കോഹിലി അനുഷ്‌ക ബന്ധം വീണ്ടും പഴയപടിയോ?

വിരാട് കോഹിലിയുടെ ബാറ്റിംഗ് ഫോമിനു അല്പം മങ്ങല്‍ വന്നതോടെയായിരുന്നു മാധ്യമങ്ങളും ആരാധകരും അനുഷ്‌കയ്ക്ക് നേരെ പടവാളുമായി ഇറങ്ങിയത്. സ്വദേശത്തായാലും വിദേശത്തായാലും കോഹിലിയുടെ ബാറ്റിംഗ് കാണാന്‍ അനുഷ്‌കയുണ്ടാകും. അതോടെ തന്നെ അവരുടെ ബന്ധം വഷളാകുകയും ട്വിറ്റെര്‍ തുടങ്ങിയ സാമൂഹിക മാധ്യമങ്ങളില്‍ നിന്നും അനുഷ്‌കയെ വിരാട് പിന്തുടരുന്നത് നിര്‍ത്തുകയും ചെയ്തു. എന്നാല്‍ കുറച്ചു നാളുകള്‍ക്കു മുന്‍പ് തന്റെ ആരാധകരോട് കോഹിലി വളരെ കടുത്ത ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു അനുഷ്‌കയെ കുറ്റം പറയുന്നതിനെതിരെ. ഇപ്പോഴിതാ വീണ്ടും ട്വിറ്റെറിലും ഇന്‍സ്റ്റഗ്രാമിലും ഫോളോ ചെയ്തിരിക്കുകയാണ് കോഹിലി അനുഷ്‌കയെ. മാത്രമല്ല മെയ് ഒന്നിനു അനുഷ്‌കയുടെ പിറന്നാള്‍ ദിനത്തില്‍ ഫിലിം സെറ്റിലേക്ക് അനുഷ്‌കയ്ക്ക് പൂച്ചെണ്ട് കൊടുത്തയച്ചിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഉപനായകന്‍. വീണ്ടും രണ്ടുപേരുടെയും മനസ്സില്‍ പ്രണയം പൂക്കുകയാണോ എന്ന സംശയത്തിലാണ് ആരാധകരും നവമാധ്യമങ്ങളും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























