സായിപല്ലവിയെ പെട്ടെന്നൊന്നും വളയ്ക്കാനൊക്കില്ല

അങ്ങനെ പെട്ടെന്നൊന്നും താന്‍ പ്രണയത്തില്‍ വീഴില്ലെന്ന് പ്രേമം നായിക സായി പല്ലവി. നല്ല ക്ഷമയുള്ള ഒരാള്‍ക്കേ തന്നെ അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റൂ എന്നും താരം പറഞ്ഞു. തന്നെ പ്രണയിക്കുന്നയാള്‍ അമ്മയെ പോലെയായിരിക്കണം എന്നാണ് താരം ആഗ്രഹിക്കുന്നത്. ഡാന്‍സ് റിയാലിറ്റി ഷോയില്‍ പങ്കെടുത്തിരുന്ന കാലത്ത് രാത്രിയിലായിരുന്നു ഷൂട്ട്. അമ്മ കൂടെയിരിക്കേണ്ട ആവശ്യമില്ലായിരുന്നു. എന്നാലും അമ്മ വരും. രാത്രി മുഴുവന്‍ തന്നോടൊപ്പം ഇരിക്കുമായിരുന്നു. ഡബ്ബിംഗ് മണിക്കൂറുകളോളം തീരും. തന്റെ ഉച്ഛാരണം ശരിയല്ലാത്തത് കൊണ്ടാണ് അതെന്ന് താരം പറഞ്ഞു. അങ്ങനെ ദേഷ്യം വരുമ്പോള്‍ ചില്ല് കണ്ണാടിയില്‍ കൂടി അമ്മയെ നോക്കും. അന്നേരം അമ്മേടെ ഒരു പുഞ്ചിരിയുണ്ട്. അത് കാണുമ്പോ എല്ലാ പ്രയാസവും തീരും.
ഡാന്‍സും സിനിമയും കാരണം പഠനം ഉഴപ്പണ്ട എന്ന് കരുതിയാണ് താരത്തെ വീട്ടുകാര്‍ ജോര്‍ജിയയിലേക്ക് വിട്ടത്. കാടും മലനിരകളുമുള്ള ജോര്‍ജിയ തനിക്ക് വലിയ ഇഷ്ടമാണെന്ന് സായി പല്ലവി പറഞ്ഞു. അവധി ദിവസങ്ങളില്‍ കൂട്ടുകാരുമൊത്ത് ട്രക്കിംഗിന് പോകും. അപ്പോളോ എന്നൊരു കൂട്ടുകാരനുണ്ട് താരത്തിന്. ചെന്നൈയിലാണ് വീട്. അവന് വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫിയിലാണ് കമ്പം. തന്റെയും ഫ്രണ്ട്‌സിന്റെയും പടം എടുക്കുകയാണ് അവന്റെ പ്രധാന ഹോബി. പ്രാക്ടീസിന് വേണ്ടിയാണെന്നാണ് പറയുന്നത്.
പല പല ഭാഷ പഠിക്കുന്നത് രസമാണെന്ന് പലരും പറഞ്ഞ് കേട്ടിട്ടുണ്ട്. പക്ഷെ, തനിക്ക് അങ്ങനെ തോന്നിയിട്ടില്ലെന്ന് താരം പറഞ്ഞു. വീട്ടില്‍ ബഡുകയാണ് സംസാരിക്കുന്നത്. കോട്ടഗിരിയില്‍ ജനിച്ചുവളര്‍ന്നത് കൊണ്ട് തമിഴ് പഠിച്ചു. കോളജില്‍ നിന്ന് ഇംഗ്ലീഷും സിനിമയില്‍ അഭിനയിച്ചത് കൊണ്ട് മലയാളവും പഠിച്ചു. ജോര്‍ജിയയില്‍ ചെന്നത് കൊണ്ട് അവിടുത്തെ ഭാഷയും കുറച്ച് പഠിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























