ആ കഥാപാത്രത്തെ ഞാന്‍ അവതരിപ്പിച്ചത് പോലെ ചെയ്യാന്‍ ആര്‍ക്കും കഴിയില്ല: അനില്‍ കപൂര്‍

തന്റെ ഏറ്റവും അറിയപ്പെട്ടിരുന്ന കഥാപാത്രമായിരുന്ന 'ലഖാനെ' അവതരിപ്പിക്കാന്‍ വേറെ ആര്‍ക്കും കഴിയില്ല എന്ന് ബോളിവുഡ് താരം അനില്‍ കപൂര്‍. 'രാം ലഖാന്‍' എന്ന 1989 ല്‍ പുറത്തിറങ്ങിയ തന്റെ സൂപ്പര്‍ ഹിറ്റ് ചിത്രത്തെക്കുറിച്ചാണ് താരം ഇങ്ങനെ അഭിപ്രായപെട്ടത്. സുഭാഷ് ഖായ് ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിലെ പ്രകടനത്തിന് താന്‍ അവാര്‍ഡിനു അര്‍ഹതപ്പെട്ടിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐ.ഐ.എഫ്.എ യുടെ അവാര്‍ഡ് ദാന ചടങ്ങിലാണ് തന്റെ പഴയ ചിത്രം റീമേക്ക് ചെയ്യുന്ന വാര്‍ത്തയോട് അദ്ദേഹം പ്രതികരിച്ചത്. സൂപ്പര്‍ സംവിധായകന്‍ രോഹിത് ഷെട്ടിയാണ് ചിത്രം റീമേക്ക് ചെയ്യുന്നത്. 'ഞാന്‍ ഈ വാര്‍ത്ത! മൂന്നോ നാലോ വര്‍ഷമായി കേള്‍ക്കുകയാണ്. ആദ്യം അവരിത് നിര്‍മ്മിക്കട്ടെ. ഏതായാലും എന്റെ കഥാപാത്രത്തിന് യോജിച്ച ആരും ഇവിടെ ഉണ്ടെന്നു തോന്നുന്നില്ല. അവരൊരു ഭാഗ്യപരീക്ഷണത്തിന് ഒരുങ്ങട്ടെ' അനില്‍ കപൂര്‍ പറഞ്ഞു. ഇങ്ങനെയൊരു പ്രോജെക്റ്റ് സത്യമാവുകയാണെങ്കില്‍ രണ്‍വീര്‍ കപൂറും തന്റെ പുത്രി സോനം കപൂറും അഭിനയിക്കുന്നത് നന്നായിരിക്കും എന്നും അനില്‍ കപൂര്‍ അഭിപ്രായപ്പെട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























