നമിത മലയാളം വിടുന്നു

വിക്രമാദിത്യന്‍, പുതിയ തീരങ്ങള്‍, അമര്‍ അക്ബര്‍ ആന്റണി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടി നമിത പ്രമോദ് മലയാളം വിടുന്നു. തല്‍ക്കാലം തെലുങ്ക് ചിത്രങ്ങളിലാണ് ശ്രദ്ധയെന്ന് താരം പറഞ്ഞു. ആദ്യത്തെ തെലുങ്ക് ചിത്രം ഏകദേശം പൂര്‍ത്തിയായി. രണ്ടാമത്തേത് ജൂണില്‍ പൂര്‍ത്തിയാകും. ചിട്ടല ഭായ് എന്നാണ് ആദ്യ ചിത്രത്തിന്റെ പേര്. കാതലോ രാജകുമാരി എന്നാണ് രണ്ടാമത്തെ ചിത്രത്തിന്റെ പേര്. ചന്ദ്രബാബു നായിഡുവിന്റെ അനുജന്റെ മകനാണ് നായകന്‍. മലയാളിയായ ജയേഷാണ് ക്യാമറാമാന്‍.
വിശാഖപട്ടണത്തിനടുത്താണ് ഷൂട്ടിംഗ്. അവിടെ നിന്ന് കുറച്ചകലെ നമ്മൂടെ മൂന്നാര്‍ പോലൊരു സ്ഥലമുണ്ട്. അരഗു എന്ന് പറയും. മുംബയ് എക്‌സ്പ്രസിന്റെ ഏറിയ ഭാഗവും ഇവിടെയാണ് ചിത്രീകരിച്ചത്. തെലുങ്കില്‍ നിന്നും ബിഗ് ബജറ്റ് ചിത്രങ്ങളുടെ ഓഫറുകള്‍ വരുന്നുണ്ട്. ഒന്നുരണ്ട് പ്രോജക്ടുകള്‍ സംസാരിച്ചു കൊണ്ടിരിക്കുകയാണ്. മിക്കവാറും കമ്മിറ്റ് ചെയ്യുമെന്നാണ് താരം പറയുന്നത്. മലയാളത്തില്‍ ധാരാളം കഥകള്‍ കേള്‍ക്കുന്നുണ്ടെങ്കിലും ഒന്നും കമ്മിറ്റ് ചെയ്തിട്ടില്ല. എന്തെങ്കിലും വ്യത്യസ്തമായ വേഷം ലഭിക്കുന്നതിനായി കാത്തിരിക്കുകയാണ്.
മലയാളത്തില്‍ നല്ല സ്റ്റോറികളൊന്നും ഇതുവരെ കേട്ടില്ല. അതിനാല്‍ ഉടനെയൊന്നും മലയാളത്തിലേക്കില്ല. ചിട്ടലിഭായിയുടെ സ്റ്റില്‍സ് നെറ്റില്‍ വൈറലായി കഴിഞ്ഞു. ഹൈദരാബാദില്‍ പലയിടത്തും വെച്ച് ആളുകള്‍ തന്നെ തിരിച്ചറിഞ്ഞതായി താരം പറഞ്ഞു. അതേസമയം തമിഴ് ചിത്രങ്ങളില്‍ നിന്നും ഓഫറുകള്‍ വരുന്നുണ്ട്. എന്നാല്‍ തല്‍ക്കാലം തെലുങ്കില്‍ ശ്രദ്ധിക്കാനാണ് തീരുമാനം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























