ആമിര്‍ ഖാന്റെ പുതിയ ലുക്കിനെ പ്രശംസിച്ച് ആരാധകര്‍

ബോളിവുഡ് നടന്‍ ആമിര്‍ ഖാന്റെ പുതിയ ലൂക്കാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ സംസാരം. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ഹെയര്‍സ്‌റ്റൈലില്‍ പൊതുവേദിയിലെത്തിയ താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
മുടി ഡൈ ചെയ്യാതെ പൂക്കളുടെ ഡിസൈനുള്ള ഷര്‍ട്ടും കറുത്ത പാന്റും ക്ലിയര്‍ ഫ്രെയിം കണ്ണടയും ധരിച്ചാണ് താരമെത്തിയത്. താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും വൈറലയാതോടെ നിരവധി ആരാധകരാണ് പുതിയ ലുക്കിനെ പ്രശംസിച്ച് രംഗത്തെത്തിയത്. 61ാവയസിലും ചെറുപ്പം തന്നെയാണെന്നാണ് ഭൂരിഭാഗം കമന്റുകളും. എന്നാല്‍ ഇത്തവണ മുടിയില്‍ ഡൈ ചെയ്യാതെ സ്വാഭാവിക രൂപത്തില്‍ എത്തിയതോടെയാണ് കൂടുതല്‍ ശ്രദ്ധ നേടിയത്. നേരത്തെയും താരം നരച്ച മുടിയുമായി പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
90 കളില്‍ തങ്ങളുടെ ഇഷ്ടതാരങ്ങളായിരുന്നവര്‍ പതിയെ ഓര്‍മകളായി മാറുകയാണെന്ന് മറ്റു ചിലരും കുറിച്ചു. അതേസമയം, ആമിറിന്റെ പുതിയ ലുക്ക് വരാനിരിക്കുന്ന ഏതെങ്കിലും സിനിമയ്ക്ക് വേണ്ടിയുള്ളതാണോ എന്ന സംശയത്തിലാണ് ആരാധകര്‍. പുതിയ സിനിമയിലെ കഥാപാത്രത്തിന്റെ ലുക്കായിരിക്കുമിതെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു.
1994ലെ ജനപ്രിയ ചിത്രമായ 'അന്ദാസ് അപ്നാ അപ്നാ'യുടെ രണ്ടാം ഭാഗം വരുമോ എന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിനും അദ്ദേഹം മറുപടി നല്‍കി. സല്‍മാന്‍ ഖാനും ആമിര്‍ ഖാനും പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി താനും കാത്തിരിക്കുകയാണെന്നായിരുന്നു താരത്തിന്റെ പ്രതികരണം.
https://www.facebook.com/Malayalivartha

























