ശാലുകുര്യന്‍ കുശുമ്പും കുന്നായ്മയും നിര്‍ത്തണമെന്ന്

വാട്‌സാപ്പിലൂടെയും ഫെയ്‌സ്ബുക്കിലൂടെയും ശാലൂകുര്യന് ലഭിക്കുന്ന മെസേജുകളില്‍ ഏറ്റവും കൂടുതല്‍ ഇതാണ്, ദയവ് ചെയ്ത് കുശുമ്പും കുന്നായ്മയും നിര്‍ത്തണം. ചന്ദനമഴയിലെ കഥാപാത്രം സ്ഥിരമായി കാണുന്നവരാണ് ഇവരെല്ലാം. വേഷങ്ങളോടുള്ള ശകാരവും ശാപവും എക്കാലത്തും ഉണ്ട്. പക്ഷെ, തനിക്ക് ദുരനുഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് താരം പറഞ്ഞു. പരിചയപ്പെട്ട ആരാധകര്‍ക്കും വീട്ടമ്മമാര്‍ക്കും ശാലുവിന്റെ പേരറിയില്ല എന്നതാണ് സത്യം. കഥാപാത്രങ്ങളുടെ പേരിലാണ് സംസാരിക്കുന്നത്. ആരെയും ദ്രോഹിക്കരുതെന്ന് ചില അമ്മൂമ്മമാര്‍ സ്‌നേഹത്തോടെ ഉപദേശിച്ചിട്ടുണ്ട്.
സിനിമയായാലും സീരിയലായാലും അഭിനയം ഒരുപോലെയാണെന്ന് താരം പറഞ്ഞു. റോമന്‍സ്, ജൂബിലി, കബഡി കബഡി, കപ്പലുമുതലാളി തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. എന്നാല്‍ സീരിയലുകളിലെ കഥാപാത്രങ്ങളാണ് ജനശ്രദ്ധനേടിത്തന്നത്. സണ്‍ ടിവിയിലെ അഴകി എന്ന സീരിയലില്‍ രണ്ട് വര്‍ഷം അഭിനയിച്ചു. അങ്ങനെയാണ് ശ്രീകുമാരന്‍ തമ്പി സാറിന്റെ ചട്ടമ്പിക്കല്യാണി എന്ന സീരിയലില്‍ ടൈറ്റില്‍ റോളില്‍ അഭിനയിക്കാന്‍ കഴിഞ്ഞത്. സിനിമയിലേക്ക് ഇപ്പോഴും ഓഫറുകളുണ്ട്. എന്നാല്‍ സീരിയലുകളുടെ തിരക്ക് കാരണം പലതും കമ്മിറ്റ് ചെയ്യാനൊക്കുന്നില്ല. അതില്‍ വിഷമമുണ്ടെന്നും ശാലുകുര്യന്‍ പറഞ്ഞു.
സീരിയലില്‍ വ്യായാമം ചെയ്യുന്ന സീന്‍ അടുത്തകാലത്ത് ചിലര്‍ മോശമായി സമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. അടുത്ത സുഹൃത്തുക്കള്‍ പറഞ്ഞപ്പോഴാണ് ഈ വിവരം താരം അറിഞ്ഞത്. സിനിമാ താരങ്ങളും സീരിയല്‍ താരങ്ങളും മറ്റ് മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുമാണ് ഇത്തരം മോശം പ്രചരണങ്ങള്‍ക്ക് വിധേയരാകുന്നത്. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപിട വേണമെന്നും താരം പറഞ്ഞു. കോട്ടയം സ്വദേശിയായ ശാലു ഇപ്പോള്‍ എം.എ ഇക്കണോമിക്‌സിന് പ്രൈവറ്റായി പഠിക്കുകയാണ്.
https://www.facebook.com/Malayalivartha























