Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻറെ രാജിക്കായി ഇന്ത്യ സഖ്യം ഒന്നിച്ചിറങ്ങുന്നു... ഇന്ന് ഡൽഹിയിൽ ഇന്ത്യ സഖ്യ നേതാക്കളും പ്രതിപക്ഷ എം പിമാരും മുഖ്യമന്ത്രിമാരും ഒറ്റക്കെട്ടായി പ്രക്ഷോഭത്തിൽ അണിനിരക്കും


വെട്ടിക്കോട്ട് നാഗരാജ ക്ഷേത്ര ആയില്യം മഹോത്സവം പ്രമാണിച്ച് പ്രാദേശിക അവധി.. പൊതു പരീക്ഷകൾ മുൻ നിശ്ചയ പ്രകാരം നടത്തുമെന്ന് ജില്ലാ കളക്ടർ


പതിനാലുകാരിയെ പീഡിപ്പിച്ചതിന് വലിയച്ഛന് 10വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും


ശബരിമല, മാളികപ്പുറം മേൽശാന്തി നിയമനവുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കാൻ ഹൈക്കോടതി നിർദേശം... , ചരിത്രത്തിൽ ആദ്യമായി ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ നിശ്ചയിക്കാനുള്ള അന്തിമ പട്ടികയിലുണ്ടായിരുന്ന അഞ്ചുപേരും അഭിമുഖത്തിലും വിജയിച്ച് നറുക്കെടുപ്പിന് യോഗ്യത നേടി, പതിനെട്ടിന് സന്നിധാനത്ത് നടക്കുന്ന നറുക്കെടുപ്പിൽ പുതിയ മേൽശാന്തിമാരെ തെരഞ്ഞെടുക്കും


കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...

വടിവൊത്ത ശരീരവും അതു കാണികള്‍ക്ക് ആസ്വാദ്യകരവുമെങ്കില്‍ ഗ്ലാമര്‍വേഷം ചെയ്യാന്‍ എന്തിനു മടി കാണിക്കണം

03 OCTOBER 2016 08:46 PM IST
മലയാളി വാര്‍ത്ത

മലയാള സിനിമയില്‍ വളര്‍ന്നുവരുന്നവരെ ഒതുക്കാന്‍ ഒരു കോക്കസ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മലയാളിയായ തെന്നിന്ത്യന്‍ നടി ഇനിയ. അവരുടെ സപ്പോര്‍ട്ട് ഉണ്ടെങ്കില്‍ മാത്രമേ മലയാളസിനിമയില്‍ കാര്യങ്ങള്‍ നടക്കൂ. കോക്കസുകളുടെ നാലഞ്ചു ഗ്രൂപ്പ് ഇവിടെയുണ്ട്. ആ ഗ്രൂപ്പില്‍ അംഗമായാല്‍ മാത്രമേ നമുക്കു മുന്നോട്ടു പോകാനാകൂ. ഒരു ഡയറക്ടര്‍, പ്രൊഡ്യൂസര്‍, കാമറാമാന്‍, മ്യൂസിക് ഡയറക്ടര്‍ എന്നിവരൊക്കെയടങ്ങിയതാണ് ഈ ഗ്രൂപ്പുകള്‍. ഞാന്‍ വളരെ സ്‌ട്രെയിറ്റ് ഫോര്‍വേഡായി ചിന്തിക്കുന്ന ആളാണ്. ഫ്രീയായി വര്‍ക്ക് ചെയ്യണമെന്നും ആഗ്രഹിക്കുന്നു.

ഇവരുടെ ഈ സ്‌റ്റൈല്‍ എനിക്കിഷ്ടമല്ല. എനിക്കിഷ്ടമായ പ്രൊജക്ടുകള്‍ മാത്രമേ ഞാന്‍ സ്വീകരിക്കൂ. എനിക്കു കിട്ടുന്ന അവസരങ്ങളില്‍ ഞാന്‍ സംതൃപ്തയാണെന്നും ഇനിയ പറഞ്ഞു. രാഷ്ട്ര ദീപികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇനിയയുടെ വെളിപ്പെടുത്തല്‍.
കഴിവുള്ള പല മലയാളി നടിമാരെയും മലയാളത്തിലെ സംവിധായകര്‍ തഴയുകയാണ്. വിദേശത്തു നിന്നും കേരളത്തിനു പുറത്തുനിന്നുമുള്ളവരെയാണ് പല സംവിധായകരും നായികമാരാക്കുന്നത്. നല്ല കഥാപാത്രമായിരിക്കും അവര്‍ക്കു നല്‍കുന്നത്. പക്ഷേ അതു ചെയ്യാന്‍ പറ്റിയ കഴിവുള്ളവരെ ആയിരിക്കില്ല ഇവര്‍ സെലക്ട് ചെയ്യുക.

തുറന്നുപറയുകയാണ് ഞാന്‍ വലിയ കഴിവുള്ള നടിയാണെന്നൊന്നും പറയുന്നില്ല. പക്ഷേ കഴിവില്ലാത്ത നടിമാരെ കൊണ്ടുവരുന്നവര്‍ ഒന്നു ചിന്തിക്കണം, ഇവിടെ എത്രയോ കഴിവുള്ള നടിമാര്‍ ഉണ്ടെന്നുള്ള കാര്യം. മുറ്റത്തെ മുല്ലയ്ക്കു മണമില്ല എന്നു പറയുന്നതുപോലെ.
ഒരു സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍ നേരത്തെ എന്റെ ചിത്രങ്ങളെടുത്തിരുന്നു.

അതു ഞങ്ങള്‍ റഫായി ഷൂട്ട് ചെയ്തതാണ്. എഡിറ്റ് ചെയ്യുന്നതിനു മുമ്ബു തന്നെ ആ ചിത്രങ്ങള്‍ പുറത്തുവിടേണ്ടെന്നു ഞാന്‍ പറഞ്ഞിരുന്നു. മുമ്ബു വേണ്ടായെന്നു പറഞ്ഞ ചിത്രങ്ങള്‍ മൂന്നു വര്‍ഷത്തിനു ശേഷം പ്രമുഖ മാഗസിനു കൊടുക്കുകയായിരുന്നു. വ്യക്തതയൊന്നുമില്ലാത്ത ചിത്രമായിരുന്നു അത്. അതു പുറത്തു വന്നപ്പോള്‍ എനിക്കതു ഷോക്കായി. അപ്പോള്‍ ഞാനതെക്കുറിച്ചു ചോദിച്ചു. ചെയ്യരുത്, വേണ്ട എന്നു പരസ്പരധാരണയിലെത്തിയ ഫോട്ടോ എങ്ങനെ പുറത്തുവന്നു എന്നു ഞാന്‍ ചോദിച്ചു. അതേത്തുടര്‍ന്നു ചില തര്‍ക്കങ്ങളുമുണ്ടായി.

വടിവൊത്ത ശരീരവും അതു കാണികള്‍ക്ക് ആസ്വാദ്യകരവുമെങ്കില്‍ ഗ്ലാമര്‍വേഷം ചെയ്യാന്‍ എന്തിനു മടി കാണിക്കണം. ഓരോ നടിയുടെയും കംഫര്‍ട്ടബിള്‍ ലെവലാണ് എത്രത്തോളം ഗ്ലാമര്‍ ചെയ്യണമെന്നത്. തമന്ന, നയന്‍താര എന്നീ നടിമാരുടെ ഗ്ലാമര്‍ കാണാന്‍ തന്നെയാണ് പ്രേക്ഷകര്‍ തിയ്യെറ്ററുകളിലെത്തുന്നത്. അഭിനയം കാണാനൊന്നുമല്ല, അവരുടെ സൗന്ദര്യം കാണാന്‍ തന്നെയാണെത്തുന്നത്.

അതുപോലെ വടിവൊത്ത ശരീരവും അതു കാണികള്‍ക്ക് ആസ്വാദ്യകരവുമെങ്കില്‍ ഗ്ലാമര്‍വേഷം ചെയ്യുന്നതില്‍ തെറ്റില്ലെന്നാണ് എന്റെ അഭിപ്രായം. എന്നുവച്ച് ഓവറാകാന്‍ ഞാനില്ല. മോഡേണ്‍ വേഷങ്ങള്‍ ധരിക്കുന്ന കുട്ടിയാണ് ഞാന്‍. അങ്ങനെ എനിക്കു കംഫര്‍ട്ടബിളായ വേഷങ്ങള്‍ അണിഞ്ഞു സിനിമയിലെത്തുന്നതിലും വിരോധമില്ലെന്നും താരം വ്യക്തമാക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വോട്ടർപട്ടികയിലെ പ്രത്യേക തീവ്രപരിശോധന നടപടികളുമായി ബന്ധപ്പെട്ട വിവാദം... ഡൽഹിയിൽ ഇൻഡ്യ സഖ്യത്തിന്റെ പ്രതിഷേധം... .  (13 minutes ago)

മണ്ഡല-മകരവിളക്ക് മഹോത്സവം... പുകയില ഉല്‍പന്നങ്ങള്‍ സൂക്ഷിക്കുന്നതും പ്രദര്‍ശിപ്പിക്കുന്നതും വില്‍പന നടത്തുന്നതും പൂര്‍ണമായി നിരോധിച്ചു  (22 minutes ago)

അര്‍ജന്റൈന്‍ ജഴ്‌സിയില്‍ ലിയോണല്‍ മെസിക്ക് നാളെ അവസാന മത്സരം...  (35 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുറവ്... പവന് 120 രൂപയുടെ കുറവ്  (1 hour ago)

കേരള സംഗീത നാടക അക്കാദമിയുടെ സാരഥ്യത്തിലേക്ക് പ്രിയഗായകൻ ജി. വേണുഗോപാൽ  (1 hour ago)

അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും അസാമിലെ ഒരു ലോക്സഭാ മണ്ഡലത്തിലും ഇന്ന് ഉപതിരഞ്ഞെടുപ്പ്... വോട്ടെണ്ണൽ 9ന്  (2 hours ago)

സംസ്ഥാനത്തെ മത്സ്യത്തൊഴിലാളി വനിതകൾക്കായി ഫിഷറീസ് വകുപ്പ് ‘സാഫ്’ പദ്ധതിക്ക് കീഴിൽ നടപ്പിലാക്കുന്ന ഷീ സ്കൂട്ടർ പദ്ധതിക്ക് തുടക്കം....  (2 hours ago)

ഏകദിന പരമ്പര സ്വന്തമാക്കിയതിന് പിന്നാലെ ട്വന്റി 20 ക്രിക്കറ്റിലും വെസ്റ്റിൻഡീസിനെതിരെ ആധിപത്യം ഉറപ്പിക്കാനൊരുങ്ങി ഇന്ത്യ  (3 hours ago)

അസമിലെ നാ​ഗോൺ ജില്ലയിൽ ഭൂചലനം.... റിക്ടർ സ്കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തി  (3 hours ago)

നോർവേയെ പരാജയപ്പെടുത്തി യൂറോപ്യൻ നേഷൻസ് ലീഗ് ക്വാർട്ടറിൽ കടക്കുന്ന ആദ്യ ടീമായി പോർച്ചുഗൽ...  (3 hours ago)

തർക്കത്തിനൊടുവിൽ കൊലപാതകം... യുവാവിനെ വീട്ടിനുള്ളിൽ വെട്ടേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ സുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ  (3 hours ago)

ഈ നാളുകാർക്ക് ഇന്ന് വലിയ പുരോഗതിയും സ്വീകാര്യതയും!  (3 hours ago)

ഹൈക്കോടതി ഉത്തരവിന് പിന്നാലെഎ കെ ജി സെൻററിലെ ഭൂമി അളന്ന് തിട്ടപ്പെടുത്താനൊരുങ്ങി റവന്യു വകുപ്പ്....  (3 hours ago)

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻറെ രാജിക്കായി ഇന്ത്യ സഖ്യം ഒന്നിച്ചിറങ്ങുന്നു... ഇന്ന് ഡൽഹിയിൽ ഇന്ത്യ സഖ്യ നേതാക്കളും പ്രതിപക്ഷ എം പിമാരും മുഖ്യമന്ത്രിമാരും ഒറ്റക്കെട്ടായി പ്രക്ഷോഭത്തി  (4 hours ago)

വിഖ്യാത ജനപ്രിയ എഴുത്തുകാരനും മുൻ ബ്രിട്ടീഷ് എംപിയുമായ ജെഫ്രി ആർച്ചർ അന്തരിച്ചു...  (4 hours ago)

Malayali Vartha Recommends