ഞാന്‍ മരിച്ചിട്ടില്ല: നടന്‍ സെന്തില്‍

പഴയ കാല തമിഴ് ഹാസ്യനടന്‍ സെന്തില്‍ മരിച്ചുവെന്ന വാര്‍ത്ത! പരക്കുന്നതിനിടെ താരം വീഡിയോ സന്ദേശം ഇറക്കി താന്‍ പൂര്‍ണ ആരോഗ്യവാനാണെന്ന് പറഞ്ഞു. വെള്ളിയാഴ്ച 65 കാരനായ സെന്തില്‍ മരിച്ചുവെന്ന് കാട്ടുതീ പോലെയാണ് ഇന്റര്‍നെറ്റില്‍ വ്യാജ വാര്‍ത്തപടര്‍ന്നത്. 'ഞാന്‍ പൂര്‍ണ ആരോഗ്യവാനാണ്. എന്റെ ആരാധകരും എന്നെ സ്‌നേഹിക്കുന്നവരും ഇങ്ങനെയുള്ള വ്യാജ വാര്‍ത്തകളില്‍ വിശ്വസിക്കരുത്' സെന്തില്‍ വീഡിയോ സന്ദേശത്തില്‍ പറയുന്നു. അഞ്ഞൂറോളം തമിഴ് സിനിമകളില്‍ സെന്തില്‍ വേഷമിട്ടിട്ടുണ്ട്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി നടന്‍ രാഷ്ട്രീയത്തില്‍ സജീവമാണ്. ഇപ്പോള്‍ എ.ഐ.ഡി.എം.കെ യ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണ് സെന്തില്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























