Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്ലസ്ടു വിദ്യാർഥിയെ കാണാതായ സംഭവം..എസ്ഐടി രൂപീകരിച്ച് അന്വേഷണം..പൊലീസ് നായകൾ മണം പിടിച്ച് പരിശോധിച്ചെങ്കിലും പോയ വഴി കണ്ടെത്താൻ കഴിഞ്ഞില്ല..


സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിനിടെ 'വന്ദേമാതരം' ആലാപനവുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദം.. സോണിയ ഗാന്ധി പരസ്യമായി മാപ്പു പറയണമെന്ന് ബി.ജെ.പി..മൂന്ന് വർഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്ന വ്യവസ്ഥ..


ഹോസ്റ്റൽ ഇടനാഴികളിൽ രാത്രിയിൽ കൊലുസിന്റെ ഒച്ചയും പൊട്ടിച്ചിരികളും കേൾക്കുന്നു! 608 വിദ്യാർഥികൾ ‘പേടിച്ച്’ ഹോസ്റ്റൽ വിട്ടോടി..പ്രദേശത്തുണ്ടാക്കിയ ഭീതി ചില്ലറയൊന്നുമല്ല..


ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം.., മണിക്കൂറുകൾക്ക് ശേഷം 47 പേർ കൊല്ലപ്പെട്ടു.. റിക്ടർ സ്കെയിലിൽ 6 രേഖപ്പെടുത്തിയ ഭൂകമ്പം..രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനങ്ങളും ദുഷ്കരമായി..


പുതിയ റീലുമായി ഇൻഫ്ലുവൻസറും നടനുമായ അഖിൽ എൻആർഡി... ‘ചിരിച്ചേ ചിരിച്ചേ’ എന്ന അടിക്കുറിപ്പോടെയാണ് തന്റെ പുതിയ വീഡിയോ പങ്കുവച്ചിരിക്കുന്നത്.. ഏകദേശം 22 മില്യൺ കാഴ്ചക്കാർ ആയിട്ടുണ്ട്..

സര്‍ക്കാരേ... സര്‍ക്കാരേ... എല്ലാവര്‍ക്കും കുറച്ച് കാലത്തേക്ക് വിഷമവും സങ്കടവും ഉണ്ടാകുന്നു; പിന്നീട് അത് മറക്കുന്നു

11 MAY 2016 11:19 PM IST
മലയാളി വാര്‍ത്ത.

സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിഷേധിച്ച് ഭാവന. ഓരോ സംഭവം ഉണ്ടാകുമ്പോഴും എല്ലാവരും പ്രതികരിക്കും ചിലര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യും. അതുകൊണ്ടായില്ല, ഇതിനൊക്കെ നിയമപരമായി ഉടന്‍ ആക്ഷന്‍ എടുക്കണം അല്ലെങ്കില്‍ കൃത്യമായ നിയമനിര്‍മ്മാണം വേണം. അല്ലാതെ പ്രതികരിച്ചിട്ട് കാര്യമില്ല. എല്ലാവര്‍ക്കും കുറച്ച് കാലത്തേക്ക് വിഷമവും സങ്കടവും ഉണ്ടാകുന്നു. പിന്നീട് അത് മറക്കുന്നു.
പുതിയ ചിത്രമായ വിളക്കുമരത്തിന്റെ പ്രഖ്യാപന ചടങ്ങിനിടെ സംഘടിപ്പിച്ച വാര്‍ത്ത സമ്മേളനത്തിലാണ് നടി തന്റെ അഭിപ്രായം തുറന്നടിച്ചത്. തനിക്ക് രാഷ്ട്രീയം ഇല്ലെന്നു വ്യക്തമാക്കിയ ഭാവന സ്ത്രീകളോടുള്ള അതിക്രമങ്ങള്‍ തടയുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ വന്‍ പരാജയമാണെന്നും പറഞ്ഞു. ഒരു രാഷ്ട്രീയപാര്‍ട്ടിയും ഭാഗല്ലെന്നും വാഗ്ദാനങ്ങള്‍ മാത്രമല്ലാതെ പ്രവര്‍ത്തിയിലൂടെ ഇവര്‍ ഇതൊക്കെ കാണിച്ചുതരണമെന്നും ഭാവന കൂട്ടിച്ചേര്‍ത്തു.
പീഡനം ഭയന്ന് പെണ്‍കുട്ടികള്‍ വീട്ടിലിരിക്കണം, ഈ സമയത്ത് ഇറങ്ങിപ്പോകരുത് എന്നു പറയാന്‍ പഴയ കാലമൊന്നുമല്ലല്ലോ? സ്വന്തമായി ജോലിചെയ്യുന്ന, കുറച്ച് താമസിച്ച് വീട്ടില്‍ വരുന്ന പെണ്‍കുട്ടികളാണ് ഭൂരിഭാഗവും ഉള്ളത്. ഇവരോടൊക്കെ വീട്ടിലിരിക്കാന്‍ പറയാന്‍ പറ്റില്ലല്ലോ? സിനിമയൊന്നും ഒരിക്കലും ഇത്തരം കാര്യങ്ങള്‍ക്ക് പ്രചോദനമാകുന്നില്ല. സിനിമയില്‍ ഹീറോ ഒരു പെണ്‍കുട്ടിയെ ബഹുമാനിക്കുകയും സംരക്ഷിക്കുകയും വില്ലന്മാരുടെ അടുത്തുനിന്ന് രക്ഷപ്പെടുത്തുകയും ചെയ്യുന്നു. ഇതൊന്നും ഇവിടാരും ചെയ്യുന്നില്ല. സിനിമ ഒരിക്കലും ഇതിന് പ്രചോദനമല്ല. ഭാവന പറഞ്ഞു. കഠിന നിയമങ്ങള്‍ നിലവിലുള്ള രാജ്യങ്ങളിലെ സ്ഥിതി നമുക്ക് അറിവുള്ളതാണ്. അവിടെ ഇത്തരം സംഭവങ്ങള്‍ കുറവാണെന്നും വ്യക്തമാക്കി.
ജിഷയുടെ കൊലപാതക സംഭവത്തെക്കുറിച്ചുള്ള മാദ്ധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കാണ് ഭാവന വ്യക്തവും ശക്തവുമായ മറുപടി പറഞ്ഞത്. സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്ന കാര്യത്തില്‍ ചില വീഴ്ചകളുണ്ട് . ഇതുകൊണ്ടാണ് സംസ്ഥാനത്ത് ജിഷാവധം പോലെയുള്ള സംഭവങ്ങള്‍ ഉണ്ടാകുന്നത്. കുറ്റവാളികള്‍ക്കെതിരെ ഗവണ്‍മെന്റ് കൃത്യമായും ശക്തമായും നടപടികളെടുത്താല്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കും. കേരളം, ഗുജറാത്ത്, ഡല്‍ഹി ഉള്‍പ്പെടെ ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതമായി ജീവിക്കാനുള്ള സാഹചര്യമില്ല. ജിഷാ വധത്തില്‍ സമൂഹ മാദ്ധ്യമങ്ങളുള്‍പ്പെടെ നന്നായി പ്രതികരിച്ചതുകൊണ്ടു മാത്രം ഒന്നുമാകുന്നില്ല. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ശക്തമായ നടപടികളും ഉണ്ടാവണം.
സോഷ്യല്‍ മീഡിയയില്‍ പതിവായി പ്രതികരിക്കുന്ന ആളല്ല താന്‍. സ്ത്രീകളുടെ സമീപനമോ പെരുമാറ്റമോ അല്ല ഇത്തരം സംഭവങ്ങളിലേക്കു നയിക്കുന്നത്. പുതിയ തലമുറയിലെ പെണ്‍കുട്ടികളോട് വീട്ടില്‍ ഇരിക്കാന്‍ പറയാന്‍ കഴിയുമോ. രാത്രി വൈകിയൊക്കെ വീട്ടിലെത്തുന്നവരാണ് പലരും. ബിക്കിനി ധരിക്കുകയും ജീന്‍സ് ധരിക്കകുയും ചെയ്യുന്ന പെണ്‍കുട്ടികള്‍ മാത്രമല്ല ആക്രമിക്കപ്പെടുന്നത്. മാറേണ്ടത് പുരുഷന്റെ ചിന്തയും ചിന്താഗതികളുമാണ്. ഏത് മാനസികാവസ്ഥയിലാണ് പുരുഷന്മാര്‍ ഇത്തരം അവസ്ഥയിലെത്തുന്നതെന്ന് തനിക്കറിയില്ല. ലൈംഗിക നൈരാശ്യം പോലുള്ള മാനസികാവസ്ഥയും കാരണമാവാമെന്നും ഭാവന കൂട്ടിച്ചേര്‍ത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SIT കേരളത്തിന് പുറത്തേക്കും അന്വേഷണം  (31 minutes ago)

AICC വന്ദേമാതരം നിയമത്തിലെ വ്യവസ്ഥകള്‍  (35 minutes ago)

HOSTEL # GHOST കാരണം ‘മാസ് സൈക്കോജെനിക് ഇൽനസ്’  (1 hour ago)

Earthquake strikes ഇന്തോനേഷ്യയിൽ ഭയാനക അവസ്ഥ  (1 hour ago)

AKHIL NRD അഖിലിന്റെ റീൽ ഏറ്റെടുത്ത്‌ സോഷ്യൽ മീഡിയ  (1 hour ago)

'ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് വേണ്ട '  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല.,... പവന് 1,13,760 രൂപ  (2 hours ago)

തിരുവനന്തപുരം മൃഗശാലയിലെത്തുന്ന സന്ദർശകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കാൻ സീബ്രകൾ എത്തുന്നു...  (2 hours ago)

തിരുവനന്തപുരം പട്ടത്ത് ഫർണിച്ചർ കടയുടെ ഗോഡൗണിൽ വൻതീപിടിത്തം...  (3 hours ago)

ഓണാഘോഷത്തിന് തുടക്കം കുറിച്ച് തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ  (3 hours ago)

കേരളത്തിൽ റോഡ് നികുതി അടയ്ക്കാതെ സർവീസ് നടത്തുന്ന അന്തഃസംസ്ഥാന ടൂറിസ്റ്റ് ബസുകൾക്കെതിരേ മോട്ടോർ വാഹനവകുപ്പ് നടപടി ആരംഭിച്ചു....  (3 hours ago)

CPIM KANNUR വിവരം പുറംലോകത്തെത്തിച്ചത് ടി.കെ യാണ്  (3 hours ago)

പ്രകൃതി സ്നേഹികളുടെ മനംകവർന്ന് ഇടുക്കിയുടെ മണ്ണിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം എത്തുന്നു... പ്രവേശനം ആഗസ്റ്റ് 24 മുതൽ  (3 hours ago)

പത്തനംതിട്ട പയ്യനാമൺ തവളപ്പാറയിലെ ജനവാസ മേഖലയിൽ പുലിയുടെ സാന്നിധ്യം...  (4 hours ago)

ശബരിമലയിൽ പ്രസാദനിർമ്മാണത്തിന് ഭക്തർ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിക്കുന്നതിന് മുമ്പ് നിലവാരം ഉറപ്പാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന് ആരോഗ്യ,ദേവസ്വം മന്ത്രി കെ.മുരളീധരൻ്റെ കത്ത്...  (4 hours ago)

Malayali Vartha Recommends