ചേരാത്ത ജാതകം ചേര്‍ന്നപ്പോള്‍... 28 വര്‍ഷത്തെ ജീവിതാനുഭങ്ങള്‍ നല്‍കുന്ന പാഠം

ദാമ്പത്യം നിലനില്‍ക്കാന്‍ ജാതകം മാത്രം പോരെന്ന് കാണിച്ചു തരികയാണ് മോഹന്‍ലാല്‍ സുചിത്ര ജീവിതം. കുമിള പോലെ പൊട്ടുന്ന ദാമ്പത്യങ്ങള്‍ പിന്തുടരുന്ന ആധുനിക സിനിമാദമ്പതികള്‍ക്കിടയില്‍ മൂന്ന് പതിറ്റാണ്ടിലേക്ക് നീങ്ങുകയാണ് ലാല്‍ സുചിത്ര കുടുംബം.
പ്രണയം ജീവിതത്തിലേക്ക് വഴിമാറിയ വിവാഹം പക്ഷേ ഒരിക്കല്‍ ജാതക പൊരുത്തം ഇല്ലെന്ന കാരണത്തില്‍ മുടങ്ങിപ്പോയതാണത്രേ. ഇരുവരുടെയെും ജാതക പൊരുത്തം ശരിയില്ലെന്ന് ജോത്സ്യന്‍ പറഞ്ഞിതിനെ തുടര്‍ന്ന് വിവാഹം വേണ്ടെന്ന് വച്ചത്. എന്നാല്‍ പിന്നീട് അത് തെറ്റാണെന്നും ജാതകപൊരുത്തം ഉണ്ടെന്നും ഉറപ്പ് വരുത്തി വിവാഹം നടക്കുകയായിരുന്നു. 1988 ഏപ്രില്‍ 28 നാണ് മോഹന്‍ലാലിന്റെയും, തമിഴ് സിനിമാ നിര്‍മാതാവ് ബാലാജിയുടെയും മകള്‍ സുചിത്രയും വിവാഹം നടന്നത്. മോഹന്‍ലാലിന്റെ ഏറ്റവും വലിയ ആരാധികയായിരുന്നു സുചിത്ര.
വിവാഹത്തിന് മുമ്പ് എന്നും ലാലിന് കത്തുകളും കാര്‍ഡുകളും അയക്കുമായിരുന്നു. അങ്ങനെ ഒടുവില്‍ ഇവര്‍ പ്രണയത്തിലാകുകയും പ്രണയം പിന്നീട് വിവാഹത്തില്‍ എത്തുകയും ആയിരുന്നു. വിയറ്റ്‌നാമില്‍ സുഹൃത്തുക്കള്‍ക്കൊപ്പം വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന ലാല്‍ വിവാഹ വാര്‍ഷികത്തെ കുറിച്ച് ഇട്ട ഒരു റൊമാന്റിക് പോസ്റ്റാണ് ഇപ്പോള്‍ ഇതിനാധാരം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























