പോലീസിൽ പോകുമെന്ന് യുവതിയുടെ അന്ത്യശാസനം, വിറച്ച് ഒതുക്കിത്തീർക്കാൻ നോക്കിയ മാഷ്; സുരേഷ് ബാബു പടിയിറങ്ങുമ്പോൾ 'കർമ്മഫലം' ഓർമ്മിപ്പിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...

പാലക്കാട് സി.പി.എമ്മിൽ നാടകീയമായ അടിയന്തര നേതൃമാറ്റം. വനിതാ നേതാവും യുവ അഭിഭാഷകയുമായ വ്യക്തി നൽകിയ ലൈംഗികാരോപണ പരാതിക്ക് പിന്നാലെ ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിനെ സ്ഥാനത്തുനിന്ന് അടിയന്തരമായി നീക്കി. ഡിജിറ്റൽ തെളിവുകൾ സഹിതം യുവതി സംസ്ഥാന നേതൃത്വത്തെ സമീപിച്ചതോടെയാണ് സി.പി.എം സുരേഷ് ബാബുവിനോട് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടത്. മുൻ എം.എ.എ വി. ചെന്താമരാക്ഷനാണ് പുതിയ സെക്രട്ടറി. എന്നാൽ ഈ പുറത്താക്കലിന് തൊട്ടുപിന്നാലെ, മുൻപ് തന്നെ വേട്ടയാടിയ സംഭവങ്ങൾ ഓർമ്മിപ്പിച്ചുകൊണ്ട് 'ഒരു കഥ പറയാം...' എന്ന വരികളിലൂടെ സി.പി.എം നേതൃത്വത്തെയും എം.വി. ഗോവിന്ദൻ മാസ്റ്ററെയും പൂർണ്ണമായി പ്രതിക്കൂട്ടിലാക്കി മുൻ പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ കടുത്ത ഫേസ്ബുക്ക് പ്രത്യാക്രമണം നടത്തിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha



























