ടെലിവിഷന്‍ പരിപാടിയില്‍ മദ്യപിച്ച് ലക്ക്‌കെട്ട് അസഭ്യം വിളമ്പുന്നു? നടി ഉര്‍വ്വശിക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനില്‍ പരാതി

നടി ഉര്‍വ്വശിക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനില്‍ പരാതി. മദ്യപിച്ച് ലക്ക്‌കെട്ട് അസഭ്യം വിളമ്പുന്ന ഉര്‍വ്വശിക്ക് മറ്റുളളവരെ പ്രശ്‌നങ്ങളില്‍ എങ്ങനെ ഇടപെടുവാന്‍ സാധിക്കുമെന്നാണ് പരാതി. കൈരളി ചാനലില്‍ അവതരിപ്പിക്കുന്ന ജീവിതം സാക്ഷി പരിപാടിയില്‍ ന്യായധിപന്മാരുടെ മുന്നിലിരുന്ന് പരിപാടിയില്‍ പങ്കെടുത്തവരെ അധിക്ഷേപിക്കുകയും അന്തസിന് നിരക്കാത്ത കാര്യങ്ങള്‍ സംസാരിക്കുന്നുവെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. റോയല്‍ കവടിയാര്‍ പ്രൊട്ടക്ഷന്‍ ഫോറം പ്രസിഡന്റ് ഷെഫിനാണ് ഉര്‍വ്വശിക്കെതിരെ പരാതിയുമായി സംസ്ഥാന ഘടകത്തെ സമീപിച്ചിരിക്കുന്നത്.
ഉര്‍വ്വശിയുടെ പെരുമാറ്റം രാജ്യത്തെ കോടതികളെ കളിയാക്കുന്നതിന് തുല്ല്യമാണ്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ ക്ഷണിച്ച് വരുത്തി കളിയാക്കുന്ന തരത്തില്‍ ഉര്‍വ്വശി സംസാരിക്കുന്നുവെന്നും പറയുന്നു. മദ്യപിച്ചാണോ പ്രോഗ്രാം അവതരിപ്പിക്കുന്നതെന്ന സംശയം പരാതിയില്‍ ഉന്നയിച്ചിട്ടുണ്ടെന്നാണ് വിവരം.
കൈരളി ചാനലില്‍ ഏറെ റേറ്റിംഗ് ഉളള പ്രോഗ്രാമാണ് ജീവിതം സാക്ഷി. കുടുംബത്തിലെ പ്രശ്‌നങ്ങള്‍ നിയമത്തിന്റെ മുന്നിലവതരിപ്പിക്കുന്ന പരിപാടിക്ക് ആയിരകണക്കിന് പ്രേക്ഷകരുണ്ട്.
https://www.facebook.com/Malayalivartha























