ഹണിമൂണ്‍ സല്‍മാനൊപ്പമെന്ന് ബിപാഷ

ഹണമൂണിനു പോകുമ്പോള്‍ സല്‍മാനെ ഒപ്പം കൂട്ടുമെന്ന് പ്രമുഖ ബോളിവുഡ് താരം ബിപാഷ. സല്‍മാനോടുള്ള സുഹൃദ്ബന്ധം ഊട്ടി ഉറപ്പിക്കുകയായിരുന്നു ബിപാഷ.
ഒറ്റ ചിത്രത്തില്‍ ഒരുമിച്ച് അഭിനയിച്ചതിലൂടെ മികച്ച സുഹൃത്തുക്കളായവരാണു സല്‍മാനും ബിപാഷയും. ബിപാഷയുടെ വിവാഹത്തിന് ആശംസകളുമായി സല്ലു എത്തിയതു താരത്തെ ഏറെ സന്തോഷിപ്പിച്ചു. ഇതോടെ തന്റെ ഏറ്റവും വലിയ ആഗ്രഹമാണു സല്ലു സാധിച്ചു തന്നതെന്നു ബിപാഷ പറഞ്ഞു.
എന്നാല്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് അറിയേണ്ടതു സല്ലുവിന്റെ വിവാഹത്തേക്കുറിച്ചായിരുന്നു. സല്ലു എന്നു വിവാഹിതനാകുമെന്ന് ബിപാഷ പറയു..? എന്ന് ഒരു മാധ്യമ പ്രവര്‍ത്തകന്‍ ബിപാഷയോടു ചോദിച്ചു. ചോദ്യം കേട്ടപ്പോഴെ അയാള്‍ക്കുനേരെ ഇരുവരും പൊട്ടിത്തെറിക്കുയായിരുന്നു. സൗഹൃദം പുലര്‍ത്തുന്ന എല്ലാവരോടും നല്ല ബന്ധം കാത്തുസൂക്ഷിക്കുന്നയാളാണു സല്‍മാനെന്നും അതുകൊണ്ടു അദ്ദേഹം എന്നു വിവാഹം കഴിക്കുമെന്നതു വലിയ പ്രശ്‌നമല്ലന്നും ബിപാഷ പറഞ്ഞു. തുടര്‍ന്നാണ് ഹണമൂണിനു പോകുമ്പോള്‍ സല്‍മാനെ ഒപ്പം കൂട്ടുമെന്ന പ്രഖ്യാപനവും നടത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























