നടി സരയുവും സനല്‍ വി ദേവും വിവാഹിതരായി

നടി സരയു വിവാഹിതയായി. അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ച് വരുന്ന സനല്‍ വി ദേവാണ് വരന്‍. വലിയ ആഡംബരങ്ങളൊന്നുമില്ലാതെ എറണാകുളത്ത് വച്ചായിരുന്നു വിവാഹം. വിവഹാത്തിന് മുന്നോടിയായി ഇന്നലെ രാത്രി മൈലാഞ്ചിയിടല്‍ ചടങ്ങ് നടന്നിരുന്നു.
സരയുവിന്റെ ഉറ്റ സുഹൃത്തുക്കളും ബന്ധുക്കളും സിനിമയിലെ സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ചടങ്ങിന്റെ ചിത്രങ്ങള്‍ നടി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഏപ്രിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. വര്‍ഷത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ വച്ചാണ് സരയുവും സനലും ആദ്യമായി കണ്ടുമുട്ടുന്നത്. കുറച്ച് നാള്‍ സൗഹൃദത്തിലായിരുന്നു. പിന്നീട് ഇഷ്ടം തോന്നുകയും വീട്ടില്‍ അമ്മയോട് പറഞ്ഞുവെന്നും സരയു മുമ്പ് അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്.
ലോഹിതദാസ് സംവിധാനം ചെയ്ത ചക്കരമുത്ത് എന്ന ചിത്രത്തിലൂടെയാണ് സരയു സിനിമയില്‍ എത്തുന്നത്. കഥളുക്കു മരണമില്ലൈ എന്ന ചിത്രത്തിലൂടെ തമിഴിലും അഭിനയിച്ചു.
ബിജു മേനോന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സാള്‍ട്ട് മാംഗോ ട്രി എന്ന ചിത്രത്തിലാണ് സരയു ഒടുവില്‍ അഭിനയിച്ചത്.
https://www.facebook.com/Malayalivartha























