ താരം ഏത് വേഷവും ചെയ്യും. ഗ്ലാമര്‍ വേഷം ചെയ്യണമെങ്കില്‍ നല്ല ഫിഗര്‍ വേണം. തന്റേത് തടിച്ച ശരീരമായതിനാല്‍ അതിന് പറ്റില്ലെന്നും താരം പറഞ്ഞു. ഇപ്പോള്‍ തടി കുറയ്ക്കാനുള്ള ശ്രമത്തിലാണ്. തിരക്കേറിയതോടെ താരത്തിനെതിരേ ഗോസിപ്പും കൂടി. സീനയര്‍ താരങ്ങളുടെ നായികയായി അഭിനയിക്കില്ല എന്നായിരുന്നു പ്രധാന ആരോപണം.
എന്നാല്‍ അഖ്ഷയ്കുമാറിന്റെ ചിത്രത്തില്‍ തന്നെ വിളിച്ചെങ്കിലും പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്തതിനാല്‍ ഒഴിവാക്കി. തുടര്‍ന്നാണ് ഇത്തരം ഗോസിപ്പുകള്‍ ഉണ്ടായതെന്ന് താരം പറഞ്ഞു. പിന്നെ പലരും ചോദിക്കാറുണ്ട് പ്രിയങ്കാ ചോപ്രയാണോ ഗോഡ് ഫാദറെന്ന്. അങ്ങനെ ആരും തനിക്കില്ലെന്ന് താരം പറഞ്ഞു. എന്നാല്‍ പ്രിയങ്കയുടെ കസിന്‍ ആയതില്‍ സന്തോഷമുണ്ട്. പ്രിയങ്ക പത്ത് പതിനഞ്ച് കൊല്ലമായില്ലേ ഇന്‍ഡസ്ട്രിയില്‍ നില്‍ക്കുന്നു. അവര്‍ എപ്പോഴും തന്നെ ഉപദേശിക്കുമെന്ന് താരം പറഞ്ഞു. ഇന്‍ഡസ്ട്രി എന്താണെന്ന് അവര്‍ക്കറിയാം.
പ്രിയങ്ക വഴിയാണ് താരം സിനിമയിലെത്തിയത്. മാഞ്ചസ്റ്റര്‍ ബിസിനസ് സ്‌കൂളില്‍ നിന്ന് ബിരുദം എടുത്ത ശേഷം ജോലി തേടിയാണ് മുംബയില്‍ എത്തിയത്. പ്രിയങ്കയുടെ കൂടെയായിരുന്നു താമസം. ഒരിക്കല്‍ യഷ്രാജ് ഫിലിംസിന്റെ ഓഫീസില്‍ പോയി. അവിടെ പബഌക് റിലേഷന്‍സ് കണ്‍സല്‍ട്ടന്റായി ജോലി കിട്ടി. പ്രമുഖതാരങ്ങളുടെ ഇന്റര്‍വ്യൂ അറേഞ്ച് ചെയ്ത് കൊടുക്കുകയായിരുന്നു പരിപാടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























