മലയാള സിനിമയുടെ സുന്ദരന്‍ ഇന്ന് മുപ്പത്തിയേഴാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്നു

പുരുഷ സൗന്ദര്യത്തിന്റെ പ്രതീകമായ മലയാള സിനിമയിലെ സൂപ്പര്‍ സ്റ്റാര്‍ മിന്ന് കെട്ടിയിട്ട് ഇന്നേക്ക് 37 വര്‍ഷം തികയുന്നു. 1979 മെയ് മാസം ആറാം തീയതിയായിരുന്നു മമ്മൂട്ടി എന്ന മുഹമ്മദ് കുട്ടി സുല്‍ഫത്തിനെ തന്റെ പ്രാണസഖിയാക്കിയത്. തികച്ചും ഒരു അറെയഞ്ചട് വിവാഹമായിരുന്നു മമ്മൂട്ടിയുടെത് . രണ്ടു മക്കളാണ്.സുറുമിയും മലയാള സിനിമയുടെ യുവനടനായ ദുല്‍ഖര്‍ സല്‍മാനും. തികച്ചും മാതൃകാപരമാക്കേണ്ട ഒരു ജീവിത ശൈലിയാണ് മമ്മൂട്ടിയും സുല്‍ഫത്തും നയിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























