Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്ലസ്ടു വിദ്യാർഥിയെ കാണാതായ സംഭവം..എസ്ഐടി രൂപീകരിച്ച് അന്വേഷണം..പൊലീസ് നായകൾ മണം പിടിച്ച് പരിശോധിച്ചെങ്കിലും പോയ വഴി കണ്ടെത്താൻ കഴിഞ്ഞില്ല..


സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിനിടെ 'വന്ദേമാതരം' ആലാപനവുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദം.. സോണിയ ഗാന്ധി പരസ്യമായി മാപ്പു പറയണമെന്ന് ബി.ജെ.പി..മൂന്ന് വർഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്ന വ്യവസ്ഥ..


ഹോസ്റ്റൽ ഇടനാഴികളിൽ രാത്രിയിൽ കൊലുസിന്റെ ഒച്ചയും പൊട്ടിച്ചിരികളും കേൾക്കുന്നു! 608 വിദ്യാർഥികൾ ‘പേടിച്ച്’ ഹോസ്റ്റൽ വിട്ടോടി..പ്രദേശത്തുണ്ടാക്കിയ ഭീതി ചില്ലറയൊന്നുമല്ല..


ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം.., മണിക്കൂറുകൾക്ക് ശേഷം 47 പേർ കൊല്ലപ്പെട്ടു.. റിക്ടർ സ്കെയിലിൽ 6 രേഖപ്പെടുത്തിയ ഭൂകമ്പം..രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനങ്ങളും ദുഷ്കരമായി..


പുതിയ റീലുമായി ഇൻഫ്ലുവൻസറും നടനുമായ അഖിൽ എൻആർഡി... ‘ചിരിച്ചേ ചിരിച്ചേ’ എന്ന അടിക്കുറിപ്പോടെയാണ് തന്റെ പുതിയ വീഡിയോ പങ്കുവച്ചിരിക്കുന്നത്.. ഏകദേശം 22 മില്യൺ കാഴ്ചക്കാർ ആയിട്ടുണ്ട്..

ലാലേട്ടന്‍ ദി ഗ്രേറ്റ്, ഒരു വര്‍ഷം 35 ചിത്രങ്ങളില്‍ 21 ഹിറ്റ് ചിത്രങ്ങള്‍

10 MAY 2016 01:39 PM IST
മലയാളി വാര്‍ത്ത.

1980ല്‍ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലൂടെയാണ് മോഹന്‍ലാല്‍ സിനിമയിലെത്തുന്നത്. വില്ലന്‍ വേഷത്തില്‍ തുടക്കമിട്ട ലാല്‍ ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം 21 ഹിറ്റ് ചിത്രങ്ങളില്‍ കേന്ദ്ര കഥാപാത്രമായി അഭിനയിച്ചു. നിന്നിഷ്ടം എന്നിഷ്ടം എന്ന ചിത്രത്തില്‍ തുടങ്ങി 35ഓളം ചിത്രങ്ങളിലാണ് 1986ല്‍ മോഹന്‍ലാല്‍ അഭിനയിച്ചത്. അതില്‍ 21 ചിത്രങ്ങള്‍ സൂപ്പര്‍ ഹിറ്റും. കാണൂ.. മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായി എത്തിയ ഒരു വര്‍ഷത്തെ 21 സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍..

മോഹന്‍ലാലിനെയും പ്രിയയെയും കേന്ദ്ര കഥാപാത്രമാക്കി പ്രിയദര്‍ശന്റെ തിരക്കഥയില്‍ ആലപ്പി അഷറഫ് സംവിധാനം ചെയ്ത ചിത്രമാണ് നിന്നിഷ്ടം. ചാര്‍ലി ചാപല്‍ന്റെ സിറ്റി ലൈറ്റ്‌സിനെ ആസ്പദമാക്കി ഒരുക്കിയ ചിത്രം വന്‍ വിജയമായരുന്നു.

സിദ്ദിഖ്‌ലാലിന്റെ രചനയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമാണ് പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍. 1986 ജനുവരി മൂന്നിനാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. മോഹന്‍ലാല്‍, റഹമാന്‍, തിലകന്‍, ശങ്കരാടി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

1986 ജനുവരി 25ന് പുറത്തിറങ്ങിയ ചിത്രമാണ് മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു. പ്രിയദര്‍ശന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ മോഹന്‍ലാല്‍, മുകേഷ്, ശ്രീനിവാസന്‍,മണിയന്‍പിള്ള രാജു, ലിസി, പ്രിയ എന്നിവരാണ് പ്രധാന വേഷങ്ങളില്‍. മലയാളത്തിലെ ഒരു കോമിക് ചിത്രം കൂടിയായിരുന്നു ഇത്. ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം നിര്‍വ്വഹിച്ചത് ശ്രീനിവാസനായിരുന്നു.

എംടി വാസുദേവന്റെ രചനയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത ചിത്രമാണ് പഞ്ചാംഗി. മോഹന്‍ലാല്‍, ഗീത, നാദിയ മൊയ്തു എന്നിവര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം 1986 ജൂലൈ അഞ്ചിനാണ് തിയേറ്ററുകളില്‍ എത്തിയത്.

ഐവി ശശിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു വാര്‍ത്ത. മമ്മൂട്ടി, മോഹന്‍ലാല്‍ വേണു നാഗവള്ളി എന്നിവര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം ഫെബ്രുവരി 28നാണ് തിയേറ്ററുകളില്‍ എത്തിയത്.

മോഹന്‍ലാല്‍, കാര്‍ത്തിക എന്നിവരെ കേന്ദ്രകഥാപാത്രമാക്കി പി അനില്‍ സംവിധാനം ചെയ്ത ചിത്രങ്ങളാണ് അടിവേരുകള്‍. സുരേഷ് ഗോപി, മുകേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ശശി കുമാറിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍, ടിജി രവി, മാധവി എന്നിവര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം. 1978ല്‍ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം ഡോണിന്റെ റീമേക്കായിരുന്നു ശോഭരാജ്.

മോഹന്‍ലാലിനെയും കാര്‍ത്തികയെയും കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ പത്മരാജന്റെ ചിത്രമാണ് ദേശാടന കിളികള്‍ കരയാറില്ല. ഉര്‍വശിയും ചിത്രത്തില്‍ ഒരു പ്രധാന വേഷം അവതരിപ്പിച്ചിരുന്നു. 1986 മാര്‍ച്ച് 17നാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്.

പത്മരാജന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് കരിയില കാറ്റ് പോലെ. മോഹന്‍ലാല്‍, മമ്മൂട്ടി, റഹ്മാന്‍, കാര്‍ത്തിക എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഒരു പ്രമുഖ സിനിമാ സംവിധായകന്റെ മരണവും അന്വേഷണവുമാണ് ചിത്രത്തിന്റെ പ്രമേയം.

മോഹന്‍ലാല്‍ ജയന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം. ശ്രീകുമാരന്‍ തമ്ബിയാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംവിധാനം, നിര്‍മ്മാണം നിര്‍വ്വഹിച്ച ചിത്രമാണ് യുവജനോത്സവം. ഉര്‍വശി, സുരേഷ് ഗോപി, മേനക എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി പത്മരാജന്‍ ഒരുക്കിയ ചിത്രമാണ് നമുക്ക് പാര്‍ക്കാന്‍ മുന്തിരി തോപ്പുകള്‍. ശാരി തിലകന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍. തിരക്കഥ, ഛായാഗ്രാഹണം, സംഗീതം എന്നിവ കൊണ്ട് ശ്രദ്ധിക്കപ്പെട്ട ചിത്രം 1986 നവംബര്‍ 27നാണ് പുറത്തിറങ്ങിയത്.

തമ്ബി കണ്ണന്താനത്തിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍, രതീഷ്, സുരേഷ് ഗോപി, അംബിക എന്നിവര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് രാജാവിന്റെ മകന്‍. ജൂലൈ 16നാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്.

ഭദ്രന്റെ രചനയിലും സംവിധാനത്തിലും പുറത്തിറങ്ങിയ ചിത്രമാണ് പൂമുഖ പടിയില്‍ നിന്നെയും കാത്ത്. മമ്മൂട്ടിയ്‌ക്കൊപ്പം മോഹന്‍ലാലും ചിത്രത്തില്‍ ഒരു പ്രധാന വേഷം അവതരിപ്പിച്ചിരുന്നു.

ശ്രീനിവാസന്റെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രം. മോഹന്‍ലാല്‍, കാര്‍ത്തിക, ശ്രീനിവാസന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം 1986ല്‍ പുറത്തിറങ്ങി.

ശ്രീനിവാസന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത മറ്റൊരു ചിത്രം. മോഹന്‍ലാലിനൊപ്പം ശ്രീനിവാസന്‍, നെടുമുടി വേണു, മേനക എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

1986 ഒക്ടോബര്‍ 20ന് പുറത്തിറങ്ങിയ ചിത്രം. രഘുനാഥ് പാലേരിയാണ് ചിത്രം സംവിധാനം ചെയ്തത്.

മോഹന്‍ലാല്‍ സണ്ണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം. വേണു നാഗവള്ളിയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. ശ്രീനിവാസന്റെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാടാണ് ചിത്രം സംവിധാനം ചെയതത്.

1986 ഒക്ടോബര്‍ 9ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം. മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ ചിത്രം വന്‍ വിജയമായിരുന്നു. പ്രിയദര്‍ശന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രമാണ് ഹലോ മൈഡിയര്‍ റോങ് നമ്പര്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SIT കേരളത്തിന് പുറത്തേക്കും അന്വേഷണം  (26 minutes ago)

AICC വന്ദേമാതരം നിയമത്തിലെ വ്യവസ്ഥകള്‍  (30 minutes ago)

HOSTEL # GHOST കാരണം ‘മാസ് സൈക്കോജെനിക് ഇൽനസ്’  (55 minutes ago)

Earthquake strikes ഇന്തോനേഷ്യയിൽ ഭയാനക അവസ്ഥ  (1 hour ago)

AKHIL NRD അഖിലിന്റെ റീൽ ഏറ്റെടുത്ത്‌ സോഷ്യൽ മീഡിയ  (1 hour ago)

'ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് വേണ്ട '  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല.,... പവന് 1,13,760 രൂപ  (2 hours ago)

തിരുവനന്തപുരം മൃഗശാലയിലെത്തുന്ന സന്ദർശകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കാൻ സീബ്രകൾ എത്തുന്നു...  (2 hours ago)

തിരുവനന്തപുരം പട്ടത്ത് ഫർണിച്ചർ കടയുടെ ഗോഡൗണിൽ വൻതീപിടിത്തം...  (2 hours ago)

ഓണാഘോഷത്തിന് തുടക്കം കുറിച്ച് തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ  (3 hours ago)

കേരളത്തിൽ റോഡ് നികുതി അടയ്ക്കാതെ സർവീസ് നടത്തുന്ന അന്തഃസംസ്ഥാന ടൂറിസ്റ്റ് ബസുകൾക്കെതിരേ മോട്ടോർ വാഹനവകുപ്പ് നടപടി ആരംഭിച്ചു....  (3 hours ago)

CPIM KANNUR വിവരം പുറംലോകത്തെത്തിച്ചത് ടി.കെ യാണ്  (3 hours ago)

പ്രകൃതി സ്നേഹികളുടെ മനംകവർന്ന് ഇടുക്കിയുടെ മണ്ണിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം എത്തുന്നു... പ്രവേശനം ആഗസ്റ്റ് 24 മുതൽ  (3 hours ago)

പത്തനംതിട്ട പയ്യനാമൺ തവളപ്പാറയിലെ ജനവാസ മേഖലയിൽ പുലിയുടെ സാന്നിധ്യം...  (4 hours ago)

ശബരിമലയിൽ പ്രസാദനിർമ്മാണത്തിന് ഭക്തർ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിക്കുന്നതിന് മുമ്പ് നിലവാരം ഉറപ്പാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന് ആരോഗ്യ,ദേവസ്വം മന്ത്രി കെ.മുരളീധരൻ്റെ കത്ത്...  (4 hours ago)

Malayali Vartha Recommends