കൊല്‍ക്കത്ത ന്യൂസില്‍ നിന്ന് ദിലീപ് തന്നെ ഒഴിവാക്കിയെന്ന് ലക്ഷ്മി രാമകൃഷ്ണന്

എട്ടുവര്‍ഷം മുന്‍പാണ് കൊല്‍ക്കത്ത ന്യൂസില്‍ നിന്ന് നായകന്‍ ദിലീപ് ഇടപെട്ട് തന്നെ ഒഴിവാക്കിയെന്ന് ലക്ഷ്മി രാമകൃഷ്ണന്‍. ഒഴിവാക്കിയ വിവരം അണിയറപ്രവര്‍ത്തകില്‍ ഒരാളാണ് ലക്ഷ്മി രാമകൃഷ്ണനെ അറിയിച്ചത്. ശരിക്കും ആ ഒഴിവാക്കല്‍ ലക്ഷ്മി രാമകൃഷ്ണനെ നോവിച്ചു. പിന്നെ ഒരു പാടുവട്ടം സ്വയം ചോദിച്ചു: ഞാന്‍ ഭാഗ്യമില്ലാത്തവളാണോ? വര്‍ഷങ്ങളായുള്ള ഈ ചോദ്യത്തിന് കഴിഞ്ഞ ആഴ്ച ലക്ഷ്മി രാമകൃഷ്ണന് ഉത്തരം ലഭിച്ചു: അല്ല, ഞാന്‍ ഭാഗ്യമില്ലാത്തവളല്ല. ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യത്തിന്റെ വിജയം അതിന്റെ തെളിവാണ്.
''എന്റെ നല്ല സുഹൃത്തുക്കളിളൊരാളായിരുന്നു ചിത്രത്തിലെ പ്രധാനി. എന്നെ വിളിച്ച് ഒരു ക്യാരക്ടറുണ്ട്. ലക്ഷ്മി തന്നെ അത് ചെയ്യണം എന്ന് ആവശ്യപ്പെട്ടതുകൊണ്ടാണ് ഡേറ്റ് കൊടുത്തത്. എന്നാല്‍ ഷൂട്ടിംഗ് തുടങ്ങാറായിട്ടും യാതൊരു വിവരവും അറിയാത്തതുകൊണ്ട് ഞാന്‍ വിളിച്ചു ചോദിച്ചു. അപ്പോള്‍ അദ്ദേഹം ഉരുണ്ട് കളിച്ചു. കഥാപാത്രത്തിന് വലിയ പ്രാധാന്യമില്‌ളാത്തതിനാല്‍ ലക്ഷ്മിയെ ബുദ്ധിമുട്ടിക്കണ്ട എന്നു കരുതി എന്ന് പറഞ്ഞു. പക്ഷേ പിന്നീട് ഞാന്‍ തിരക്കിയപേ്പാള്‍ അറിഞ്ഞു ഞാന്‍ മലയാളത്തില്‍ അഭിനയിച്ച സിനിമകളെല്ലാം പരാജയങ്ങളായതിനാല്‍ എന്നെ ഒഴിവാക്കുവാന്‍ അതിലെ നായകന്‍ തന്നെ ആവശ്യപ്പെട്ടെന്ന്. വലിയ വിഷമമുണ്ടായ സന്ദര്‍ഭമാണത്.
പക്ഷേ ഇപ്പോള്‍ ഹാപ്പിയാണ് മലയാളത്തിലെ തന്റെ ആദ്യ ഹിറ്റില്‍.'' ജേക്കബ്ബിന്റെ സ്വര്‍ഗ്ഗരാജ്യം തിയേറ്ററുകളില്‍ വിജയക്കൊടി പാറിക്കുമ്പോള്‍ ചിത്രത്തില്‍ രണ്‍ജിപ്പണിക്കര്‍ അവതരിപ്പിച്ച ജേക്കബ്ബ് സക്കറിയയുടെ ഭാര്യയും, നിവിന്‍ പോളിയുള്‍പ്പെടെ നാല് മക്കളുടെ അമ്മയുമായ ഷേര്‍ളി എന്ന കഥാപാത്രമായി അതിഗംഭീരമായ അഭിനയമാണ് ലക്ഷ്മി കാഴ്ചവച്ചത്. ചിത്രം കണ്ടിറങ്ങുന്നവരൊല്ലാം ചോദിക്കുന്നു: ആ നടി ആരാണ്? നന്നായിട്ടുണ്ട്. വലിയ കടബാധ്യതയുടെ പേരില്‍ നാടുവിടേണ്ടി വന്ന ഭര്‍ത്താവിനെ മോചിപ്പിക്കാനും, നാല് മക്കളെ വളര്‍ത്താനും മൂത്ത മകന്റെയൊപ്പം നിശ്ചയദാര്‍ഢ്യത്തോടെ പോരാടുന്ന ഷെര്‍ളി പ്രേക്ഷക മനസ്‌സില്‍ നിന്ന് അത്രയെളുപ്പം മാഞ്ഞുപോകില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























