നിവിന് പോളി തിരക്കിലാണ് !

മോളിവുഡില്‍ ഹിറ്റുകള്‍ കൊണ്ട് അമ്മാനമാടുന്ന യുവനടന്‍ നിവിന്‍ പോളിയ്ക്കിത് കൈനിറയെ സിനിമകള്‍ ഉള്ള കാലം. വിശ്രമിക്കാന്‍ സമയമില്ലാത്ത തിരക്കുകളാണ് 2016 പകുതി മുതല്‍ നിവിന്. 'പ്രേമത്തിനും' സ്വന്തമായി നിര്‍മ്മിച്ച് ഹിറ്റായ ആക്ഷന്‍ ഹീറോ ബിജുവിനും തീയേറ്ററുകളില്‍ ഇപ്പോഴും നിറഞ്ഞ് ഓടിക്കൊണ്ടിരിക്കുന്ന 'ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യത്തിലും' മികച്ച പ്രകടനം കാഴ്ച വെച്ച് പ്രേക്ഷകരെ കൈയ്യിലെടുത്തിരിക്കുകയാണ് നിവിന്‍ പോളി. കുറച്ച് നാളത്തെ ഇടവേളയ്ക്കു ശേഷം ഇടവേളകളില്ലാതെ അഭിനയിക്കാന്‍ ഒരുങ്ങുകയാണ് നിവിന്‍. തന്റെ ആദ്യ തമിഴ് സിനിമാ പ്രവേശനത്തിന് ഒരുങ്ങുകയാണ് നിവിന്‍. നവാഗത സംവിധായകനായ ഗൗതമിന്റെ ചിത്രത്തിലാണ് നിവിന്‍ ആദ്യമായി അഭിനയിക്കുന്നത്. കന്നഡ സിനിമയായ 'ഉലിദവരു കണ്ടന്തേ'യുടെ റീമേക്കാണ് ഈ തമിഴ് ചിത്രം. അതിനുശേഷം ദേശീയ പുരസ്‌കാര ജേതാവായ സിദ്ധാര്‍ത് ശിവയുടെ ചിത്രത്തില്‍ അഭിനയിക്കും. ഒരു വിദ്യാര്‍ഥി നേതാവായാണ് നിവിന്‍ ഇതില്‍ വേഷമിടുക. അതിനുശേഷം അല്‍ഫോണ്‍സ് പുത്രന്റെ അസിസ്റ്റന്റ് ഡയറക്ടറും പ്രേമത്തില്‍ നിവിന്റെ കൂടെ അഭിനയിച്ച അല്ത്താഫിന്റെ ചിത്രത്തിലും അഭിനയിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























