താന്‍ സുന്ദരിയായതു കൊണ്ടാണ് വേശ്യയെന്നു വിളിക്കുന്നതെന്ന് കങ്കണ

തന്നെ വേശ്യയെന്നോ മനോരോഗിയെന്നോ വിളിക്കുന്നതില്‍ തനിക്ക് പ്രശ്‌നമില്ല വിവാദങ്ങള്‍ക്കും മറുപടിയുമായി കങ്കണ റാണവത്ത്. ദില്ലിയില്‍ ദേശീയ ചലച്ചിത്ര പുരസ്‌കാര ചടങ്ങുകള്‍ക്കു ശേഷം ദേശീയ ചാനലിലാണ് കങ്കണ തുറന്നടിച്ചത്.
താന്‍ സുന്ദരിയായതു കൊണ്ടാണ് വേശ്യയെന്നു വിളിക്കുന്നത്. തന്റേടിയും കരിയറില്‍ വിജയം നേടിയതും കൊണ്ടാണ് തന്നെ മനോരോഗിയെന്നു വിളിക്കുന്നത്. ആരോപണങ്ങളെല്ലാം തള്ളിക്കളയുന്നു. തന്നെ അപമാനിച്ചവര്‍ക്കും വിവാദങ്ങള്‍ക്കുമുള്ള മധുരപ്രതികാരമാണ് തന്റെ പുരസ്‌കാരമെന്ന് കങ്കണ കൂട്ടിച്ചേര്‍ത്തു. കങ്കണയും ഹൃത്വിക് റോഷനുമായുള്ള ബന്ധമാണ് ബോളിവുഡില്‍ വിവാദങ്ങള്‍ ഉണ്ടായക്കിയത്. കങ്കണയ്ക്ക് ഹൃത്വിക് റോഷന്‍ ഇ മെയിലുകള്‍ അയച്ചുവെന്ന ആരോപണമായിരുന്നു ആദ്യം വന്നത്.
എല്ലാവര്‍ക്കും ചീത്ത നേരവും നല്ല നേരവുമുണ്ട്. ചീത്ത കാലത്തിലൂടെ കടന്നുപോയാല്‍ നമുക്കു മുന്നില്‍ എത്തുന്നത് നല്ല കാലമായിരിക്കും. ഇവിടെ വരെയുള്ള തന്റെ യാത്ര അസാധാരണമായിരുന്നു. ഒരു ഗ്രാമത്തില്‍ നിന്നും ഇവിടെ വരെ തന്റെ കഴിവു കൊണ്ടെത്തിയെന്ന് കങ്കണ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























